Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹസ്സൻ അലി ഇന്ത്യൻ...

ഹസ്സൻ അലി ഇന്ത്യൻ പുതിയാപ്ലയാവുന്നു; മംഗലം ദുബൈയിൽ

text_fields
bookmark_border
hassan-ali
cancel

ദുബൈ: രാഷ്​ട്രീയ കാരണങ്ങളാൽ രാജ്യങ്ങൾ തമ്മിൽ തർക്കങ്ങള​ുണ്ടെങ്കിലും, ക്രിക്കറ്റ്​ പിച്ചിൽ എതിർ ടീമാണെങ്കില ും പാക്കിസ്​താനി പേസ്​ ബോളർ ഹസൻ അലി ഇന്ത്യയിൽ നിന്നൊരു കല്യാണാലോചന വന്നപ്പോൾ അതൊന്നും നോക്കിയില്ല. ദുബൈയിൽ സ്​ഥിരതാമസമായ ഹരിയാന മേവത്തിൽ നിന്നുള്ള കുടുംബത്തിലെ ഷാമിയാ ആർസുവിനെ കല്യാണം കഴിക്കാൻ തീരുമാനിച്ചു. ട്രോളൻമാരെ പേടിച്ച്​ രഹസ്യമാക്കി വെച്ചി​െട്ടാന്നുമില്ല, ട്വിറ്ററിലൂടെ ഹസ്സൻ അലി തന്നെയാണ്​ ഇക്കാര്യം അറിയിച്ചത്​.

ആഗസ്​റ്റ്​ 20ന്​ ദുബൈയിൽ വെച്ചാവും കല്യാണമെന്ന്​ പാക്​ ടിവി ചാനലായ ജിയോ ന്യൂസ്​ റിപ്പോർട്ട്​ ചെയ്യുന്നു. ഇംഗ്ലണ്ടിൽ നിന്ന്​ എഞ്ചിനീയറിങ്​ പാസായി വന്ന ഷാമിയ പ്രമുഖ വിമാനകമ്പനിയിൽ ജോലി ചെയ്യുകയാണ്​. ഒരു സുഹൃത്ത്​ മുഖേനെ ദ​ുബൈയിൽ വെച്ചാണ്​ ഇരുവരും കണ്ടതും പരിചയപ്പെട്ടതും. പാക്​ ആൾറൗണ്ടർ ഷുഹൈബ്​ മാലിക്​ ഇന്ത്യൻ ടെന്നിസ്​ ഇതിഹാസം സാനിയ മിർസയെ 2010ലാണ്​ വിവാഹം ചെയ്​തത്​. മറ്റ്​ ചില പാക്​ താരങ്ങളും ഇന്ത്യയിലെ പുതിയാപ്ലമാരാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story