കിളിമഞ്ചാരോ പർവതത്തിൽ കയറാൻ ഷാർജയിൽ നിന്ന് ഒമ്പത് പെൺകുട്ടികൾ
text_fieldsഷാർജ: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും തിളങ്ങുന്ന മലനിര എന്ന് അർഥം വര ുന്നതുമായ കിളിമഞ്ചാരോ കീഴടക്കാൻ ഷാർജയിൽ നിന്നുള്ള 18 വയസിന് താഴെയുള്ള ഒമ്പത് പെൺ കുട്ടികൾ ആഗസ്റ്റ് അവസാനത്തോടെ സാഹസിക യാത്ര ആരംഭിക്കും. ഇത് രണ്ടാം തവണയാണ് സജയ യംഗ് ലേഡീസ് ഓഫ് ഷാർജ (എസ്.വൈ.എൽ) പർവതാരോഹണം നടത്തുന്നത്.
ആദ്യതവണ അറ്റ്ലസ് ശ്രേണിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൊറോക്കോയിലെ മൗണ്ട് തുബക്കൽ ആണ് സംഘം കീഴടക്കിയത്. 13 വയസുകാരിയായ അസ്മാ അൽ ഖായിദിയും ഇക്കുട്ടത്തിലുണ്ടായിരുന്നു. ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇമറാത്തി വനിതയായി ഇവർ മാറുകയും ചെയ്തു. കഠിനമായ പരിശീലന പരിപാടികളിലാണ് ഇവർ ഏർപ്പെട്ടിരിക്കുന്നത്. ഇമറാത്തി പർവതാരോഹണ വിദഗ്ധരുടെയും മറ്റും പരിശീലനവും സംഘത്തിന് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
