അബൂദബിയിൽ പുതിയ ചിൽഡ്രൻസ് ലൈബ്രറിയും തിയേറ്ററും
text_fieldsഅബൂദബി : സാംസ്കാരിക ടൂറിസം വകുപ്പിനു കീഴിൽ അബൂദബി കൾചറൽ ഫൗണ്ടേഷനിൽ കുട്ടികളു ടെ പുതിയ ലൈബ്രറിയും തിയേറ്ററും അടുത്ത മാസം 4ന് പ്രവർത്തനം ആരംഭിക്കും. തലസ്ഥാന നഗരി യിലെ ആദ്യത്തെ സ്ഥിരഘടനയുള്ളതും ഏറ്റവും പഴക്കമേറിയതുമായ സുപ്രധാന ചരിത്ര സ്മാരക മായ അൽ ഹൊസൻ കോട്ടയുടെയും സമീപത്തെ പഴയ കൾചറൽ ഫൗണ്ടേഷെൻറയും പുനരുജ്ജീവനത്തിെ ൻറ ഭാഗമായാണ് ആദ്യഘട്ടമായി ലൈബ്രറിയും തിയേറ്ററും പൂർത്തീകരിച്ചത്.
കുട്ടികളു ടെ പുതിയ ലൈബ്രറിയും തിയേറ്ററും തുറക്കുന്നതോടെ ഭാവിതലമുറയുടെ പ്രധാന പഠന ഇടങ്ങളാവും ഇതെന്നാണ് വിലയിരുത്തൽ. തലസ്ഥാനത്തെ സാംസ്കാരിക പരിപാടികളിൽ പ്രധാന പങ്ക് വഹിക്കുന്ന കേന്ദ്രവും ഇതാകുമെന്ന് അബൂദബി സാംസ്കാരിക വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് ചൂണ്ടിക്കാട്ടി.
5,250 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കുട്ടികളുടെ ലൈബ്രറി മൂന്ന് നിലകളിലാണ് വിന്യസിക്കുക. പ്രായത്തിന് അനുയോജ്യമായ ഒട്ടേറെ സാമൂഹിക ഇടങ്ങളായി തരംതിരിച്ചിരിച്ചിരിക്കുന്നതും ലൈബ്രറിയുടെ പ്രത്യേകതയാണ്. പോപ്പ്-അപ്പ് പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായി മനസിന് ഉണർവും ഉന്മേഷവും പ്രചോദനവും ഉൾക്കൊള്ളാവുന്ന രീതിയിലാണ് ലൈബ്രറിയുടെ ത്രിമാന രൂപകൽപ്പന.
പഠന സൗകര്യം, കളിസ്ഥലങ്ങൾ എന്നിവയും കുട്ടികൾക്ക് ശാരീരികവും മാനസികവുമായ വികസനത്തിനുള്ള അവസരമൊരുക്കും. തലസ്ഥാനത്തെ വിവിധ സ്കൂൾ ഗ്രൂപ്പുകൾക്കും യുവാക്കൾക്കും കുടുംബങ്ങൾക്കും വിലപ്പെട്ട വിഭവമായി പുതിയ ലൈബ്രറി സമീപഭാവിയിൽ മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പങ്കുവെച്ചു. കൾചറൽ ഫൗണ്ടേഷനിലെ നവീകരിച്ച 900 സീറ്റുകളോടെയുള്ള തിയേറ്റർ ലോകോത്തര നിലവാരത്തോടൊപ്പം സമകാലികവും ജനപ്രിയവും ഗാർഹികവുമായ അനുഭൂതി പകരും. അബൂദബിയിലെ കലാപരിപാടികളുടെ പ്രധാന വേദിയായി തിയേറ്റർ സജ്ജമാവും.
തിയേറ്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കും യുവാക്കൾക്കും കുട്ടികൾക്കുമായി ഒരു വർഷം നീണ്ടു നിൽക്കുന്ന കലാ സാംസ്കാരിക പരിപാടികൾ തിയേറ്ററിൽ സംഘടിപ്പിക്കും. ഇതിനകംതന്നെ ഒട്ടേറെ ബുക്കിങ് കഴിഞ്ഞതായും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
