യു.എ.ഇ ആണവോർജ പദ്ധതിക്ക് ജനപിന്തുണയേറി
text_fieldsഅബൂദബി: രാജ്യത്തിെൻറ സമാധാനപരമായ ആണവോർജ പദ്ധതിക്ക് പിന്തുണ വർധിച്ചതായി എമ ിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (എനെക്). ദേശീയാടിസ്ഥാനത്തിൽ നടത്തിയ അഭിപ് രായ വോട്ടെടുപ്പിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
ആണവോർജ പദ്ധതിയുടെ ലക്ഷ്യം സംബന്ധ ിച്ച് ജനങ്ങൾക്കിടയിൽ ശക്തമായ ധാരണയാണുള്ളത്. മറ്റേതൊരു ആണവോർജ ഉത്പാദന രാജ്യത് തേക്കാളും ഉയർന്ന വിശ്വാസ്യതയും യു.എ.ഇയിലെ ജനങ്ങൾ രേഖപ്പെടുത്തി.
സ്വതന്ത്ര ആഗോള വിപണന ഗവേഷണ സ്ഥാപനമായ നീൽസെനാണ് കഴിഞ്ഞ വർഷം എനെകിനുവേണ്ടി അഭിപ്രായ സർവേയും വോട്ടെടുപ്പും ദേശീയ തലത്തിൽ നടപ്പാക്കിയത്.
പദ്ധതിക്ക് 2017ലേതിനേക്കാൾ രണ്ടു ശതമാനം അധിക പിന്തുണയാണ് 2018ൽ ലഭിച്ചത്. ഇപ്പോഴത് 85ശതമാനമായി ഉയർന്നു. രാജ്യത്തുടനീളം വിവിധ നാട്ടുകാരായ ആയിരത്തിലധികം സ്ത്രീ പുരുഷൻമാരുമായി കൂടിക്കാഴ്ച നടത്തിയാണ് വോട്ടെടുപ്പ് സുതാര്യമായി പൂർത്തീകരിച്ചത്.
78 ശതമാനം പേരും ആണവോർജ ഉത്പാദന നേട്ടങ്ങൾ അതിെൻറ അപകട സാധ്യതാ നിലവാരത്തെ മറി കടക്കുന്നതായി വിശ്വസിക്കുന്നു. ആണവോർജ പ്ലാൻറ് നിലകൊള്ളുന്ന പശ്ചിമ അബൂദബി മേഖലയിലെ ജനങ്ങൾക്കിടയിൽ പദ്ധതിയെ അനുകൂലിക്കുന്നവരുടെ എണ്ണം 84ൽ നിന്ന് 94 ശതമാനമായി വർധിച്ചു. വൈദ്യുതി ഉത്പാദനത്തിനുള്ള കാര്യക്ഷമവും ഫലപ്രദവുമായ മാർഗമായും ആണവോർജ പദ്ധതിയെ ജനങ്ങൾ വിലയിരുത്തുന്നു.
പശ്ചിമ അബൂദബിയിൽ അൽ ബറാക്ക ആണവോർജ പ്ലാൻറിെൻറ നിർമാണം എല്ലാ ഗുണനിലവാരവും പൊതുജനാരോഗ്യ സുരക്ഷയും ഉറപ്പാക്കിയാണ് പൂർത്തീകരിച്ചതെന്ന് എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് അൽ ഹമ്മാദി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
