ബാലുശേരി സ്വദേശി ദുബൈയിൽ മരിച്ച നിലയിൽ
text_fieldsദുബൈ:കോഴിക്കോട് ബാലുശേരി സ്വദേശിയെ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. കിനാലൂർ പുതിയോട്ടിൽ ഗോകുലെൻറയും ചന്ദ്രികയുടെയും മകൻ അതുൽദാസ്(27 വയസ്) െൻറ മൃതദേഹമാണ് ദുബൈ പോലീസ് കണ്ടെത്തിയത്. ഭാര്യ: ശരണ്യ.ഈ മാസം 13 നാണ് മരണം സംഭവിച്ചതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടെത്താൻ കഴിയാഞ്ഞ സാഹചര്യത്തിൽ ദുബൈ പോലീസ് ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുകയായിരുന്നു.
തുടർന്ന് അതുൽദാസിെൻറ കുടുംബവുമായി ബന്ധപ്പെടുവാനും മൃതദേഹം നാട്ടിലെത്തിക്കുവാനും കോൺസുലേറ്റ് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയെ ചുമതലപ്പെടുത്തി. മൃതദേഹം ഞായറാഴ്ച രാത്രി എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. ഇൻകാസ് കോഴിക്കോട് ജില്ലാ പ്രസിഡൻറ് ഫൈസൽ കണ്ണോത്ത് അനുഗമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
