ആഫാഖ് ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി
text_fieldsദുബൈ: യു.എ.ഇയിലെ പണമിടപാട് സ്ഥാപനമായ ആഫാഖ് ഇസ്ലാമിക് ഫിനാൻസ് മാസ്റ്റർ കാർഡു മായി സഹകരിച്ച് ശരിഅ നിബന്ധിത ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി. ചില്ലറ വിൽപന മേഖ ലയ്ക്കും രാജ്യത്തെ വളരുന്ന ക്രെഡിറ്റ് കാർഡ് കമ്പോളത്തിനും ഊർജം പകരാൻ ഈ കാർഡുകൾക് കാവുമെന്ന് ആഫാഖ് എം.ഡി സൈഫ് അലി അൽ ഷെഹി പറഞ്ഞു. ശരിഅ സൗഹൃദ ബാങ്ക് ഇടപാടുകൾക്ക് സ്വീകാര്യത വർധിച്ചു വരുകയാണ്.
യു.എ.ഇയിൽ 50 ശതമാനത്തിലധികം ആളുകൾ ഇതിലേക്ക് മാറിയിട്ടുണ്ട്. മതമോ ദേശമോ അടിസ്ഥാനമാക്കിയല്ല, സുതാര്യവും നൈതികവുമായ പണമിടപാട്^വിനിമയ സംവിധാനമാണ് ഇസ്ലാമിക ഫിനാൻസ് എന്ന ആശയം.
വിവിധ ദേശക്കാരായ ആളുകൾ ഇസ്ലാമികബാങ്കിങ് സ്വീകരിക്കുന്നുണ്ട്. .ആഫാഖ് ഇറക്കിയ പ്ലാറ്റിനം ക്രെഡിറ്റ് കാർഡുകൾ ഉയർന്ന ജീവിത നിലവാരം വെച്ചുപുലർത്തുന്ന ഉപ ഭോക്താക്കളെ ലക്ഷ്യം വെച്ചാണ്.
മൂന്ന് വ്യത്യസ്ത കാർഡുകളാണ് ഇറക്കിയത് .ആഫാഖ് ബിസിനസ് പ്ലാറ്റിനം ,ആഫാഖ് റീറ്റെയ്ൽ പ്ലാറ്റിനം എന്നിവയാണ് മറ്റു രണ്ട് കാർഡുകൾ.
ഓരോ ഇടപാടിൽ നിന്നും കാർഡുടമകൾക്ക് രണ്ട് ശതമാനം വരുമാനം ലഭിക്കും .വിമാനത്താവളത്തിലും ഹോട്ടലുകളിലും മറ്റും പരിഗണന ലഭിക്കും. വിവിധ തരം വിലക്കിഴിവ് ആനുകൂല്യങ്ങളും ലഭിക്കും-അൽ ഷെഹി വ്യക്തമാക്കി 2006 ലാണ് ആഫാഖ് ഇസ്ലാമിക് പണമിടപാട് സ്ഥാപനം രംഗത്ത് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
