അൽ വതൻ' പരിശ്രമങ്ങളെ ശൈഖ് നഹ്യാൻ അഭിനന്ദിച്ചു
text_fieldsഅബൂദബി: ഭാവിതലമുറയുടെ വിജ്ഞാന നിലവാരം ഉയർത്താനും നവീകരിക്കാനും സർഗാത്മക അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള 'അൽ വതൻ' ഫണ്ടിെൻറ ശ്രമങ്ങളെ യു.എ.ഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ അഭിനന്ദിച്ചു. അൽ വതൻ സമ്മർ ക്യാമ്പിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശൈഖ് നഹ്യാൻ.
അബൂദബി ഖലീഫ സർവകലാശാലയിൽ നടന്ന ചടങ്ങിൽ യുവജന കാര്യ സഹമന്ത്രി ശമ്മ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്റൂഇ, ഫെഡറൽ ഫൗണ്ടേഷൻ ഫോർ യൂത്ത് ചെയർമാൻ മുഹമ്മദ് താജ് അൽ ദിൻ അൽ ഖാദി, അൽ വതൻ ഫണ്ട് ഡയറക്ടർ ജനറൽ ഡോ. അരീഫ് സുൽത്താൻ അൽ ഹമ്മാദി, ഖലീഫ സർവകലാശാല എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് തുടങ്ങിയവരും പങ്കെടുത്തു.
അടുത്തയാഴ്ച അജ്മാനിൽ 'മൊഹബത്ന' ക്യാമ്പും ആരംഭിക്കും. ശാസ്ത്ര-വൈജ്ഞാനിക മേഖലകളിൽ വിദ്യാർഥികൾക്ക് മാറ്റുരക്കാവുന്ന ഈ പരിപാടി രണ്ടാഴ്ച നീണ്ടുനിൽക്കും. വിവിധ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലന പരിപാടിക്കു നേതൃത്വം നൽകുന്ന ഉന്നത സമിതി ചെയർമാനും അജ്മാൻ മുനിസിപ്പാലിറ്റി ആസൂത്രണ വിഭാഗം മേധാവിയുമായ ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുയിമിയുടെ രക്ഷാകർതൃത്വത്തിൽ 10 മുതൽ 17 വയസ് വരെ പ്രായമുള്ള വിദ്യാർത്ഥികളെയാണ് പരിപാടിയിൽ പങ്കെടുപ്പിക്കുകയെന്ന് മുഹബ്ത്ന പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
