‘കളിവീട്’ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഅബൂദബി: അബൂദബി യുവകലാസാഹിതി വയലാർ ബാലവേദി മലയാളി സമാജത്തിൽ സംഘടിപ്പിച്ച കുട ്ടികളുടെ ഏകദിന ക്യാമ്പ് ‘കളിവീട്’ ശ്രദ്ധേയമായി. സാമൂഹികവും സാസ്കാരികവുമായ ആർജ വം കുട്ടികളിലുണ്ടാക്കാൻ ഇത്തരം ക്യാമ്പുകൾ കൊണ്ട് സാധിക്കുമെന്നും യുവകലാസാഹിതി വയ ലാർ ബാലവേദിയുടെ പ്രവർത്തനങ്ങൾ അഭിന്ദനർഹമാണെന്നും ക്യാമ്പ് ഉദ്ഘാടനം ചെയ്ത് അബൂദബി മലയാളി സമാജം ബാലവേദി പ്രസിഡൻറ് അനന്തു സജീവ് അഭിപ്രായപ്പെട്ടു. ബാലവേദി പ്രസിഡൻറ് ഭദ്ര പ്രശാന്ത് അധ്യക്ഷത വഹിച്ചു. മാലിനി മാധവൻ സ്വാഗതവും റാഹിദ് ഫിറോസ് നന്ദിയും പറഞ്ഞു.
‘കുട്ടികളും ആത്മവിശാസവും’ വിഷയത്തിൽ സൈക്യാട്രിക് സോഷ്യൽ വർക്കർ ജിജി ജിൻസർ ക്ലാസെടുത്തു. ഷെറീഫ് ചേറ്റുവ, ക്ലിൻറ് പവിത്രൻ, സുൽഫിക്കർ തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു.
ക്യാമ്പ് ഡയറക്ടർ റഷീദ് പാലയക്കൽ, ബാലവേദി കോഓഡിനെറ്റർ ബിജു മതുമ്മൽ വനിതവേദി കൺവീനർ രാഖി രഞ്ജിത്ത്, യൂവ കലാസാഹിതി പ്രസിഡൻറ് ശങ്കർ തോപ്പിൽ, സെക്രട്ടറി സുനീർ എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ മലയാളി സമാജം പ്രസിഡൻറ് ഷിബു വർഗീസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. റോയ് വർഗീസ്, സലിം ചിറയ്ക്കൽ, പ്രശാന്ത് ആലപ്പുഴ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
