തീ പിടിത്ത രക്ഷാപ്രവർത്തനം: റാസല്‍ഖൈമയില്‍ പരിശീലന കേന്ദ്രം തുറന്നു
text_fieldsറാസല്‍ഖൈമ: തീ പിടുത്തമുണ്ടായാലുള്ള രക്ഷാ മാര്‍ഗങ്ങളെക്കുറിച്ച് പരിശീലനം നല്കുന ്നതിന് റാസല്‍ഖൈമയില്‍ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനമാരംഭിച്ചു. യു.എ.ഇ സു പ്രീം കൗണ്‍സില്‍ അംഗവും റാക് ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ നിര ്ദേശാനുസരണം റാക് പൊലീസ് മേധാവി അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി പ്രിവൻറി വ് സേഫ്റ്റി കേന്ദ്രത്തിെൻറ ഉദ്ഘാടനം നിര്‍വഹിച്ചു.
സിവില്‍ ഡിഫന്സിെൻറയും ജനറല്‍ റിസോഴ്സ് അതോറിറ്റിയുടെയും സംയുക്ത സഹകരണത്തോടെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുകയെന്ന് അലി അബ്ദുല്ല പറഞ്ഞു. വീട്ടമ്മമാരും വീട്ടു ജോലിക്കാരുമടങ്ങുന്ന പത്ത് അംഗങ്ങളുള്ള ബാച്ചിന് ആദ്യ ഘട്ടത്തില്‍ ഇവിടെ സൗജന്യ പരിശീലനം നല്‍കും.
സര്‍ക്കാര്‍ - സര്‍ക്കേതര സ്ഥാപനങ്ങള്‍, വിവിധ നിര്‍മാണ സ്ഥലങ്ങള്‍, പൊതു- സ്വകാര്യ കെട്ടിടങ്ങള്‍ തുടങ്ങിയിടങ്ങളിലെ നിശ്ചിത അംഗങ്ങള്‍ മാനദണ്ഡമനുസരിച്ചുള്ള പരിശീലനം നേടണം. പാഠ ഭാഗങ്ങള്‍ക്കൊപ്പം പ്രായോഗിക പരിശീലനവും ഇവിടെ നിന്ന് ലഭിക്കുമെന്ന് അലി അബ്ദുല്ല വ്യക്തമാക്കി. 25 പേരെ ഉള്‍ക്കൊള്ളുന്ന മൂന്ന് ഹാളുകളടങ്ങിയ ഇൻസ്റ്റിറ്റ്യൂട്ടില്‍ അറബിക്, ഇംഗ്ലിഷ്, ഉര്‍ദു, ഫിലിപ്പിനോ ഭാഷകളില്‍ പരിശീലനം ലഭിക്കുമെന്ന് ജനറല്‍ റിസോഴ്സ് അതോറിറ്റി ചെയര്മാന് ജമാല്‍ അഹമ്മദ് അല്‍ തയ്ര് പറഞ്ഞു.
വിദഗ്ധ പരിശീലകര്‍ക്കൊപ്പം സിവില്‍ ഡിഫന്‍സ് ഉപയോഗിക്കുന്ന ഉപകരണങ്ങളിലും ഇവിടെ പരിശീലനം ലഭിക്കും. സ്ഥാപനങ്ങളുടെ സ്വഭാവമനുസരിച്ച് ഹൈറിസ്ക്ക്, മീഡിയം റിസ്ക്, അപകട സാധ്യത കുറഞ്ഞ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം 30, 20, 10 ശതമാനം പേര് സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പരിശീലനം നേടണം. വര്‍ഷത്തില്‍ 35,000 പേര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും ജമാല്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.
മുന്‍കരുതല്‍ പരിശീലന കേന്ദ്രത്തിലൂടെ സമൂഹത്തിന്‍െറ സുരക്ഷയാണ് ലക്ഷ്യമിടുന്നതെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാബി പറഞ്ഞു. ആഭ്യന്തര മന്ത്രാലയവും ജി.ആര്.എയുമായി സുപ്രധാനമായ കാല്‍വെപ്പാണ് സിവില്‍ ഡിഫന്‍സ് നടത്തുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് സാക്ഷ്യപത്രങ്ങളും നല്‍കും. പുതിയതും പഴയതുമായ സ്ഥാപനങ്ങളുടെ വാണിജ്യ ലൈസന്‍സ് ഉള്‍പ്പെടെയുള്ളവയുടെ പുതുക്കല്‍ പ്രക്രിയകള്‍ക്ക് പ്രിവൻറിവ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
