പൈതൃകത്തനിമയോതി ലിവ ഈന്തപ്പഴോൽസവം തുടങ്ങി
text_fieldsഅബൂദബി: ഇമറാത്തി പാരമ്പര്യവും സംസ്ക്കാരത്തനിമയും വിളംബരം ചെയ്യുന്ന 15-ാമത് ലിവ ഈന ്തപ്പഴോൽസവത്തിന് പ്രൗഢോജ്വല തുടക്കം. അബൂദബി കൾചറൽ പ്രോഗ്രാം ആൻറ് ഹെറിറ്റേജ് ഫെ സ്റ്റിവൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു.എ.ഇ ഉപ പ്രധാന മന്ത്രിയും പ്രസിഡൻഷ്യൽ കാര ്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷകർതൃത്വത്തിലാണ് ഫെസ്റ്റ ിവൽ നടത്തിപ്പ്. പശ്ചിമ അബൂദബി (അൽ ദഫ്ര) മേഖലയിലെ മണലാരണ്യത്തിൽ പ്രത്യേകം തയ്യാറാക ്കി ശീതീകരിച്ച കൂടാരങ്ങളിൽ ഈ മാസം 27വരെ മേള തുടരും.
അയാല, ഗർബിയ തുടങ്ങിയ പൈതൃക സാ ംസ്കാരിക നൃത്ത പരിപാടികളുടെ അകമ്പടിയോടെ വൈകീട്ട് നാല് മുതൽ രാത്രി പത്തു വരെയാണ് മേള നടക്കുക. പകുതി പഴുത്ത് പാകമായ ഈന്തപ്പഴത്തിെൻറ (റതാബ്) സൗന്ദര്യ പ്രദർശനം (മസൈന) ഇന്നലെ മുതൽ ആരംഭിച്ചു. ഭൂതകാല മഹിമയും വർത്തമാന കാല സമൃദ്ധിയും പ്രകടമാക്കുന്ന പൈതൃക ഫെസ്റ്റിവൽ നഗരിയിലേക്ക് വാരാന്ത്യം ആരംഭിക്കുന്ന ഇന്നു മുതൽ സായാഹ്നങ്ങളിൽ തിരക്കായിരിക്കും.
അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി നേടിയ സ്വദേശി സാംസ്കാരിക പരിപാടികളും വിവിധ മൽസരങ്ങളുമായാണ് ഫെസ്റ്റിവൽ നഗരിയുടെ ഒരു പ്രത്യേകത. സ്വദേശികളുടെ ആചാരങ്ങളും പാരമ്പര്യങ്ങളും അറിയുന്നതിനും ഭക്ഷ്യ വിഭവങ്ങളുടെ രുചി ആസ്വദിക്കുന്നതിനും പ്രത്യേക സൗകര്യമുണ്ട്. വ്യക്തികളും വിവിധ കമ്പനികളും പ്രകൃതി വിഭവങ്ങൾകൊണ്ട് ഒരുക്കിയ കര കൗശല ഉത്പന്നങ്ങളുടെ പ്രദർശനവും ഏറെ ശ്രദ്ധേയമാണ്.
2500ലേറെ കർഷകരാണ് രുചി വൈവിധ്യം പകരുന്ന ഈന്തപ്പഴങ്ങൾ കുട്ടകളിലും വട്ടികളിലും നിരത്തി പ്രദർശിപ്പിക്കുന്നത്. ഈന്തപ്പഴ രുചിയും സന്ദർശകർക്ക് മതിവരുവോളം ആസ്വദിക്കാം. ഈന്തപ്പഴക്കുട്ടകളിൽ ഖുനൈസി, ഇഹ്ലാസ്, അൽ ദബ്ബാസ്, ബൂ മആൻ, അൽ ഫർത്, അൽ നുഖ്ബ, എതെക് തുടങ്ങിയ ഈന്തപ്പഴങ്ങളാണ് മസൈന മൽസരങ്ങളിൽ തലയെടുപ്പ് കാണിക്കുന്ന മുന്തിയ ഇനങ്ങൾ. പ്രാദേശികമായും സ്വന്തം കൃഷിയിടങ്ങളിലും ഉത്പാദിപ്പിച്ച പഴങ്ങളുമായാണ് മൽസര വേദിയിൽ സ്വദേശി കർഷകർ എത്തുന്നത്. ആധുനിക കൃഷിഭൂമി അവാർഡ്, ഹൈജീനിക് കൃഷിയിടം അവാർഡ് എന്നിവക്കുള്ള രജിസ്ട്രേഷൻ ഇന്നവസാനിക്കും.
ഈ കൃഷിയിടങ്ങൾ സന്ദർശിച്ച് മൂല്യ നിർണയം നടത്തി സമാപന ദിവസം ഫലം പ്രഖ്യാപിക്കും. പ്രാദേശികമായി ഉത്പാദിപ്പിച്ച മാങ്ങകൾ, നാരങ്ങകൾ, വിവിധയിനം പച്ചക്കറികൾ എന്നിവക്കായും മത്സരങ്ങളുണ്ട്. മൽസര വിജയികൾക്ക് പത്തു ലക്ഷത്തിലധികം ദിർഹമിെൻറ സമ്മാനങ്ങളാണ് ഇക്കുറി നൽകുക. യുഎഇക്ക് അകത്തുനിന്നും അയൽ രാജ്യങ്ങളിൽ നിന്നുമായി ഏഴു ലക്ഷംപേർ ഫെസ്റ്റിവൽ നഗരിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദി അറേബ്യയുടെ അതിർത്തി പ്രദേശമാണ് ലിവ. അബൂദബിയിൽ നിന്ന് നിന്ന് വാഹനത്തിൽ രണ്ടര മണിക്കൂറും ദുബൈ നഗരത്തിൽ നിന്നു മൂന്നര മണിക്കൂറും യാത്രാ ദൈർഘ്യമുള്ള ലിവയിൽ കൊടും വേനൽച്ചൂടിെൻറ കാഠിന്യം അറിയാത്ത നിലയിലാണ് വിശാലമായ കൂടാരങ്ങളിൽ ഫെസ്റ്റിവൽ നഗരിയൊരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
