നോട്ടിരട്ടിപ്പിച്ച് തരാമെന്ന് പറഞ്ഞ് തട്ടിപ്പ്; സംഘത്തെ പിടികൂടി
text_fieldsഷാർജ: നോട്ടിരട്ടിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 542,000 ദിർഹം തട്ടിയെടുത്ത രണ്ട് ആഫ്രിക്കൻ വംശജരെ ഷാർജ പൊലീസ് പിടികൂടി. സോഷ്യൽ മീഡിയ സൈറ്റിലൂടെ പരിചയപ്പെട് ട രണ്ട് ആഫ്രിക്കക്കാർ നടത്തിയ തട്ടിപ്പിന് ഇരയായതായി കാണിച്ച് അറബ് പൗരൻ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലാക്കിയതെന്ന് പൊലീസ് പറഞ്ഞു. തങ്ങൾക്ക് ഒരു കമ്പനി ഉണ്ടെന്നും യു.എ.ഇയിൽ താമസിക്കുന്ന പങ്കാളിയെ അന്വേഷിക്കുകയാണെന്നും പ്രതികൾ ഇരയോട് പറഞ്ഞു. പ്രതികളിൽ ഒരാളെ ഹോട്ടലിൽ വെച്ച് കണ്ടുമുട്ടി.
നോട്ടുകൾ അടിക്കാനുള്ള പേപ്പറുകളും കഴുകാനുള്ള ദ്രാവകവും അടങ്ങിയ ഒരു ബാഗ് അയാൾ കാണിച്ച് വിശ്വാസം വരുത്തി. കമ്പനിയിൽ നിക്ഷേപം നടത്താനും പണം ഇരട്ടിയാക്കാനും അയാൾ ഇരയെ ബോധ്യപ്പെടുത്തുകയും 542,000 ദിർഹം കൈക്കലാക്കുകയും ചെയ്തു. ഇവരുടെ സങ്കേതം കണ്ടെത്തിയ പൊലീസ്, രക്ഷപ്പെടുവാനുള്ള എല്ലാം പഴുതുകളും അടച്ചാണ് പ്രതികളെ കീഴടക്കിയത്. പണവും ഉപകരണവും കെമിക്കലുകളും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
