ഓർമകൾ നെഞ്ചിലടുക്കിപ്പിടിച്ചൊരു മരവും കുറേ പൂച്ചകളും
text_fieldsദുബൈ: ബർദുബൈയിലെ അൽ ഗുബൈബ ബസ് സ്റ്റേഷനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങ ളെല്ലാം ടെർമിനൽ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൂട്ടിയതോടെ തീർത്തും ഒറ് റപ്പെട്ട് പോയ സങ്കടത്തിൽ നിൽക്കുകയാണ് നടുമുറ്റത്തെ ദമാസ് മരവും കടകളെ ആശ്രയിച്ച് കഴിഞ്ഞിരുന്ന കുറേ പൂച്ചകളും.
കൂറ്റൻ വേലിക്കെട്ടിനുള്ളിൽ അകപ്പെട്ട മരത്തിെൻറ ശ ിരസ് മാത്രമാണ് ഇപ്പോൾ പുറത്തേക്ക് കാണുന്നത്. ഞങ്ങളിവിടെ തന്നെയുണ്ട് എവിടേക്കും പോയിട്ടില്ല എന്നറിയിക്കുവാനായി കുരുവികൾ പുറത്തേക്ക് കാണുന്ന ഇലപടർപ്പുകളിൽ ഇരുന്ന് പാടാറുണ്ട്. എന്നാൽ തീർത്തും മൗനത്തിലാണ്ടുപോയ പൂച്ചകൾ തീരാസങ്കടത്തിലാണ്. സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കാലത്ത് ഇവയുടെ ജീവിതം കുശാലായിരുന്നു. മലയാളികളുടെ ഹോട്ടലുകളായിരുന്നു ഇവിടെ കൂടുതലും പ്രവർത്തിച്ചിരുന്നത്. ഓരോ ഭക്ഷണ ശാലയുടെ കോലായിലും അധികാര ഭാവത്തോടെ മർജാരൻമാർ നിവർന്ന് കിടന്നിരുന്നു.
കടകൾ അടച്ചാൽ ഇവർക്ക് കാവൽക്കാരുടെ അധികാര ഭാവമായിരുന്നു. എന്നാൽ ഇപ്പോൾ തീർത്തും ദുഖഭരിതമാണ് ഇവയുടെ ജീവിതം. സ്ഥാപനങ്ങളെല്ലാം അടച്ച് പൂട്ടി ഹോർഡിങുകൾ സ്ഥാപിച്ചെങ്കിലും ശുചിമുറികൾ ഇപ്പോഴും പ്രവർത്തിക്കുന്നതാണ് ഇവർക്ക് തെല്ല് ആശ്വാസം പകരുന്നത്. ഇവിടെ എത്തുന്നവർ എന്തെങ്കിലും കണ്ടറിഞ്ഞ് കൊടുക്കും അതും തിന്ന് സുവർണ കാലം ഓർത്ത് അവയങ്ങനെ തളർന്ന് കിടക്കുന്നത് കാണാം.
ദമാസ് മരത്തെ ചുറ്റിപറ്റിയായിരുന്നു നമസ്ക്കരിക്കുവാനുള്ള സൗകര്യം ഉണ്ടായിരുന്നത്. യാത്രക്കാർ വിശ്രമിക്കുവാനും ഇതിന്റെ ചുവട്ടിൽ എത്തിയിരുന്നു. കമ്പനികൾ പൂട്ടിയും തൊഴിലുടമകളുടെ വഞ്ചനയിൽപ്പെട്ടും ജോലിയും കൂലിയുമില്ലാതെ തെുവിലേക്കിറങ്ങുന്നവരുടെ ആശ്രയമായിരുന്നു ഈ മരച്ചോട്. സങ്കടങ്ങൾ ഉള്ളിലൊതുക്കി മരച്ചോട്ടിൽ അവർ വിശ്രമിക്കാൻ ഇടം കണ്ടെത്തി. തിരക്കിനിടയിൽ ആരും കാണാതെ അവർ കണ്ണുകൾ തുടച്ചു. മൊബൈലിൽ സൂക്ഷിച്ചിരുന്ന ഉടപ്പിറപ്പുകളുടെ ഫോട്ടോയെടുത്ത് നെഞ്ചോട് ചേർത്തുവെച്ചു.
രാവും പകലും ബഹളത്തിൽ കുളിച്ച് കിടന്നിരുന്ന മാർക്കറ്റ് പെട്ടെന്ന് നിശബ്ദമായി പോവുകയായിരുന്നു. പതിവായി വെള്ളമെത്തിക്കാൻ നഗരസഭ ഒരുക്കിയ സംവിധാനം ഇപ്പോഴും പ്രവർത്തിക്കുന്നതിനാൽ മരത്തിന് ക്ഷീണമില്ല.
ഏതൊരു വേനലിനും അവസാനമുണ്ടെന്ന് ഒാർമപ്പെടുത്തി കുറേ വെളുത്ത പൂക്കൾ പുഞ്ചിരി തൂകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
