കണ്ണിന് കുളിരു പകർന്ന് മിന മാർക്കറ്റിലെ ഓമനപ്പക്ഷികൾ
text_fieldsഅബൂദബി:കണ്ണിന് അഴകും കാതിന് ഈണവും പകർന്ന് അബൂദബി മിന മാർക്കറ്റിലെ നൂറുകണക്കിന ് ഓമനപ്പക്ഷികൾ ജനങ്ങളെ ആകർഷിക്കുന്നു. കിലുക്കാംപെട്ടി പോലെ ശബ്ദമുണ്ടാക്കുന്ന പക്ഷികളുടെ സൗന്ദര്യവും കുസൃതിയും ആസ്വദിക്കാൻ കടുത്തവേനൽച്ചൂടിലും കുട്ടികളെയും കുടുംബത്തെയും കൂട്ടി ഒട്ടേറെപ്പേർ ഇവിടെ എത്തുന്നുണ്ട്. സായാഹ്നങ്ങളിലാണിപ്പോൾ അധി കവും ഇടപാടുകളും.മാർക്കറ്റിലെ ഓമനപ്പക്ഷികളെ ഒന്നു തലോടാനും കയ്യിലെടുക്കാനും കു ട്ടികൾക്കാണ് ഏറെ താൽപര്യം. ബഡ്ഗീസ് എന്ന പേരിൽ അറിയപ്പെടുന്ന കുഞ്ഞിപ്പക്ഷികളാണ് മാ ർക്കറ്റിൽ അധികവും.
ലോകത്തെല്ലായിടത്തും ഏറ്റവുമധികം ജനപ്രീതിനേടിയ ഓമനപ്പക ്ഷികളാണ് ലൗ ബേഡ്സ് എന്ന് പൊതുവെ അറിയപ്പെടുന്ന ബഡ്ഗീസ് പക്ഷികൾ. ഓസ്ട്രേലിയക്കാരായ ഈ കുഞ്ഞിത്തത്തകൾ പണ്ട് ആദിമനുഷ്യരുടെ ആഹാരമായിരുന്നുവത്രേ. ‘നല്ല ഭക്ഷണം‘എന്നാണു പേരിെൻറ അർഥം. എന്നാൽ ഇവരുടെ ഹരിത സൗന്ദര്യത്തിൽ മതിമറന്ന പക്ഷിപ്രേമികൾ ഇവരെ യൂറോപ്പിലും പിന്നീടു ലോകമെമ്പാടും എത്തിക്കുകയായിരുന്നു.
അടിസ്ഥാന നിറമായ പച്ചയിൽ നിന്ന് നിയന്ത്രിത പ്രജനനത്തിലൂടെ നിറം, നിറ വിന്യാസം, മുഖത്തെയും ശരീരത്തെയും അടയാളങ്ങൾ, കവിൾ മറകുകൾ, തലയിലെ പൂവ് എന്നിവയിലെ വൈവിധ്യം വരുത്തി വികസിപ്പിച്ചെടുത്ത വിവിധ ഇനം ബഡ്ഗീസ് പക്ഷികളും വിപണിയിലുണ്ട്. പച്ച, നീല, പൈഡ്, ലൂട്ടിനോ, ആൽബിനോ, ഓപ്പലിൻ, സിന്നമൺ, ക്ലിയർ, വിങ്സ്, സ്പാംഗിൾ ക്രെസ്റ്റ് തുടങ്ങിയവയാണു സാധാരണ ഇനങ്ങൾ.
അബൂദബി ഇന്ത്യാ സോഷ്യൽ സെൻററിനു സമീപത്തെ പഴയതും പുതിയതുമായ രണ്ടു പക്ഷി മാർക്കറ്റിലും വാരാന്ത്യങ്ങളിലാണ് സന്ദർശകരുടെ തിരക്ക്. ഒരു ജോഡി (രണ്ടെണ്ണം) ബഡ്ഗീസുകൾക്ക് 50 ദിർഹമാണ് മാർക്കറ്റിലെ വില. ആഫ്രിക്കൻ ലൗബേഡ്സിനും ജോഡിക്ക് വില 120 ദിർഹം. വളരെ മനോഹരമായ ഹോഗോ കിളികൾക്ക് 250 ദിർഹം മുതൽ 350 വരെ ജോഡിക്ക് വിലയുണ്ട്. സീബ്രാ ഫിങ്ഗെസ്റ്റ്, സ്ട്രോബറി ഫിങ്ഗെസ്റ്റ് തത്തകൾക്ക് ജോഡിക്ക് 350 ദിർഹം വിലയുണ്ട്. പെൺ തത്തക്ക് 100 ദിർഹം കൊടുത്താൽ വാങ്ങാം. ആണിെൻറ അഴകും കഴുത്തിലെ റിങും വില വർധിപ്പിക്കുന്നു. ഹോളണ്ട്, ആഫ്രിക്കയിൽ നിന്നുള്ള തത്തകളെ ചെറുപ്പത്തിലെ പരിശീലിപ്പിച്ചാൽ ഇവ നന്നായി സംസാരിക്കും.
നേപ്പാൾ തത്ത ഒരെണ്ണത്തിന് 800 മുതൽ 2000 ദിർഹം വരെ വിലയുണ്ട്. കോക്ക് ടെയിൽ പക്ഷികൾക്ക് ജോഡിക്ക് 250 ദിർഹവും വില. നിറങ്ങളിലെ വൈവിധ്യങ്ങളോടെയുള്ള പ്രാവുകളും ഈ മാർക്കറ്റിലെ ആകർഷണമാണ്. പുതിയ നിറവിന്യാസങ്ങൾ വില വ്യത്യാസത്തിനും കാരണമാകുന്നു. കൂട്ടിലിട്ടു വളർത്തുന്ന അലങ്കാരപ്പക്ഷികൾക്ക് പൊതുവെ വലിപ്പം കുറവാണെങ്കിലും നീളം കൂടിയ വാലാണ്.
വ്യത്യസ്ത വർണങ്ങളിലുള്ള പ്രാവുകളും ഈ മാർക്കറ്റിൽ ഉണ്ട്. മുൻസാമി, ജാഫ്രി, സൂരി, ഹോമർ, മദീന തുടങ്ങിയ പ്രാവുകളും എളുപ്പം ഇണങ്ങുന്നവയാണെന്നാണ് കച്ചവടക്കാർ പറയുന്നത്. നീണ്ട മുഖമുള്ള ഇബൂ റമാൻ, ഷമാസി എന്ന മയിൽ പ്രാവ് എന്നിവയും മാർക്കറ്റിലെ വ്യത്യസ്ത ഇനം പ്രാവുകളാണ്.
പക്ഷികളെ വളർത്തുന്നതും പരിപാലിക്കുന്നതും ശീതീകരണ സൗകര്യമുള്ള മുറികളിലായിരിക്കണം. കൊടും ചൂടിൽ തണുപ്പു രാജ്യങ്ങളിൽ നിന്നെത്തുന്ന പക്ഷികളുടെ ആവാസ വ്യവസ്ഥയിൽ നിന്ന് തികച്ചും വിഭിന്നമാണ് ഇവിടെയെന്നതിനാൽ എ.സി. മുറികളിലല്ലെങ്കിൽ ഇവ ചത്തുവീഴും. കിളികളെ വേണമെന്ന് പറഞ്ഞ് വരുന്നവരോട് കച്ചവടക്കാർ ആദ്യമേ നൽകുന്ന മുന്നറിയിപ്പും ഇതാണ്. നന്നായി പരിപാലിക്കാൻ കഴിയുമെങ്കിൽ മാത്രം കൊണ്ടുപോവുക. അല്ലെങ്കിൽ അവരിവിടെ പാട്ടുപാടിയും പറന്നും നടക്കെട്ടയെന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
