പ്രാർഥനകൾ സഫലം; കാണാതായ ബാലനെ കണ്ടെത്തി
text_fieldsഷാർജ: യൂട്യൂബ് കാണേണ്ടെന്ന് പറഞ്ഞ് ഫോൺ വാങ്ങി വെച്ചതിന് ഉമ്മയോട് പിണങ്ങി വീടു വിട്ടുപോയ ബാലനെ കണ്ടെത്തി. ഷാർജ മുവൈലയിൽ താമസിക്കുന്ന ബിഹാറി കുടുംബത്തിലെ 15 വയസുകാരൻ പർവേസ് ആലം അഹ്മദിനെ സമീപ എമിറേറ്റായ അജ്മാനിൽ നിന്നാണ് കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ഇന്ന് വ്യക്തമാവും. ബാലനെ കാണാതായതിനെ തുടർന്ന് അതീവ പരിഭ്രാന്തരായ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പൊലീസിെൻറ സഹകരണത്തോടെ നാടാകെ തിരച്ചിലിലായിരുന്നു. പിതാവ് പർവേസ് കുഞ്ഞിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 5000 ദിർഹം പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
കൽബയിൽ എത്തിയതായി സൂചന ലഭിച്ചതിനെ തുടർന്ന് അവിടെ അന്വേഷിച്ചെങ്കിലും വിഫലമായിരുന്നു. ഗൾഫ് മാധ്യമം ഉൾപ്പെടെ വിവിധ പത്രമാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്ന് മലയാളി സമൂഹവും പർവേസ് ആലത്തിനായി അന്വേഷണങ്ങളിൽ പങ്കാളിത്തം വഹിച്ചിരുന്നു. ഒടുവിൽ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം പ്രാർഥനകൾക്ക് ഉത്തരമെന്ന വണ്ണം വ്യാഴാഴ്ച രാത്രി ഏറെ വൈകിയാണ് സന്തോഷ വാർത്ത ലഭിച്ചത്. പർവേസിനെ സ്വീകരിക്കാൻ ബന്ധുക്കൾ ഉടനടി പുറപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
