ലോകത്തിലെ മികച്ച സാംസ്കാരിക നഗരങ്ങളിൽ അബൂദബിയും
text_fieldsഅബൂദബി : ലോകത്തിലെ ഏറ്റവും മികച്ച സാംസ്കാരിക നഗരങ്ങളിലൊന്നായി അബൂദബി തെരഞ്ഞെട ുക്കപ്പെട്ടു. ലോക യാത്രാ പര്യടന നിരക്ക് വെബ്സൈറ്റായ സ്കൈസ്കാനർ സമീപകാല ഓൺലൈൻ വിവര ശേഖരത്തിലാണ് അബൂദബി നഗരം എറ്റവും മികച്ച സാംസ്കാരിക നഗരങ്ങളുടെ പട്ടികയിലിടം നേടിയത്. കലാ സംസ്കാരിക വിസ്മയങ്ങളോടെ സഞ്ചാരികൾക്ക് പുതിയ വിനോദ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലുള്ള മികവാണ് യു.എ.ഇ തലസ്ഥാനത്തെ പ്രത്യേക പട്ടികയിൽ മികച്ച സ്ഥാനത്തെത്തിച്ചത്. ഇറ്റലിയിലെ ഫ്ലോറൻസ് നഗരത്തിനു തൊട്ടുമുൻപ് യു.എ.ഇ തലസ്ഥാനം മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായി. അബൂദബി കൾചറൽ ഡിസ്ട്രിക്ടും ശൈഖ് സായിദ് ഗ്രാൻഡ് മോസ്കുമാണ് മികച്ച സാംസ്കാരിക കേന്ദ്രമായി സഞ്ചാരികൾ ശുപാർശ ചെയ്തത്. 2017ൽ ലൂവ്ർ അബൂദബി തലസ്ഥാന എമിറേറ്റിലെ സാദിയാത്ത് ദ്വീപിൽ തുറന്നതും സാംസ്കാരിക ചക്രവാളങ്ങളിലേക്കുള്ള അബൂദബിയുടെ കുതിപ്പായും വെബ്സൈറ്റിൽ എടുത്തുകാട്ടുന്നു.
ലോകത്തിലെ ഏറ്റവും മികച്ച സാംസ്കാരിക നഗരങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെടുന്നതിന് അബൂദബി സാംസ്കാരിക ടൂറിസം വകുപ്പിെൻറ പ്രവർത്തനങ്ങൾ വളരെ ക്രിയാത്മകമാണ്. സാംസ്കാരിക സാഹസികതക്ക് ഊന്നൽ നൽകി വളരെ ദീർഘ വീക്ഷത്തോടെയുള്ള പദ്ധതികൾ നടപ്പാക്കിയതായി അബൂദബി സാംസ്കാരിക ടൂറിസം വകുപ്പ് അണ്ടർ സെക്രട്ടറി സെയ്ഫ് സയീദ് ഗോബാഷ് അറിയിച്ചു. അബൂദബി സന്ദർശിക്കുന്ന സഞ്ചാരികളുടെ എണ്ണം വർഷംതോറും വളരുന്നു. ഖസർ അൽ ഹൊസൻ പാലസ്, ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്, അൽ ഐനിലെ പൈതൃക സൈറ്റുകൾ എന്നിവയെല്ലാം സഞ്ചാരികളെ മാടി വിളിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളാണ്. സ്കൈസ്കാനർ വെബ്സൈറ്റ് പട്ടികയിൽ അബൂദബി എമിറേറ്റിലെ ഹോട്ടൽ താമസത്തിനുള്ള ശുപാർശകളും മികച്ച ഹോട്ടലുകളുടെ ലിങ്കുകളും വിമാനങ്ങളുടെ മികച്ച ഡീലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.എഡിൻബർഗ് ആസ്ഥാനമായുള്ള വെബ്സൈറ്റിലെ ഓൺലൈൻ പട്ടികയിൽ മെക്സിക്കോ സിറ്റി, ടെക്സസിലെ ഓസ്റ്റിൻ, ജപ്പാനിലെ ക്യോട്ടോ എന്നീ സ്ഥലങ്ങളും പ്രത്യേകം എടുത്തു കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
