ഈ സഹോദരിയെ കണ്ടാൽ പൊലീസിൽ അറിയിക്കാൻ മറക്കല്ലെ
text_fieldsഷാർജ: ഷാർജ ഖാദിസിയയിലെ കുവൈത്തി ആശുപത്രിക്ക് സമീപത്തുള്ള വില്ലയിൽ നിന്ന് വീടുവി ട്ടിറങ്ങിയ, കൊല്ലം സ്വദേശി എം.പി. മധുസൂദനെൻറ ഭാര്യയും ലങ്കൻ സ്വദേശിയുമായ രോഹിണി പെ രേര (58) 45 ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. നമ്മളെല്ലാവരും ഒരേ മനസോടെ ശ്രമിച്ചാൽ, നമ്മുടെ വാട്സാപ്പും, ഫെയ്സ് ബുക്കും മറ്റും പ്രയോജനപ്പെടുത്തിയാൽ തീർച്ചയായും ഇവരെ കണ്ടെത്തുവാൻ സാധിക്കുമെന്നുറപ്പാണ്. നമ്മുടെ പരിസരങ്ങളിൽ, പാർക്കുകളിൽ, കടലോരങ്ങളിൽ, കച്ചവട കേന്ദ്രങ്ങളിൽ ഈവാർത്തയോടൊപ്പം നൽകുന്ന ഫോട്ടോയിലുള്ള രോഹിണി പെരേരയെ കണ്ടെത്തിയാൽ ഉടനെ തന്നെ വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കാൻ മടിക്കരുത്. അവരെ തോരാത്ത കണ്ണും മനസുമായി ഒരുകുടുംബം കാത്തിരിക്കുന്നുണ്ട്.
കാണാതായ അന്നു തന്നെ മധുസൂദനനൻ പൊലീസിൽ പരാതിപ്പെട്ടിരുന്നു. കാണാതാവുന്ന അന്ന് തവിട്ടും ചുവപ്പും കലർന്ന സാൽവാർ കമ്മീസായിരുന്നു രോഹിണി ധരിച്ചിരുന്നത്. മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിലായായിരുന്നു രോഹിണിയെന്നും കണ്ടുകിട്ടുന്നവർ വിവരം എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്. ഖാദിസിയയിലെ ഇവർ താമസിക്കുന്ന കുടുസുമുറിയിൽ മക്കളുടെയും ഭർത്താവിെൻറയും അതീവ ശ്രദ്ധയിലായിരുന്നു രോഹിണി കഴിഞ്ഞിരുന്നത്. എന്നാൽ ഇവരുടെ ശ്രദ്ധയിൽപ്പെടാതെ ഇവർ 45 ദിവസം മുമ്പ് വീട് വിട്ടിറങ്ങുകയായിരുന്നു. ഈ വാർത്തയോടൊപ്പം നൽകുന്ന ഫോട്ടോ ദയവുചെയ്ത് നിങ്ങളുടെ മൊബൈലിൽ സൂക്ഷിക്കണം. പരിസരങ്ങളിലെവിടെയെങ്കിലും ഇവരെ കണ്ടെത്തിയാൽ വിവരം പൊലീസിൽ അറിയിക്കാൻ മറക്കരുതെന്ന് വീണ്ടും ഓർമപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
