ഒരു ദിവസത്തിൻെറ ആഘോഷമല്ല സ്ത്രീദിനം
text_fieldsഒരു സമൂഹത്തിലെ സ്ത്രീകളുടെ പദവിയാണ്, ആ സമൂഹത്തിലെ സാംസ്കാരിക നിലവാരത്തിെൻറ അളവ്കോൽ
-കാൾ മാക്സ്
നമ്മൾ ജനിച്ച നാട്ടിൽ നിന്നും നമ്മൾ ജീവിക്കുന്ന നാട്ടിൽ നിന്നും സ്ത്രീകളുടെ ജീവിതവും പദവിയും സംബന്ധിച്ച് രണ്ടു തരം വാർത്തകൾ കേൾക്കുേമ്പാൾ മേലുദ്ധരിച്ച വാക്കുകൾ മനസിലെത്തി. ഇവിടെ ദേശീയ പാർലമെൻറിലേക്ക് കൂടുതൽ സ്ത്രീകളെ ഉൾക്കൊള്ളിക്കുവാനും ജനാധിപത്യ^രാഷ്ട്ര വികസന പ്രക്രിയയിൽ വനിതാ പങ്കാളിത്തം ശക്തിപ്പെടുത്തുവാനും ഉൗർജിതമായ ശ്രമങ്ങൾ നടക്കുന്നുവെന്ന സന്തോഷ വാർത്ത. അതേ സമയം കടുത്ത ലൈംഗിക അതിക്രമത്തിനിരയായ പ്രായപൂർത്തിപോലുമാവാത്ത പെൺകുട്ടിയുടെ നീതിതേടിയുള്ള പോരാട്ടത്തെ അട്ടിമറിക്കാൻ നടന്ന തുടർ അക്രമങ്ങളുടെ കഥ ജൻമദേശത്തു നിന്നു കേൾക്കുന്നു.
അക്രമം നടത്തിയ ക്രൂരൻമാർക്കു പുറമെ അവയെ ഒാഫ്ലൈനിലും ഒാൺലൈനിലും ടി.വി ചർച്ചകളിലും നിയമ നിർമാണ സഭകളിൽ പോലും ന്യായീകരിക്കുന്ന ദുഷ്ടൻമാരും ദുഷ്ടകളും ഒരുപാടുണ്ട് എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ഒരു കാലത്ത് അമ്മയുടെയും,ദിവ്യത്വത്തിെൻറയും പദവി സ്ത്രീകൾക്ക് കൽപ്പിച്ചു നൽകിയ സമൂഹമാണ് നമ്മുടേത്. ഇന്ന് സ്ത്രീയെന്നാൽ പുരുഷവർഗ്ഗം കല്പിക്കുന്ന ചട്ടക്കൂടിനുള്ളിൽ ഒതുങ്ങേണ്ട നിർവികാരമായ ഉപഭോഗവസ്തു എന്ന് വിശ്വസിക്കുന്ന ആളുകളാണ് സമൂഹത്തിെൻറ മുൻനിരയിൽ. ഈ ചിന്താഗതി മാറ്റാൻ പുരുഷൻ മുന്നിട്ടിറങ്ങിയേ തീരു.
സ്ത്രീയുടെ ശത്രു സ്ത്രീ തന്നെയാവുന്ന അവസ്ഥയും മാറണം. മാറ്റം തുടങ്ങേണ്ടത് വീടുകളിൽ നിന്നു തന്നെയാണ്. ആൺകുഞ്ഞിനെക്കാൾ കുറഞ്ഞവൾ എന്ന മട്ടിലെ പരിഗണന പലപ്പോഴും പല പെൺമക്കളും നേരിടേണ്ടി വരുന്നുവെന്നത് വർഷങ്ങളായി കുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ കണ്ടറിഞ്ഞ യാഥാർഥ്യമാണ്. പെൺമക്കളെ പഠിപ്പിച്ചിെട്ടന്തു പ്രയോജനം എന്ന് ചിന്തിക്കുകയും തുറന്നു പറയുകയും ചെയ്യുന്ന രക്ഷിതാക്കൾ അനവധി. മാറ്റം വരുത്തിയേ തീരൂ ആ ചിന്തകൾക്ക്. മദർ തെരേസ, ഇന്ദിരാ ഗാന്ധി, കെ.ആർ. ഗൗരി, കൽപനാ ചൗള, പി.ടി. ഉഷ, പി.വി. സിന്ധു, ഹിമാ ദാസ്, മേരി കോം, ബർഖാ ദത്ത്^ വിവിധ മേഖലകളിൽ ഉൽകൃഷ്ഠത പ്രകടിപ്പിച്ച ഇൗ മഹതികളെപ്പോലുള്ള മികവ് തന്നെ ഇവിടെയുള്ള, നിങ്ങൾ അവഗണിക്കാനും അടിച്ചമർത്താനും വിവേചനനം നടത്താനും ശ്രമിക്കുന്ന ഒാരോ സ്ത്രീയുടെയും മസ്തിഷ്കത്തിലുമുണ്ട്.
അർഹിക്കുന്ന അന്തസും അവകാശങ്ങളും ലഭിക്കാതെ വരുേമ്പാൾ സ്ത്രീ സമൂഹം പ്രതികരിക്കാനും ചങ്ങലകൾ പൊട്ടിച്ചെറിയുവാനും സ്വയം മുന്നിട്ടിറങ്ങുന്ന അവസ്ഥയുണ്ടാവും. കഠിനജോലിക്ക് കുറഞ്ഞ ശമ്പളം നൽകി പീഡിപ്പിച്ചിരുന്ന മുതലാളിത്ത ചൂഷണത്തിനെതിരെ ന്യൂയോർക്കിലെ തുണിമിൽ തൊഴിലാളി വനിതകൾ നടത്തിയ പ്രക്ഷോഭമാണ് ചരിത്രത്തിെൻറ ഭാഗമായി മാറിയത്. അതിെൻറ ഒാർമ പുതുക്കലാണ് മാർച്ച് 8ന് നടത്തി വരുന്ന സാർവദേശീയ വനിതാ ദിനാചരണം. പക്ഷെ ഒറ്റദിവസത്തിൽ ഒതുങ്ങേണ്ട അവകാശങ്ങളല്ല സ്ത്രീക്കു വേണ്ടത്. കേരളത്തിലെ വസ്ത്രശാലകളിൽ ജോലിക്കിടെ അൽപനേരം ഇരിക്കാനുള്ള സ്വാതന്ത്രത്തിനു വേണ്ടി, ശുചിമുറിയിൽ പോകുവാനുള്ള അവകാശത്തിനു വേണ്ടിയെല്ലാം സമരം നടത്തേണ്ട അവസ്ഥ വരെ വന്നിരിക്കുന്നു.
പല തൊഴിലിടങ്ങളിലും സ്ഥലങ്ങളിലും കഠിനാധ്വാനം ചെയ്തിട്ടും സ്ത്രീകൾക്ക് പുരുഷനോടൊപ്പം ശമ്പളം ലഭിക്കാതെ ,പുരുഷനേക്കാൾ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയുണ്ട്. അടുത്തയിടെ വനിതാ കമ്മീഷൻ നടത്തിയ പഠനത്തിൽ, മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരുന്നതായി വ്യക്തമായിരിക്കുന്നു. സാംസ്കാരിക കേരളത്തിെൻറ തിരുമുറ്റത്ത് പെൺവാണിഭ കഥകൾ ലജ്ജാകരമാം വിധം വർധിക്കുന്നുവെന്നതും യാഥാർഥ്യം. അതേ സമയം തന്നെ കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ സ്ത്രീകൾ ഒരുപാട് ഉന്നത തലങ്ങളിലേക്ക് മുന്നേറ്റം നടത്തിയെന്നും കാണാനാവും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നമ്മുടെ പെൺകുട്ടികൾ അന്തസോടെ നടന്നു കയറുന്നു,
അവിടെ നിന്ന് മികച്ച മാർക്കോടെ, റാേങ്കാടെ സമൂഹത്തിലേക്ക് ജൈത്രയാത്ര തുടരുന്നു. അടുക്കളയുടെ നാല് ചുമരല്ല ലോകമെന്ന് അവർ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. സ്ത്രീയും പുരുഷനും പരസ്പര ബഹുമാനത്തോടെ കൈകോർക്കുേമ്പാഴേ നല്ലൊരു കുടുംബവും സമൂഹവും സൃഷ്ടിക്കപ്പെടൂ എന്ന ബോധ്യം ഇരു കൂട്ടർക്കും ഉണ്ടാവണം. ഇത്രനാൾ സംഭവിച്ച വീഴ്ചകൾ എല്ലാം മറക്കാം, ഇനി ആവർത്തിക്കപ്പെടരുത് എന്നു മാത്രം. തെറ്റുകൾ നമ്മുടെ ജീവിതമെന്ന പുസ്തകത്തിലെ വെറും ഒരു പേജ് മാത്രമാണ്. അത് കൊണ്ട് ഒരു തെറ്റ് കണ്ടാൽ ഒരു പുസ്തകം തന്നെ കീറിക്കളയേണ്ടതില്ല. ആ ഒരു പേജ് മാത്രമേ കീറി മാറ്റേണ്ടതുള്ളൂ എന്ന ഇന്ത്യയുടെ പ്രിയങ്കരനായ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിെൻറ വാക്കുകളാവെട്ട നമുക്ക് മാർഗദീപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
