Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2019 8:36 AM IST Updated On
date_range 29 July 2019 8:36 AM ISTഫെഡറൽ നാഷണൽ കൗൺസിൽ തെരഞ്ഞെടുപ്പ് ഒക്ടോബർ 5ന്
text_fieldsbookmark_border
അബൂദബി:യു.എ.ഇയിലെ ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്.എൻ.സി) തെരഞ്ഞെടുപ്പ് ഒകോടോബർ 5ന് നടക ്കും. രാജ്യത്തൊട്ടാകെ ജനാധിപത്യ രീതിയിലുള്ള വോട്ടെടുപ്പ് നടക്കുന്നത് എഫ്.എൻ.സിയില േക്കാണ്. ഈ തെരഞ്ഞെടുപ്പിൽ മൽസരിക്കാനാഗ്രഹിക്കുന്നവർക്ക് നോമിനേഷൻ പത്രിക രാജ്യ ത്തെ വിവിധ എമിറേറ്റുകളിൽ തുറക്കുന്ന പ്രത്യേക രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽനിന്ന് അ ടുത്ത മാസം (ആഗസ്റ്റ്) 18 മുതൽ 22വരെ ലഭിക്കുമെന്ന് നാഷണൽ ഇലക്ഷൻ കമ്മിറ്റി അറിയിച്ചു.
എഫ്. എൻ. സി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർ യു.എ.ഇയിലെ പൗരനായിരിക്കണമെന്ന ഭരണഘടനാപരമായ നിർദ്ദേശങ്ങൾ പാലിക്കുന്നതോടൊപ്പം പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്ന എമിറേറ്റിലെ സ്ഥിര താമസക്കാരനാണെന്നും ബോധ്യപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കി. സ്ഥാനാർഥികൾ 1994 ഒക്ടോബർ 4 നോ അതിനുമുമ്പോ ജനിച്ചവരായിരിക്കണം. വൈജ്ഞാനിക സാഹിത്യ അഭിരുചിക്കൊപ്പം വ്യക്തിപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ പ്രാപ്തിയുള്ളവരുമാകണം. ഏതെങ്കിലും കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാകരുത്. നിയമപ്രകാരം അത്തരം കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിച്ചിട്ടില്ലെങ്കിലും അവരുടെ പെരുമാറ്റവുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നതായും നാഷണൽ ഇലക്ഷൻ കമ്മിറ്റിയുടെ ഔദ്യോഗിക അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
നോമിനേഷൻ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ ആവശ്യമായ ഔദ്യോഗിക രേഖകളുടെ പട്ടികയും തെരഞ്ഞെടുപ്പ് കമ്മിറ്റി വിശദീകരിച്ചു. വ്യക്തിപരമായോ അല്ലെങ്കിൽ പ്രതിനിധി മുഖേനയോ നോമിനേഷൻ അപേക്ഷ സമർപ്പിക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻറ് സിറ്റിസൺഷിപ്പ്, ഫാമിലി ബുക്ക് എന്നിവക്കൊപ്പം നല്ല സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കേണ്ടതുണ്ട്. 1000 ദിർഹം നാമനിർദ്ദേശ പത്രികാ രജിസ്ട്രേഷനുള്ള ഫീസും ഹാജരാക്കണം.
ഫെഡറൽ അതോറിറ്റി സ്ഥാപനങ്ങളിലോ അല്ലെങ്കിൽ പ്രാദേശിക സർക്കാർ ഓഫീസുകളിലോ ജോലി ചെയ്യുന്നവർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ സെപ്റ്റംബർ 3 ന് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രഖ്യാപന തീയതി മുതൽ ഒക്ടോബർ 5 ന് തെരഞ്ഞെടുപ്പ് ദിവസം വരെ അവധി ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കണം. യു.എ.ഇ സായുധ സേനയിലോ അനുബന്ധ സൈനിക സേവനങ്ങളിലോ ജോലി ചെയ്യുന്ന സ്ഥാനാർഥികൾ അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന സെപ്റ്റംബർ മൂന്നു മുതൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബർ അഞ്ചു വരെയും അവധി നൽകുന്നതിന് ജോലിചെയ്യുന്ന വകുപ്പിെൻറ സമ്മതം ഉറപ്പാക്കുന്ന നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റും ഹാജരാക്കണം. ജുഡീഷ്യറി വകുപ്പിൽ ജോലി ചെയ്യുന്നവർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നങ്കിൽ, തസ്തികയിൽ നിന്ന് രാജിവച്ചതായി സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റും സമർപ്പിക്കണം.
നിലവിലെ ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്.എൻ.സി) അംഗങ്ങളാണെങ്കിൽ സെപ്റ്റംബർ 3ന് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രഖ്യാപിക്കുന്ന തിയതി മുതൽ അവരെ സസ്പെൻഡ് ചെയ്തതായി പരിഗണിക്കും. എഫ്.എൻ.സി തെരഞ്ഞെടുപ്പിനുള്ള ദേശീയ തെരഞ്ഞെടുപ്പി സമിതി (എൻ.ഇ.സി) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ സ്മാർട്ട് നാഷണൽ ഇലക്ഷൻ കമ്മിറ്റി ആപ്പ് വഴിയോ അല്ലെങ്കിൽ 600 500005 എന്ന ടോൾഫ്രീ നമ്പർ വഴിയോ തെരഞ്ഞെടുപ്പ് പട്ടികയിലെ അവരുടെ പേരുകൾ പരിശോധിക്കാനാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story