അജ്മാന് ഈത്തപ്പഴ മേള 31ന് തുടങ്ങും
text_fieldsഅജ്മാന്: രാജ്യത്തിെൻറ പൈതൃകവും സംസ്കാരവും സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന അജ്മാന് ലിവ ഈത്തപ്പഴമേള ജൂലൈ 31 ന് ആരംഭിക്കും. നാലു ദിവസം നീണ്ടു നില്ക്കുന്ന അജ്മാന് ഈത്തപ്പഴ മേളയുടെ ആറാം പതിപ്പിൽ അറേബ്യന്‍ തേന്‍ സംരംഭങ്ങളുടെ ശേഖരവും പ്രദര്‍ശനവും കൂടുതൽ മാധുര്യം പകരും. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ കാര്‍മികത്വത്തിലാണ് അജ്മാന് ജറഫിലെ എമിരേറ്റ്സ് ഹോസ്പിറ്റാലിറ്റി സെൻററില്‍ പ്രദര്‍ശനം .
അജ്മാന് വിനോദ സഞ്ചാര വികസന വകുപ്പിെൻറ ആഭിമുഖ്യത്തില്‍ നടക്കുന്ന മേളയില്‍ ഹത്ത നഗരസഭയുടെ സഹകരണത്തോടെയാണ് തേന്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മേളയില്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ ഉത്പാദിപ്പിക്കുന്ന വിവിധ തരം ഈത്തപ്പഴങ്ങള്‍ ലഭ്യമാകും. കൂടാതെ രാജ്യത്ത് പ്രാദേശിക കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മാങ്ങ, നാരങ്ങ, ബദാം, പച്ചക്കറി വിഭവങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
മേളയോടനുബന്ധിച്ച് മുൻ വർഷത്തേതു പോലെ ചിത്ര പ്രദര്‍ശനം, കുട്ടികള്‍ക്ക് പ്രത്യേക പരിപാടികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. നിരവധി കലാസാംസ്കാരിക പരിപാടികളും അരങ്ങേറും. വൈകീട്ട് നാലിന് ആരംഭിക്കുന്ന മേള രാത്രി പതിനൊന്ന് വരെ നീണ്ടു നില്ക്കും. കുടുംബങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും വിനോദങ്ങൾക്കു പുറമെ നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
