Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതീർഥാടകർക്കു​ ഇത്തവണ...

തീർഥാടകർക്കു​ ഇത്തവണ മികവുറ്റ സേവനം

text_fields
bookmark_border
തീർഥാടകർക്കു​ ഇത്തവണ മികവുറ്റ സേവനം
cancel
മക്ക: ഇന്ത്യൻ ഹജ്ജ്​ തീർഥാടകർക്ക്​ മുൻവർഷങ്ങളിലേക്കാൾ മികവുറ്റ സേവനം ലഭ്യമാക്കാൻ സാധിക്കുന്നതായി കോൺസൽ ജനറ ൽ മുഹമ്മദ്​ നൂർ റഹ്​മാൻ ശൈഖ്. എല്ലാ നിലയിലും ഒാർമിക്കപ്പെടുന്നതും ചരിത്രപരവുമാണ്​ 2019 ഹജ്ജ്​ സീസണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മക്കയിലെ അസീസിയയിൽ ഇന്ത്യൻ ഹജ്ജ്​ മിഷൻ ആസ്​ഥാനത്ത്​ നടത്തിയ വാർത്തസ​േമ്മളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ്​ കമ്മിറ്റിക്ക്​ കീഴിൽ ഒരു ലക്ഷത്തോളം ഇന്ത്യൻ ഹാജിമാർ എത്തിക്കഴിഞ്ഞു. ഇത്തവണ സ്വകാര്യ​ ​ഗ്രൂപ്​ വഴിയുൾപ്പെടെ രണ്ട്​ ലക്ഷത്തോളം ഹാജിമാരാണ്​ ഇന്ത്യയിൽനിന്ന്​ വരുന്നത്​. മിന^അറഫ^ജംറാത്ത്​ എന്നിവിടങ്ങളിലേക്ക്​ ഇത്തവണ 74,000 ഹാജിമാർക്ക്​ സഞ്ചരിക്കാൻ മശാഇർ മെ​ട്രോ ട്രെയിൻ സൗകര്യം ലഭിക്കുമെന്ന് കോൺസൽ ജനറൽ വ്യക്​തമാക്കി. ബാക്കിയുള്ളവർക്ക്​ ബസ്​ സൗകര്യമാണുണ്ടാവുക. കഴിഞ്ഞ വർഷം 68,000 പേർക്കായിരുന്നു ട്രെയിൻ സൗകര്യം ലഭിച്ചത്​. എല്ലാവർക്കും മെട്രോ ട്രെയിൻ സൗകര്യം ലഭ്യമാക്കണമെന്നാണ്​ ഹജ്ജ്​ മിഷ​​െൻറ ആവശ്യം. മക്കയിലും മദീനയിലും മികച്ച താമസകേ​​ന്ദ്രങ്ങൾ ഹാജിമാർക്കായി ഒരുക്കിയിട്ടുണ്ട്​. താമസകേന്ദ്രങ്ങളിൽ ഏഴുപേർക്ക്​ ഒരു ടോയ്​ലറ്റ്​ എന്ന അനുപാതത്തിൽ സൗകര്യമുണ്ട്​. 22 പേർക്ക്​ ഒരു അടുക്കള വീതമുണ്ട്​. ആവശ്യമായ ബക്കറ്റ്​, മഗ്​ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്​. ലഗേജ്​ നീക്കം ഇത്തവണ വളരെ എളുപ്പത്തിലായി. ഒാരോ ഹാജിക്കും ലഗേജ്​ അവരവരുടെ താമസ കേന്ദ്രങ്ങളിലെത്തിക്കാൻ സാധിക്കുന്നുണ്ട്​. പരാതികൾ പരിഹരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടീമുണ്ട്​. എല്ലാ പരാതികൾക്കും ഉടൻ പരിഹാരം കാണാനാവുന്നുണ്ട്​. കടുത്ത ചൂട്​ കണക്കിലെടുത്ത്​ 1,40,000 ഗുണനിലവാരമുള്ള ത്രിവർണ കുടകൾ വിതരണം ചെയ്യുന്നുണ്ട്​. സീസണിലെ രണ്ട്​ ഫ്രൈഡേ ഒാപറേഷനുകളും വളരെ വിജയകരമായിരുന്നു. 200ഒാളം ബസുകളാണ്​ വെള്ളിയാഴ്​ച ഹാജിമാർക്കായി അസീസിയയിൽനിന്ന്​ ഹറമിലേക്ക്​ തുടർച്ചയായി സർവിസ്​ നടത്തിയത്​. 2018 മോഡൽ ബസുകളാണ്​ സർവിസ്​ നടത്തുന്നത്​. ബസുകൾക്ക്​ ഒരു ക്ഷാമവുമില്ല. ലക്ഷക്കണക്കിന്​ ഹാജിമാർ സംഗമിക്കുന്ന വെള്ളിയാഴ്​ചകളിൽ സ്വാഭാവികമായ പ്രയാസങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്​ഥാനങ്ങളിൽനിന്നും വരുന്ന തീർഥാടകർക്ക്​ ഒരേ പരിഗണനയും സൗകര്യങ്ങളുമാണ്​ ലഭ്യമാക്കുന്നത്​ എന്ന്​ കോൺസൽ ജനറൽ അറിയിച്ചു.
ഹജ്ജ്​ മിഷൻ ഒരുക്കിയ ചികിത്സാകേന്ദ്രങ്ങളിൽ 52,000 പേർ ഇതിനകം ചികിത്സ തേടി. ഡോക്​ടർമാരും പാരാമെഡിക്കൽ സ്​റ്റാഫുമുൾപ്പെടെ മികച്ച ടീം പ്രവർത്തിക്കുന്നുണ്ട്​. വാർത്തസമ്മേളനത്തിൽ ഹജ്ജ്​ കോൺസൽ വൈ. സാബിറും സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - uae-uae news-gulf news
Next Story