ഇന്ത്യൻ വ്യാപാരിക്കു വേണ്ടി അന്യായ അറസ്റ്റ്; പൊലീസുകാരനെതിരെ വിചാരണ തുടങ്ങി
text_fieldsദുബൈ: ഇന്ത്യൻ വ്യാപാരി സുഹൃത്തിനെ സഹായിക്കാനായി യുവാവിനെ അന്യായമായി അറസ്റ്റ് ചെ യ്ത് ബലം പ്രയോഗിച്ച് മുദ്രപത്രത്തിൽ ഒപ്പുവെപ്പിക്കാൻ ശ്രമിച്ച പൊലീസുകാരനെ ദുബൈ പെ ാലീസ് പിടികൂടി. ഇറാനിൽ നിന്നെത്തിയ സന്ദർശകനെയാണ് ഇന്ത്യൻ വ്യവസായിയുടെ താൽപര്യാർഥം ഇറാൻകാരനായ പൊലീസ് കോർപറൽ അന്യായമയി അറസ്റ്റ് ചെയ്തിരുന്നത്. ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം. നാഇഫിലെ ഹോട്ടലിൽ താമസിക്കുകയായിരുന്ന ഇറാനി യുവാവിനെ കോർപറലും മറ്റൊരു പൊലീസുകാരനും പട്രോൾ വാഹനത്തിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് യുവാവിെൻറ പിതാവിനെ അറിയുന്നയാളാണ് എന്നവകാശപ്പെടുന്ന ഇന്ത്യൻ വ്യാപാരിയുടെ സ്ഥാപനത്തിൽ എത്തിച്ചു.
താൻ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ആരോപിച്ചും അവരുടെ പണം തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ടും ഇന്ത്യക്കാരൻ മുദ്രപത്രം കൊണ്ടുവന്ന് ഒപ്പുവെക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. താൻ പൊലീസ് വാഹനത്തിൽ ഇരിക്കുന്നതിെൻറ വീഡിയോയും അയാൾ പകർത്തി. 132000 ദിർഹം അയാൾക്ക് നൽകാനുണ്ട് എന്ന് സമ്മതിക്കുന്ന അറബിയിൽ എഴുതിയ രേഖ ആയിരുന്നു അത്. തെൻറ പിതാവുമായുള്ള സാമ്പത്തിക തർക്കത്തിെൻറ ഭാഗമായുള്ള ബാധ്യതയാണ് എന്ന് പറഞ്ഞ് ഒപ്പിടാൻ നിർബന്ധിച്ചു. വിസമ്മതിച്ചപ്പോൾ പൊലീസിനെ ഉപയോഗിച്ച് ഭീഷണി തുടങ്ങി. ഒപ്പുവെച്ചില്ലെങ്കിൽ ജയിലിൽ കൊണ്ടുപോയി ശരിപ്പെടുത്തുമെന്നായിരുന്നു പൊലീസുകാരെൻറ ഭീഷണി. ഇതു സഹിക്ക വയ്യാതെ ഒപ്പുവെച്ചു. അതോടെ ഹോട്ടലിൽ തിരിച്ചെത്തിച്ചു. തുടർന്ന് വിലപിടിപ്പുള്ള വസ്തുക്കൾ ഇന്ത്യൻ ബിസിനസുകാരൻ ആവശ്യപ്പെട്ടു. അഞ്ച് വാച്ചുകൾ, നെക്ലേസുകൾ, വിലപിടിപ്പുള്ള സുഗന്ധ ദ്രവ്യങ്ങൾ എന്നിവയും നൽകി.
തുടർന്ന് യുവാവ് ഇക്കാര്യം പിതാവിനെ അറിയിക്കുകയും പിതാവിെൻറ നിർദേശ പ്രകാം നാഇഫ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. സി.സി.ടി.വി കാമറകൾ പരിശോധിച്ചപ്പോൾ യുവാവിനെ കൊണ്ടുപോകുന്നതുൾപ്പെടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കോർപറലിനൊപ്പം പോയ പൊലീസുകാരനെ ചോദ്യം ചെയ്തപ്പോൾ അയാളും നടന്നതെല്ലാം സമ്മതിച്ചു. എന്നാൽ കോർപറൽ കുറ്റം നിഷേധിച്ചിട്ടുണ്ട്. തങ്ങൾ ഒന്നിച്ച് വാഹനത്തിൽ സഞ്ചരിക്കവേയാണ് ഇന്ത്യൻ വ്യാപാരി വിളിച്ച് ഇൗ വിഷയം പറയുന്നതെന്ന് കൂടെയുണ്ടായ പൊലീസുകാരൻ മൊഴി നൽകി. ഭീഷണിപ്പെടുത്തി ഒപ്പുവെപ്പിച്ചതിനും വിലപിടിച്ച വസ്തുക്കൾ മോഷ്ടിച്ചതിനും ഇന്ത്യക്കാരനെതിരെയും അന്യായമായി അറസ്റ്റ് ചെയ്യുകയും വിശ്വാസവഞ്ചന കാണിക്കുകയും പൊലീസിെൻറ വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്തതിന് കോർപ്പറലിനെതിരെയും കുറ്റം ചുമത്തി. അടുത്ത വാദം കേൾക്കൽ ആഗസ്റ്റ് ഏഴിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
