Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യയിൽ യു.എ.ഇ...

ഇന്ത്യയിൽ യു.എ.ഇ ഡ്രൈവിങ്​ പരിശീലനം

text_fields
bookmark_border
ഇന്ത്യയിൽ യു.എ.ഇ ഡ്രൈവിങ്​ പരിശീലനം
cancel

ദുബൈ: യു.എ.ഇയിലേക്ക്​ പറക്കാൻ ടിക്കറ്റെടുക്കും മുൻപേ യു.എ.ഇ ഡ്രൈവിങ്​ ലൈസൻസ്​ നേടാനാവശ്യമായ പരിശീലനം ഇന്ത്യയി ൽ നിന്നു തന്നെ ലഭ്യമാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അതിവേഗം പുരോഗമിക്കുന്നു. കേന്ദ്ര സർക്കാറിനു കീഴിലെ ന ാഷനൽ സ്​കിൽ ഡവലപ്​മ​​​െൻറ്​ കോർപ്പറേഷൻ (എൻ.എസ്​.ഡി.സി) യു.എ.ഇയിലെ മുൻനിര ഡ്രൈവിങ്​ പരിശീലന കേന്ദ്രമായ എമിറേറ്റ സ്​ ഡ്രൈവിങ്​ ഇൻസ്​റ്റിട്യൂട്ട്​, യൂത്ത്​ ചേംബർ ഒാഫ്​ കൊമേഴ്​സ്​ (വൈ.സി.സി) എന്നിവയുടെ സംയുക്​താഭിമുഖ്യത്തില ാണ്​ പദ്ധതി സാക്ഷാൽക്കരിക്കുന്നത്​. ഏതാനും മാസങ്ങൾക്കകം പദ്ധതി യാഥാർഥ്യമാവും. ഇന്ത്യയിൽ നിന്ന്​ പരിശീലനം നേട ി യു.എ.ഇയിൽ എത്തി റോഡ്​ പരിചയവും പരീക്ഷയും പൂർത്തിയാക്കിയാൽ ലൈസൻസ്​ കിട്ടും വിധമാണ്​ ക്രമീകരണം.

തി​യ​റി ക്ലാ​സ്, യാ​ർ​ഡ് ടെ​സ്​​റ്റ്, ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ എ​ന്നി​വ​യാ​കും പ​രി​ശീ​ലി​പ്പി​ക്കു​ക. ദുബൈയിൽ സ്​മാർട്ട്​ യാർഡ്​ ടെസ്​റ്റ്​ നിലവിൽ വന്നതിനാൽ ​ഇന്ത്യയിൽ നടക്കുന്ന ടെസ്​റ്റ്​ ഇവിടെയിരുന്ന്​ നിരീക്ഷിക്കുവാനും നിയന്ത്രിക്കുവാനും സാധിക്കും. കേരളത്തിൽ നാലിടത്ത്​ ഉൾപ്പെടെ ഇന്ത്യയിലെ 20 കേ​ന്ദ്രങ്ങളിലാണ്​ ആദ്യഘട്ടത്തിൽ പരിശീലനം നൽകുക. ഇതിനു മുന്നോടിയായി രാജസ്​ഥാനിലും ഡൽഹിയിലും സജ്ജമാക്കിയ പരിശീലന കേന്ദ്രങ്ങളിൽ യു.എ.ഇ സംഘം എത്തി പരിശോധന നടത്തി. യു.എ.ഇയിൽ പല ജോലികൾക്കും അടിസ്​ഥാന യോഗ്യതകളിലൊന്നായി ഡ്രൈവിങ്​ ലൈസൻസിനെ എണ്ണുന്നുണ്ട്​്​. എന്നാൽ, നാട്ടിൽ സ്​ഥിരമായി വാഹനം ഒാടിക്കുന്നവർക്കു പോലും പലപ്പോഴും ഇവിടെ ലൈസൻസ്​ നേടൽ എളുപ്പമാവാറില്ല​. യു.എ.ഇയിൽ എത്തി ക്ലാസുകൾ പൂർത്തിയാക്കി ടെസ്​റ്റിനെത്തു​േമ്പാ​േഴക്കും കാലതാമസമെടുക്കും. ആ പ്രതിസന്ധി ലഘൂകരിക്കുന്നതിനൊപ്പം സാമ്പത്തികമായും ഏറെ ലാഭകരമാവും ഇന്ത്യയിലെ പരിശീലനം എന്നാണ്​ കണക്കുകൂട്ടൽ.

ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ എത്തുന്ന ഉദ്യോഗാർഥികൾക്ക്​ നൈപുണ്യവികസനം ഉറപ്പാക്കുമെന്ന്​ ഇരുരാജ്യങ്ങളുടെയും മാനവ വിഭവശേഷി മന്ത്രി തല ചർച്ചയിൽ ധാരണയിലെത്തിയിരുന്നു. പല തൊഴിലധിഷ്​ഠിത^ ഡിപ്ലോമ കോഴ്​സുകളുടെയും സിലബസിൽ ഡ്രൈവിങും ഉൾപ്പെടുന്നുണ്ട്​. അന്താരാഷ്​ട്ര നിലവാരമുള്ള യു.എ.ഇ രീതിയിൽ പരിശീലനം നൽകിയാൽ അത്​ വിദ്യാർഥികൾക്ക്​ വിദേശ​േജാലിക്ക്​ ശ്രമിക്കു​േമ്പാഴും പ്രയോജനകരമായി മാറും. അടിസ്​ഥാന^പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങൾക്ക്​ ഡ്രൈവിങ്​ പരിശീലനത്തിനുള്ള തുക എൻ.എസ്​.ഡി.സി നൽകും. എക്​സ്​പോ 2020ന്​ മുന്നോടിയായി ദുബൈയിൽ നൂറുകണക്കിന്​ ടാക്​സി ഡ്രൈവർമാർക്ക്​ തൊഴിലവസരമുണ്ട്​. റോഡ്​ ഗതാഗത അ​േതാറിറ്റി (ആർ.ടി.എ) ആയിരത്തിലധികം ബസ്​ ഡ്രൈവർമാരെയാണ്​ പുതുതായി നിയോഗിക്കാൻ ആലോചിക്കുന്നത്​. നാട്ടിൽ നിന്ന്​ യു.എ.ഇ രീതിയിലെ ഡ്രൈവിങ്​ പരിശീലനം പൂർത്തിയാക്കി എത്തുന്നവർക്ക്​ ഇത്തരം അവസരങ്ങളും പ്രയോജനപ്പെടുത്താനാവും.

പരിശീലന സൗകര്യത്തിന്​ എടപ്പാളിൽ യു.എ.ഇ മോഡൽ റോഡ്​ പണിയും
യു.​എ.​ഇ​ ഡ്രൈ​വി​ങ് പ​രി​ശീ​ല​നം ആ​രംഭിക്കുന്നതിന്​ ഇന്ത്യൻ കേ​ന്ദ്രങ്ങളിൽ അതി വിപുലമായ സൗകര്യങ്ങളും സജ്ജീകരണങ്ങളുമാണ്​ ഒരുക്കേണ്ടത്​. എ​ട​പ്പാ​ൾ ക​ണ്ട​ന​ക​ത്ത്​ പരിശീലന​ കേന്ദ്രം സജ്ജമാക്കുന്ന ഐ.​ഡി.​ടി.​ആർ യു.എ.ഇയിലേതിന്​ സമാനമായ റോഡ്​ ആണ്​ ഇതിനായി തയ്യാറാക്കാനൊരുങ്ങുന്നത്​. എ​മി​റേ​റ്റ്സ് ഡ്രൈവിങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ സാ​േങ്കതിക വിദഗ്​ധർ ഇവിടെയെത്തി ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് രൂ​പ​രേ​ഖ ത​യാ​റാ​ക്കുമെന്നറിയുന്നു. യു.​എ.​ഇ​യി​ലെ ഡ്രൈ​വി​ങ്ങി​ന് നേ​ർ​വീ​പ​രി​ത​മാ​ണ് ഇ​ന്ത്യ​യി​ലേ​തെ​ന്ന​തി​നാ​ൽ യാ​ർ​ഡ് ടെ​സ്​​റ്റി​ന്​ ഗ​താ​ഗ​ത​നി​യ​മ​ത്തി​ൽ ചി​ല ഭേ​ദ​ഗ​തി​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് ഐ.​ഡി.​ടി.​ആ​ർ ജോ​യ​ൻ​റ്​ ഡ​യ​റ​ക്ട​ർ എം.​എ​ൻ. പ്ര​ഭാ​ക​ര​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf newsmalayalam newsUAE Driving Kerala
News Summary - uae-uae news-gulf news
Next Story