സുമനസുകളെ കാത്തിരിക്കുന്നു, ഒരു വിങ്ങുന്ന ഹൃദയം
text_fieldsദുബൈ: വിറക്കുന്ന ഹൃദയം പൊത്തിപ്പിടിച്ച് ഒരു മനുഷ്യൻ ആശുപത്രിയിൽ കിടക്കുന്നു. അത്യാവശ്യം നല്ല ബിസിനസ് ചെയ്തു വന്നതാണ് കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഇദ്ദേഹം. ഒന്നര വർഷം മുൻപ് നഷ്ടത്തിൽ കലാശിച്ച് ബിസിനസ് പൂട്ടി. വാടക കുടിശിക വന്നതിനെത്തുടർന്ന് കേസ് നിലനിൽക്കുന്നതിനാൽ നാട്ടിൽ പോകാനും പറ്റാതെയായി. ആരോഗ്യ ഇൻഷുറൻസ് കാലഹരണപ്പെട്ടത് പുതുക്കാൻ പോലും കൈയിൽ പണമില്ലാത്ത അവസ്ഥയായിരുന്നു. അതിനിടയിൽ കഴിഞ്ഞയാഴ്ച ദേഹാസ്വസ്ഥ്യമുണ്ടായി, കൈയിലുള്ള ഗുളികകൾ കഴിച്ചു നോക്കി. നെഞ്ചിൽ നുറുങ്ങും വിധം വേദന വന്നതോടെ 999 നമ്പറിൽ വിളിച്ച് സഹായം തേടുകയായിരുന്നു.
ഉടനടി ദുബൈ പൊലീസ് ആംബുലൻസ് എത്തി ദുബൈ ഹോസ്പിറ്റലിൽ എത്തിച്ചതു കൊണ്ട് ജീവൻ രക്ഷപ്പെട്ടു എന്നു വേണം പറയാൻ. ആൻജിയോഗ്രാം ചെയ്തപ്പോൾ മൂന്ന് ബ്ലോക്കുകൾ ഉണ്ട് എന്ന് കണ്ടെത്തി. അടുത്ത ഒരു സുഹൃത്ത് എത്തി 5000 ദിർഹം ആശുപത്രിയിൽ കെട്ടിവെച്ചിരുന്നു. ആശുപത്രി ബില്ലിെൻറ പകുതി മാത്രമേ ആകൂ ഇത്. ഡിസ്ചാർജ് ചെയ്യണമെങ്കിൽ ബാക്കി തുക കൂടി അടക്കണം. അത് എത്രയാവുമെന്ന് നിശ്ചയമില്ല. എത്രയാണെങ്കിലും ഇൗ അവസ്ഥയിൽ അടക്കുവാൻ ഒരു മാർഗവും മുന്നിൽ കാണുന്നുമില്ല. തെൻറ ഹൃദയത്തിന് ശാന്തി പകരാൻ ഏതെങ്കിലും നല്ല മനസുകളോ സംഘങ്ങളോ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ആ മനുഷ്യൻ^0509232827
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
