Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള പ​ന​വി​ത്ത്​ ബ​ഹി​രാ​കാ​ശ​ത്ത്​ എ​ത്തി

text_fields
bookmark_border
യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള പ​ന​വി​ത്ത്​ ബ​ഹി​രാ​കാ​ശ​ത്ത്​ എ​ത്തി
cancel
ദു​ബൈ: ഭാ​വി​യി​ലെ ഭ​ക്ഷ്യ​ക്ഷാ​മം മു​ന്നി​ൽ ക​ണ്ട്​ ബ​ഹി​രാ​കാ​ശ​ത്ത്​ മ​ര​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്താ​ൻ പ​രീ ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ യു.​എ.​ഇ ശ്ര​മം ആ​രം​ഭി​ച്ചു. ഇ​തി​െ​ൻ​റ ഭാ​ഗ​മാ​യി യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള പ​ന വ ി​ത്ത്​ ബ​ഹി​രാ​കാ​ശ​ത്തെ സ്​​ഥി​രം പ​ര്യ​വേ​ഷ​ണ​കേ​​ന്ദ്ര​മാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​പേ​സ്​ സ്​​റ്റേ​ഷ​ന ി​ൽ എ​ത്തി​ച്ചു​ക​ഴി​ഞ്ഞു.
അ​മേ​രി​ക്ക​യി​ൽ​നി​ന്ന്​ വി​ക്ഷേ​പി​ച്ച ‘ഫാ​ൽ​ക്ക​ൺ 9’ എ​ന്ന റോ​ക്ക​റ്റ്​ വ​ഴി​യാ​ണ്​ വി​ത്ത്​ ബ​ഹി​രാ​കാ​ശ​ത്ത്​ എ​ത്തി​ച്ച​ത്. യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള ആ​ദ്യ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നാ​യി ഹ​സ അ​ൽ മ​ൻ​സൂ​രി സെ​പ്​​റ്റം​ബ​ർ 25ന്​ ​പ​റ​ന്നു​യ​രു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ വൃ​ക്ഷ​വി​ത്ത്​ എ​ത്തി​ച്ച​ത്. ’ദി ​സോ​യ​സ് എം.​എ​സ് 15’ എ​ന്ന ബ​ഹി​രാ​കാ​ശ​വാ​ഹ​ന​ത്തി​ൽ സെ​പ്റ്റം​ബ​ർ 25ന് ​യാ​ത്ര​യാ​രം​ഭി​ച്ച് ഹ​സ മ​ൻ​സൂ​രി ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് തി​രി​ച്ചെ​ത്തും.
വൃ​ക്ഷ​വി​ത്ത്​ പി​ന്നീ​ട്​ തി​രി​ച്ചെ​ത്തി​ച്ച്​ വ​ള​ർ​ച്ചാ​ഘ​ട്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ഗ​വേ​ഷ​ണം ന​ട​ത്തും. സ​മാ​ന​മാ​യ മ​റ്റൊ​രു വി​ത്ത്​ കോ​ള​ജ്​ ​ഒാ​ഫ്​ ഫു​ഡ്​ ആ​ൻ​ഡ്​ അ​ഗ്രി​ക​ൾ​ച്ച​റി​ലും വ​ള​ർ​ത്തു​ന്നു​ണ്ട്. ര​ണ്ടി​െ​ൻ​റ​യും വ​ള​ർ​ച്ച താ​ര​ത​മ്യം ചെ​യ്യാ​നാ​ണി​ത്. പ്ര​തി​കൂ​ല​മാ​യ അ​വ​സ്ഥ​യി​ലും വ​ള​രാ​നു​ള്ള ശേ​ഷി​യാ​ണ്​ പ​ന വി​ത്ത്​ പ​രി​ഗ​ണി​ക്കാ​ൻ കാ​ര​ണം. യു.​എ.​ഇ​യു​ടെ പൈ​തൃ​ക​ത്തി​ൽ പ്രാ​ധാ​ന്യ​മു​ള്ള മ​ര​വു​മാ​ണ്​ പ​ന. യു.​എ.​ഇ സ്​​പേ​യ്​​സ്​ ഏ​ജ​ൻ​സി, യു​നൈ​റ്റ​ഡ്​ അ​റ​ബ്​ എ​മി​റേ​റ്റ്​​സ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ കോ​ള​ജ്​ ​ഒാ​ഫ്​ ഫു​ഡ്​ ആ​ൻ​ഡ്​ അ​ഗ്രി​ക​ൾ​ച്ച​ർ, നാ​നോ​റാ​ക്ക്​​സ്​ എ​ന്നി​വ സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
യു.​എ.​ഇ​യു​​ടെ ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ഷ​ണ, ഗ​വേ​ഷ​ണ ച​രി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ ഏ​ടാ​യി​രി​ക്കും വി​ത്ത്​ എ​ത്തി​ച്ച​ത്. കാ​ലാ​വ​സ്ഥാ മാ​റ്റും പ​രി​സ്ഥി​തി പ്ര​ശ്​​ന​ങ്ങ​ളും ഭാ​വി​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി​യാ​വു​മെ​ന്ന​ത്​ മു​ൻ​കൂ​ട്ടി​ക്ക​ണ്ടാ​ണ്​ ബ​ഹി​രാ​കാ​ശ​ത്ത്​ കൃ​ഷി ചെ​യ്യാ​ൻ ക​ഴി​യു​മോ എ​ന്ന്​ ആ​രാ​യു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തെ​ന്ന്​ കോ​ള​ജ്​ ​ഒാ​ഫ്​ ഫു​ഡ്​ ആ​ൻ​ഡ്​ അ​ഗ്രി​ക​ൾ​ച്ച​ർ ഡീ​ൻ പ്ര​ഫ. ഭാ​നു ചൗ​ധ​രി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - uae-uae news-gulf news
Next Story