Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറെ​ഡ് ഡി​ജി​റ്റ​ൽ...

റെ​ഡ് ഡി​ജി​റ്റ​ൽ ടാ​ക്‌​സ് സ്​​റ്റാ​മ്പി​ല്ലാ​ത്ത സി​ഗ​ര​റ്റി​ന്​ അ​ടു​ത്ത മാ​സം മു​ത​ൽ നി​രോ​ധ​നം

text_fields
bookmark_border
റെ​ഡ് ഡി​ജി​റ്റ​ൽ ടാ​ക്‌​സ് സ്​​റ്റാ​മ്പി​ല്ലാ​ത്ത  സി​ഗ​ര​റ്റി​ന്​ അ​ടു​ത്ത മാ​സം മു​ത​ൽ നി​രോ​ധ​നം
cancel
camera_alt???????????? ?????????????????????? ????????? ???? ????????????????? ??????????? ?????????????? ????????????? ?????? ?????? ????????????????? ????? ??????????? ????????? ??????????????????? ???????

അ​ബൂ​ദ​ബി: റെ​ഡ് ഡി​ജി​റ്റ​ൽ ടാ​ക്‌​സ് സ്​​റ്റാ​മ്പു​ക​ൾ പ​തി​ക്കാ​ത്ത സി​ഗ​ര​റ്റു​ക​ൾ വാ​ങ്ങു​ക​യോ വി​ൽ​ ക്കു​ക​യോ ചെ​യ്യു​ന്ന​ത് ആ​ഗ​സ്​​റ്റ്​ ഒ​ന്നു മു​ത​ൽ യു.​എ.​ഇ വി​പ​ണി​യി​ൽ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ ഫെ​ഡ​റ​ൽ ടാ​ക്‌​സ് അ​തോ​റി​റ്റി (എ​ഫ്.​ടി.​എ) വ്യ​ക്​​ത​മാ​ക്കി. ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന പു​ക​യി​ല, പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ സം​ബ​ന്ധി​ച്ച് 2018ലെ ​എ​ഫ്.​ടി.​എ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് ക​ർ​ശ​ന ന​ട​പ​ടി.

കു​റ​ഞ്ഞ നി​ല​വാ​ര​ത്തി​ലു​ള്ള സി​ഗ​ര​റ്റ് ഉ​പ​ഭോ​ഗം കു​റ​ക്കു​ന്ന​തി​നും സി​ഗ​ര​റ്റ് പാ​ക്ക​റ്റു​ക​ൾ ഇ​ല​ക്ട്രോ​ണി​ക് രീ​തി​യി​ലൂ​ടെ ട്രാ​ക്കു​ചെ​യ്യു​ന്ന​തി​നും പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. പു​ക​യി​ല^-​പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ നി​കു​തി വെ​ട്ടി​പ്പ് ത​ട​യു​ന്ന​തോ​ടൊ​പ്പം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​രോ​ഗ്യം, പ​രി​സ്ഥി​തി എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണ​വും എ​ഫ്.​ടി.​എ ല​ക്ഷ്യ​മാ​ക്കു​ന്നു. ഡി​ജി​റ്റ​ൽ ടാ​ക്‌​സ്​ സ്​​റ്റാ​മ്പ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ എ​ഫ്.​ടി.​എ പി​ഴ ചു​മ​ത്തും.

ര​ണ്ട് ത​ര​ത്തി​ലു​ള്ള ഡി​ജി​റ്റ​ൽ ടാ​ക്‌​സ് സ്​​റ്റാ​മ്പു​ക​ളാ​ണു​ണ്ടാ​വു​ക. റെ​ഡ് ഡി​ജി​റ്റ​ൽ ടാ​ക്‌​സ് സ്​​റ്റാ​മ്പു​ക​ൾ പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ലും ഡ്യൂ​ട്ടി ഫ്രീ ​അ​റൈ​വ​ൽ ഷോ​പ്പു​ക​ളി​ലും വി​ൽ​ക്കു​ന്ന പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പാ​ക്കേ​ജു​ക​ളി​ലും വേ​ണം. ര​ണ്ടാ​മ​ത്തെ പ​ച്ച സ്​​റ്റാ​മ്പ് വി​മാ​ന​ത്താ​വ​ള പു​റ​പ്പെ​ട​ൽ ലോ​ഞ്ചു​ക​ളി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പു​ക​ളി​ൽ വി​ൽ​ക്കു​ന്ന പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളി​ലാ​ണ്​ ഉ​പ​യോ​ഗി​ക്കു​ക. യു.​എ.​ഇ​യി​ലെ സി​ഗ​ര​റ്റ് നി​ർ​മ്മാ​താ​ക്ക​ൾ, ഇ​റ​ക്കു​മ​തി​ക്കാ​ർ, ഡീ​ല​ർ​മാ​ർ, ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ന്നി​വ​ർ തീ​രു​മാ​നം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും എ​ഫ്.​ടി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഖാ​ലി​ദ് അ​ലി അ​ൽ ബു​സ്താ​നി വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story