ഇബ്രാഹിം കാവൽ നിൽക്കുന്നു; സൂഫി സംഗീതത്തിനും വീടിനും
text_fieldsദുബൈ: പട്ടാമ്പിക്കും ഷൊർണൂരിനുമിടയിൽ ട്രെയിനുകൾ പിടിച്ചിടുന്ന ഒരു ചെറിയ റെയിൽ വേ സ്റ്റേഷെൻറ പേരിലാണ് കാരക്കാട് എന്ന ഗ്രാമം മലയാളികൾക്കിടയിൽ സുപരിചിതമാ യത്. എന്നാൽ ഇബ്രാഹിം കാരക്കാട് എന്ന പാെട്ടഴുത്തുകാരനാണ് ഗ്രാമത്തിെൻറ നാമം കലയു ടെ ഭൂപടത്തിൽ അടയാളപ്പെടുത്തുന്നത്. പതിനാലാം രാവ്, പട്ടുറുമാൽ തുടങ്ങി വിവിധ ചാനലു കളിലെ മാപ്പിളപ്പാട് റിയാലിറ്റി ഷോകളിലും സർഗോത്സവങ്ങളിലും സൂഫി, നവയുഗ ഗാനങ്ങ ളുടെ സെഗ്മെൻറിൽ മത്സരാർഥികൾ തിളങ്ങുന്നത് ഇബ്രാഹിം രചിച്ച പാട്ടുകൾ ആലപിച്ചാണ ്. 200 ലധികം ഗാനങ്ങളാണ് ഇൗ യുവാവ് രചിച്ചത്. പാടിയതാവെട്ട കെ.ജി. മർക്കോസ്, കണ്ണൂർ ശരീഫ്, നജീം അർഷാദ്,ഹിശാം അബ്ദുൽ വഹാബ്, ആദിൽ അത്തു, രവി ചളവറ, അൻവർ സാദത്ത്, പട്ടുറുമാൽ വിജയി ഷെമീർ ചാവക്കാട് തുടങ്ങിയവർ.
ദസ്തഗീർ എന്ന വിഡിയോ ആൽബത്തിന് വേണ്ടിയാണ് ആദ്യമായി പാട്ടുകളെഴുതുന്നത്. കോഴിക്കോട് അബൂബക്കർ, അഷറഫ് മഞ്ചേരി, അൻവർ അമൻ, കൊച്ചിൻ ഷമീർ ,ശിഹാബ് തുടങ്ങിയവർ സംഗീതം നിർവഹിച്ചു.
പാട്ടിനെ ആസ്വാദനത്തിനുപരിയായി ആത്മസംസ്കരണത്തിന് കൂടി ഉപയോഗപ്പെടുത്തിയ ഇച്ച മസ്താൻ, റസാഖ് ഹാജി മസ്താൻ,ഗുണം കുടി മസ്താൻ തുടങ്ങിയവരുടെ രചനാ രീതിയാണ് പ്രചോദനമാവുന്നത്. താൻ ആത്മീയ ഗുരുക്കളായി കരുതുന്ന യൂസുഫ് സുൽത്താൻ, ബാവ ഉസ്താദ് എന്നിവരുടെ അധ്യപനങ്ങളാണ് എഴുത്തിെൻറ ആശയധാര.
ഹൃദയത്തിൻ നാവേത് മനുഷ്യാ...
ഈമാെൻറ വഴി ഏത് മനുഷ്യാ...
ഇലാഹിെൻറ കൽപന ഓർക്കുന്നുണ്ടോ..
ഇറയോനെ ഇവിടുന്നു കണ്ടിട്ടുണ്ടോ.... എന്ന ഏറെ ഹിറ്റായ ഗാനം തന്നെ അതിനുദാഹരണം. കണ്ണൂർ ശരീഫ് പാടിയ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ഗാനം ‘യാ സാഹിബൽ ബഗ്ദാദി’യാണ് മറ്റൊന്ന്. എന്നാൽ ഇതിനു പുറമെ മറ്റു ചില പാട്ടുകളും കുറിക്കുന്നുണ്ട്. കഴിഞ്ഞ വർഷം പ്രളയകാലത്ത് കേരളത്തിന് കൈത്താങ്ങേകാൻ മുന്നോട്ടുവന്ന യു.എ.ഇ ഭരണകൂടത്തിന് അഭിവാദ്യമർപ്പിച്ച് എഴുതിയ ഗാനം വളരെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സാമൂഹിക ജീവകാരുണ്യ പ്രവർത്തകരായ ഫിറോസ് കുന്നുപറമ്പിൽ, ആഷിഖ് തോന്നക്കൽ എന്നിവരെക്കുറിച്ചും എഴുതിയിട്ടുണ്ട്. ഇത്രയും പറഞ്ഞത് ഇബ്രാഹിമിെൻറ പാട്ടുകളെക്കുറിച്ചാണ്. എന്നാൽ ഇനി ഇബ്രാഹിമിനെക്കുറിച്ച് പറയാം.
പാട്ടുകൾ ഹിറ്റായിട്ടും ആരാലും അറിയപ്പെടാതെ സൗദിയിലെ ഒരു ബഖാലയിൽ ജീവനക്കാരനായി ഒട്ടും ഹിറ്റല്ലാതെ കഴിഞ്ഞു കൂടേണ്ടി വന്ന മാണിക്യമലാരയ പൂവിയുടെ രചയിതാവ് പി.എം.എ ജബ്ബാറിനോട് സമാനമാണ് ഏകദേശം ഇൗ ഗാനരചയിതാവിെൻറയും ജീവിതം. ദുബൈയിൽ ബ്രിട്ടീഷുകാരുടെ വില്ലയിൽ 11 വർഷമായി വീട്ടുകാവൽക്കാരെൻറ (നാത്തൂർ) ജോലി നിർവഹിക്കുകയാണിദ്ദേഹം. വീട്ടുകാർ മാന്യരും സ്വാതന്ത്ര്യം നൽകുന്നവരുമാകയാൽ പാെട്ടഴുത്തിന് ഒരു തടസവും വരുന്നില്ലെന്നു മാത്രം.
സകലമാന ദുരിതങ്ങൾക്കും നടുവിലായിരുന്നു ചെറുപ്പം. ഉമ്മ ഫാത്തിമ കുഞ്ഞിമ്മ നൽകിയ കരുതലിെൻറ കരുത്തിൽ വളർന്നു. ആക്രിക്കടയിൽ മുതൽ ക്വാറിയിൽ വരെ ജോലി ചെയ്തു. ഇക്കാലത്തെല്ലാം പാട്ടിനോടുള്ള മോഹ വിത്തുകൾ മനസിൽ കൊണ്ടു നടന്നു. നിമിത്തം പോലെ ദുബൈയിൽ എത്തിയ ശേഷമാണ് അവ നട്ടുനനച്ച് വളർത്താനായത്. ദുബൈയിലെ തൊഴിലുടമയായ ലണ്ടനിലെ വിർജി കുടുംബത്തിൽ നിന്നുള്ള അഡ്വ. അക്ബർ വിർജിയും അദ്ദേഹത്തിെൻറ സുഹൃത്തുക്കളും ഇബ്രാഹിമിെൻറ പാെട്ടഴുത്തിൽ അതീവ സന്തുഷ്ടരാണ്. സി.ഡി കവറിലും മറ്റും തെൻറ ചിത്രം കണ്ട് അഭിനന്ദിക്കാറും ഇടക്ക് ഇടക്ക് രണ്ടു വരി പാടിക്കാറുമെല്ലാമുണ്ട്. നാട്ടിലും യു.എ.ഇയിലും വിവിധ സാംസ്കാരിക മത്സരങ്ങളിൽ ജൂറി അംഗമായിരിക്കാനും ഇദ്ദേഹത്തിന് ക്ഷണം ലഭിക്കുന്നു.
ഷമീമയാണ് ഭാര്യ,ഫാത്തിമ നുബുല,സൈനബ സുൽത്താന എന്നിവർ മക്കളാണ്.അബൂബക്കർ സിദ്ദീഖ് സഹോദരനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
