You are here

പെ​ൻ​ഗ്വി​നു​ക​ളു​ടെ നാ​ട്ടി​ൽ മ​ഞ്ഞു​മ​ല​ക​ൾ​ക്ക്​ ന​ടു​വി​ൽ

  • ഒാ​രോ യാ​ത്ര ക​ഴി​യും തോ​റും അ​ടു​ത്ത​ത്​ ഇ​തി​ലേ​റെ ഹ​ര​മു​ള്ള ഒ​രി​ട​ത്തേ​ക്ക്​ പോ​ക​ണം എ​ന്നാ​ണ്​ മ​ന​സി​ൽ​കു​റി​ക്കു​ക. അ​ങ്ങി​നെ​യി​രി​ക്കെ ഞാ​നൊ​രു യാ​​ത്ര​പോ​യി. ജീ​വി​ത​ത്തി​ൽ ഇ​ന്നോ​ളം അ​നു​ഭ​വി​ക്കാ​ത്ത ഹ​ര​വും ആ​കാം​ക്ഷ​യും ആ​വേ​ശ​വും സാ​ഹ​സി​ക​ത​യും നി​റ​ഞ്ഞ ഒ​രു സ​ഞ്ചാ​രം^​അ​ൻ​റാ​ർ​ട്ടി​ക്ക​യി​ലേ​ക്ക്

90 ശ​ത​മാ​നം മ​ഞ്ഞു മൂ​ടി​യ ധ്രു​വ​പ്ര​ദേ​ശം, ലോ​ക​ത്തി​ലെ ‘ഏ​റ്റ​വും ജ​ന​സം​ഖ്യ​യു​ള്ള’ ഏ​ഴാ​മ​ത്തെ ഭൂ​ഖ​ണ്ഡം(1407 പേ​രാ​ണ​ത്രേ ഈ ​ഭൂ​ഖ​ണ്ഡ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ). ഇ​വി​ടെ​ക്ക് വ​രു​ന്ന​വ​രെ സ​ന്ദ​ർ​ശ​ക​ർ എ​ന്നോ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ന്നോ ആ​രും വി​ളി​ക്കി​ല്ല. expedition ( പ​ര്യ​വേ​ക്ഷ​ണം) എ​ന്ന വാ​ക്കു മാ​ത്ര​മേ ഇ​തി​നു യോ​ജി​ക്കൂ.​ഗ​വേ​ഷ​ണം ഉ​ദ്ദേ​ശി​ച്ചു വ​രു​ന്ന​വ​ര​ല്ലാ​തെ അ​ധി​ക​പേ​ർ ഇ​ങ്ങോ​ട്ട് വ​രാ​നോ താ​മ​സി​ക്കാ​നോ ധൈ​ര്യ​പ്പെ​ടി​ല്ല.​അ​തി​നാ​ൽ ത​ന്നെ മ​ന​സ്സി​ൽ ഒ​ര​ല്പം പേ​ടി​യോ​ടെ​യാ​യി​രു​ന്നു ഇ​റ​ങ്ങി​ത്തി​രി​ച്ച​ത്.​എ​ങ്കി​ലും ഗൂ​ഗി​ൾ,  സു​ഹൃ​ത്തു​ക്ക​ൾ,  നേ​ര​ത്തെ പോ​യി​വ​ന്ന​വ​രു​മാ​യു​ള്ള ബ​ന്ധം തു​ട​ങ്ങി​യ​വ മ​ന​സ്സി​ലെ ആ​ശ​യ​ക്കു​ഴ​പ്പ​വും സം​ശ​യ​ങ്ങ​ളും ഒ​രു പ​രി​ധി വ​രെ ഇ​ല്ലാ​താ​ക്കി.​

ദു​ബൈ​യി​ൽ നി​ന്നു വി​മാ​ന​ത്തി​ൽ ചി​ലി​യി​ലേ​ക്ക്.(​ഏ​തോ ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​തു മൂ​ല​മു​ള്ള സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ അ​ർ​ജ​ൻ​റീ​ന​ക്ക്​ നേ​രി​ട്ടു​ള്ള യാ​​​ത്ര ഒ​ഴി​വാ​ക്കി). ചി​ലി​യി​ൽ നി​ന്ന്​ അ​ർ​ജ​ൻ​റീ​ന​യി​ലെ ഉ​ഷ​യ്യ (ushuaia) എ​ന്ന സ്ഥ​ലം വ​രെ മ​റ്റൊ​രു വി​മാ​ന​ത്തി​ൽ^​ഈ സ്ഥ​ലം ലോ​ക​ത്തി​െ​ൻ​റ അ​വ​സാ​നം ( world's end ) എ​ന്ന​റി​യ​പ്പെ​ടു​ന്നു.​ഉ​ഷ​യ്യ​യി​ൽ  നി​ന്നു ഒ​രു പ​ടു കൂ​റ്റ​ൻ ക​പ്പ​ലി​ൽ അ​ൻ​റാ​ർ​ട്ടി​ക്ക​യി​ലേ​ക്ക്... 
ജീ​വി​ത​ത്തി​ലെ ആ​ദ്യ​ത്തെ ക​പ്പ​ൽ യാ​ത്ര.​സീ സി​ക്ക്നെ​സ്സ് ( ക​ട​ൽ ചൊ​രു​ക്ക്​ ) പി​ടി​പെ​ടു​മോ എ​ന്ന പേ​ടി.  സ​ഹ​യാ​ത്രി​ക​രെ ആ​രെ​യും അ​തു ഒ​ഴി​വാ​ക്കി​യി​ല്ല.​ഭാ​ഗ്യ​ത്തി​ന്​ ര​ണ്ടു​ദി​വ​സം മാ​ത്രം നേ​രി​യ അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​ക്കി എ​ന്ന​തൊ​ഴി​ച്ചാ​ൽ ഞാ​ൻ സേ​ഫ് ആ​യി​രു​ന്നു. 500 പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന ക​പ്പ​ലി​ൽ 250 പേ​ർ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഞാ​നൊ​ഴി​ച്ചു മ​റ്റെ​ല്ലാ​വ​രും മ​ധ്യ വ​യ​സ്ക​ർ.​പ​ല​ർ​ക്കും പ​ല താ​ല്പ​ര്യ​ങ്ങ​ളാ​ണ് യാ​ത്ര​യു​ടെ പി​ന്നി​ൽ.​ചി​ല​ർ​ക്ക് സാ​ഹ​സി​ക​ത,ചി​ല​ർ​ക്ക് പെ​ൻ​ഗ്വി​നു​ക​ളോ​ടു​ള്ള ഇ​ഷ്​​ടം, ചി​ല​ർ​ക്ക് ഏ​ഴാം ഭൂ​ഖ​ണ്ഡ​മെ​ന്ന ത്രി​ൽ... 

മൂ​ന്നു ദി​വ​സ​മാ​ണ് ക​പ്പ​ലി​ലെ യാ​ത്ര... 
ചു​റ്റും വെ​ള്ളം.. മു​ക​ളി​ൽ ആ​കാ​ശം..  വെ​ൺ​മേ​ഘ​ങ്ങ​ൾ ക​ട​ലി​നെ ചും​ബി​ക്കു​ന്ന പോ​ലെ...  ത​ണു​പ്പ് സീ​റോ​യും ക​ട​ന്നു താ​ഴോ​ട്ട് പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു.​സ​മു​ദ്ര നി​ര​പ്പി​ൽ നി​ന്ന്​ 7500 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന​ത് കൊ​ണ്ടു ത​ന്നെ ത​ണു​പ്പ് എ​ത്ര​യു​ണ്ടാ​കും എ​ന്നൂ​ഹി​ക്കാ​മ​ല്ലോ. അ​ൻ​റാ​ർ​ട്ടി​ക്കാ  പ​ര്യ​ട​നം ന​ട​ത്തു​ന്ന ഏ​തൊ​രാ​ൾ​ക്കും മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​യി​രി​ക്കും ഡ്രേ​ക്​ പാ​സേ​ജി​ലൂ​ടെ​യു​ള്ള യാ​ത്ര.​സൗ​ത്ത് അ​മേ​രി​ക്ക​യി​ലെ കേ​പ്​ ഹോ​ണി​െ​ൻ​റ​യും അ​ൻ​റാ​ർ​ട്ടി​ക്ക​യു​ടെ​യും ഇ​ട​യി​ലാ​യി വ​രും ഈ ​പാ​സ്സേ​ജ്.​അ​തി ശ​ക്ത​മാ​യി വീ​ശു​ന്ന കാ​റ്റ്,  ഹി​മാ​ല​യം പോ​ലെ ഉ​യ​ർ​ന്നു പൊ​ങ്ങു​ന്ന തി​ര​ക​ൾ,  ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്ക്, ഇ​ട​യ്ക്കി​ടെ ഉ​ള്ള മ​ഞ്ഞു​മ​ല​ക​ൾ (iceberg) ഇ​തൊ​ക്കെ​യും സ​ത്യ​ത്തി​ൽ ഒ​രു ക​ട​ൽ​യാ​ത്രി​ക​നെ സം​ബ​ന്ധി​ച്ച​ടു​ത്തോ​ളം മ​ര​ണ​വ​ക്കാ​ണ്.​ക​പ്പ​ലി​െ​ൻ​റ ഉ​യ​ര​ത്തി​ൽ കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ വീ​ശു​ന്ന​ത് കാ​ണാ​നു​ള്ള ശ​ക്തി​യി​ല്ലാ​തെ ഞ​ങ്ങ​ൾ ക​ണ്ണു​ക​ൾ പൂ​ട്ടി.​ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തി​ര​മാ​ല വീ​ശു​ന്ന​ത് ഇ​വി​ടെ​യാ​ണ​ത്രേ.​ഒ​രു ത​വ​ണ ക​പ്പ​ലി​നെ ത​ന്നെ മ​റി​ച്ചി​ട്ടേ​ക്കു​മോ എ​ന്ന് തോ​ന്നി.​തി​രി​ച്ചു പോ​കാ​ൻ ഇ​നി മാ​ർ​ഗ​മി​ല്ല.

അ​പ​ക​ട​ത്തി​ൽ പെ​ട്ട ക​പ്പ​ലു​ക​ളെ ര​ക്ഷി​ക്കാ​ൻ പു​റ​പ്പെ​ട്ട റെ​സ്‌​ക്യു ക​പ്പ​ലു​ക​ളെ പോ​ലും അ​ടി​മ​റി​ച്ചി​ട്ട ക​ഥ​ക​ൾ കേ​ട്ടി​രു​ന്നു.​മ​ന​സ്സി​ൽ പ​ട​ച്ച​വ​നെ ഓ​ർ​ത്തു,ബാ​പ്പ​യും ഉ​മ്മ​യും മ​ന​സ്സി​ലേ​ക്ക് ഓ​ടി വ​ന്നു,പു​റ​പ്പെ​ട്ട നി​മി​ഷ​ത്തെ പ​ഴി​ക്കാ​ൻ പോ​ലും തോ​ന്നി.​എ​ങ്കി​ലും പി​ടി​ച്ചി​രു​ന്നു.​പി​ടി​ച്ചു നി​ൽ​ക്കാ​ൻ ശ​ക്തി ത​ര​ണ​മേ എ​ന്ന് ഉ​ള്ളു​രു​കി ഓ​രോ നി​മി​ഷ​വും പ്രാ​ർ​ത്ഥി​ച്ചു കൊ​ണ്ടി​രു​ന്നു.​ഈ യാ​ത്ര​ക്ക് വേ​ണ്ടി എ​ട്ട് മാ​സം മു​ൻ​പേ ഒ​രു​ങ്ങി​യി​രു​ന്നു.​അ​തി​ശൈ​ത്യ​ത്തെ അ​തി​ജീ​വി​ക്കാ​ൻ മൂ​ന്നു ല​യ​ർ ഉ​ള്ള വ​സ്ത്ര​ങ്ങ​ൾ,  കൈ​കാ​ൽ ഉ​റ​ക​ൾ,  യൂ ​വീ പ്രൊ​ട്ട​ക്ഷ​ന് വേ​ണ്ടി​യു​ള്ള ക്രീം,  ​മ​ഞ്ഞി​െ​ൻ​റ വെ​ള്ള​യി​ൽ നി​ന്നു ക​ണ്ണി​നെ ത​ടു​ക്കു​ന്ന ഗ്ലാ​സ്സ്, മ​ഞ്ഞി​ലൂ​ടെ ന​ട​ക്കാ​ൻ പാ​ക​ത്തി​ലു​ള്ള  ഷൂ​സ്,കാ​റ്റി​നെ ചെ​റു​ക്കു​ന്ന ജാ​ക്ക​റ്റ് എ​ന്നി​വ​യെ​ല്ലാം ഒ​രു​ക്കി. മ​ന​സി​െ​ൻ​റ ധൈ​ര്യ​വും ക​രു​ത്തും എ​ല്ലാ​റ്റി​നു​മു​പ​രി. 

ഒ​ടു​വി​ൽ മൂ​ന്നാം നാ​ൾ ക​പ്പ​ൽ ന​ങ്കൂ​ര​മി​ട്ടു.​അ​ൻ​റാ​ർ​ട്ടി​ക്ക​യി​ൽ എ​ത്തു​ന്ന​തി​ന്​ ഏ​താ​നും മീ​റ്റ​ർ അ​ക​ലെ മേ​ഘ​ങ്ങ​ൾ​ക്കി​ട​യി​ൽ പെ​ട്ട പോ​ലെ എ​വി​ടെ നോ​ക്കി​യാ​ലും മ​ഞ്ഞു മാ​ത്രം.​അ​ൻ​റാ​ർ​ട്ടി​ക്ക​യി​ൽ ഹി​മ​പാ​തം ( avalanche).ഒ​രു ചെ​റി​യ സ്ഫോ​ട​നം, അ​ത​ല്ലെ​ങ്കി​ൽ ഒ​രു ചെ​റി​യ ഭൂ​ച​ല​നം മ​തി ശ​ക്ത​മാ​യ ഹി​മ​പാ​ത​ത്തി​നു ഹേ​തു​വാ​കാ​ൻ.​ഹി​മ​പാ​ത​ത്തെ തു​ട​ർ​ന്നു മ​ഞ്ഞി​ന് അ​ടി​യി​ൽ പെ​ട്ടാ​ൽ പ​തി​നെ​ട്ടു മി​നി​റ്റ് മാ​ത്ര​മേ ആ​യു​സ്സ് പി​ടി​ച്ചു നി​ർ​ത്താ​ൻ ക​ഴി​യൂ എ​ന്ന് വാ​യി​ച്ച​ത് ഓ​ർ​മ വ​ന്ന​പ്പോ​ൾ മ​ന​സ്സ് ഒ​ന്നു കൂ​ടി പി​ട​ഞ്ഞു.​ആ​സ​ക​ലം മൂ​ടി​യ  വെ​ള്ള കാ​ണാ​ൻ ശ​ക്തി​യി​ല്ലാ​തെ ഞ​ങ്ങ​ളെ​ല്ലാം  വേ​ഗം പ്രൊ​ട്ട​ക്ഷ​ൻ ഗ്ലാ​സ്സ് ധ​രി​ച്ചു.​ക​ണ്ണു​ക​ൾ ത​ന്ന കാ​ഴ്ച​യും മ​ന​സ്സി​ൽ ഉ​രു​ണ്ടു വ​ന്ന അ​നു​ഭൂ​തി​യും വി​വ​രി​ക്കാ​ൻ എ​െ​ൻ​റ പ​ക്ക​ലു​ള്ള വാ​ക്കു​ക​ൾ തി​ക​യി​ല്ല. 

അ​ൻ​റാ​ർ​ട്ടി​ക്ക​യി​ലെ വൈ​ൽ​ഡ് ലൈ​ഫ് അ​ധി​ക​വും ക​ട​ൽ ജീ​വി​ക​ൾ ത​ന്നെ.  സീ ​ല​യ​ൺ,  ബ്ലൂ ​വെ​യി​ൽ പോ​ലു​ള്ള ജീ​വി​ക​ൾ ക​പ്പ​ലി​ന​ടു​ത്തേ​ക്കു വ​രും. ത​ത്തി​ത​ത്തി എ​ത്തു​ന്ന പെ​ൻ​ഗ്വി​ൻ കൂ​ട്ട​ങ്ങ​ൾ ക​ണ്ണു​ക​ൾ​ക്ക്‌ വി​രു​ന്നേ​കി.​കു​ട​വ​യ​റു​ള്ള​വ​ർ ന​ട​ക്കു​മ്പോ​ലെ ന​ട​ക്കാ​നും വെ​ളു​ത്ത ട​മ്മി മ​ഞ്ഞി​ൽ ഉ​ര​സി സ്ലൈ​ഡ് ചെ​യ്യാ​നും ഇ​വ​റ്റ​ക​ൾ​ക്ക് ക​ഴി​യും.. Gentoo Penguins,  ​െജ​ൻ​റൂ , ചി​ൻ​സ്​​ട്രാ​പ്പ്,അ​ഡി​ല്ലി പെ​ൻ​ഗ്വി​നു​ക​ൾ, ല​പ്പേ​ഡ്​ സീ​ൽ, കൊ​ല​യാ​ളി തി​മിം​ഗ​ല​ങ്ങ​ൾ, ആ​ൽ​ബ​ട്രോ​സ് പ​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ ഈ ​പ്ര​ദേ​ശ​ത്തി​െ​ൻ​റ സ്വ​ന്ത​ക്കാ​രാ​ണ്.​മൈ​ന​സ് 10 മു​ത​ൽ മൈ​ന​സ് 60 ഡി​ഗ്രി വ​രെ​യു​ള്ള ഇ​വി​ട​ത്തെ സ്ഥി​രം കാ​ലാ​വ​സ്ഥ ഈ ​ജീ​വി​ക​ളു​ടെ ആ​വാ​സം അ​നാ​യാ​സ​മാ​ക്കു​ന്നു.​യു.​എ.​ഇ​യു​ടെ ദേ​ശീ​യ ദി​ന​ത്തി​ൽ ആ​യി​രു​ന്നു ഞ​ങ്ങ​ൾ അ​ൻ​റാ​ർ​ട്ടി​ക്ക​യി​ൽ കാ​ലു​കു​ത്തി​യ​ത്. ഞാ​ൻ  ജ​നി​ച്ചും പ​ഠി​ച്ചും ക​ളി​ച്ചും വ​ള​ർ​ന്ന, സ്വ​ന്തം മ​ക​നെ​പ്പോ​ലെ ക​ണ്ട്​ എ​നി​ക്ക്​ അ​ന്നം ത​രു​ന്ന  രാ​ജ്യ​ത്തി​െ​ൻ​റ ദേ​ശീ​യ ദി​നം.​ സ​ഞ്ചാ​ര​ത്തി​ന്​ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങ​വെ ത​ന്നെ യു.​എ.​ഇ​യു​ടെ ഒ​രു ചെ​റു​പ​താ​ക -ഞാ​ൻ ക​രു​തി​വെ​ച്ചി​രു​ന്നു.​അ​ൻ​റാ​ർ​ട്ടി​ക്ക​യി​ൽ  ആ ​പ​താ​ക നാ​ട്ടി​യ​പ്പോ​ൾ ലോ​ക​ത്തി​െ​ൻ​റ അ​ങ്ങേ​ത​ല​യി​ൽ  ഞാ​ൻ എ​െ​ൻ​റ​യു​ടെ​യും  യു.​എ.​ഇ​യു​ടേ​യും  കൈ​യൊ​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​മ​ഞ്ഞി​ൽ പു​ത​ഞ്ഞ അ​നു​ഭ​വ​ങ്ങ​ളു​മാ​യി 12 ദി​വ​സം ക​പ്പ​ലി​ൽ ത​ന്നെ ക​ഴി​ച്ചു കൂ​ട്ടി​യ ഞ​ങ്ങ​ൾ പി​റ്റേ​ന്ന് മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ച്ച​പ്പോ​ൾ വെ​ൺ​മേ​ഘ​ങ്ങ​ൾ താ​ഴ്ന്നു വ​ന്നു ഞ​ങ്ങ​ൾ​ക്ക് യാ​ത്രാ​മൊ​ഴി നേ​ർ​ന്നു.

നിങ്ങളുടെ പ്രിയപ്പെട്ട യാത്രാനുഭവങ്ങൾ 
dubai@gulfmadhyamam.net 
എന്ന വിലാസത്തിൽ അയക്കുക. അല്ലെങ്കിൽ 055 669 9188 
എന്ന നമ്പറിൽ വിളിക്കു. ഏറ്റവും മികച്ച കുറിപ്പുകൾക്ക്​ മുൻനിര
ട്രാവൽബാഗ്​ ബ്രാൻഡായ 


നൽകുന്ന ഉഗ്രൻ സമ്മാനങ്ങൾ
Loading...
COMMENTS