ഇൗ വർഷത്തിെൻറ ആദ്യപാതിയിൽ ദുബൈയിലൂടെ യാത്ര ചെയ്തത് 27.4 ദശലക്ഷം പേർ
text_fieldsദുബൈ: 2019 വർഷത്തെ ആദ്യത്തെ ആറു മാസത്തിനുള്ളിൽ ദുബൈയിലൂടെ യാത്ര ചെയ്തത് 27.4 ദശലക്ഷം യാത ്രക്കാരാണെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറ ിയിച്ചു. ദുബൈയിലെ കര-നാവിക വ്യാമ അതിർത്തികളുടെയാണ് ഇത്രയധികം പേർ യാത്ര ചെയ്തത്. ദുബൈ രാജ്യാന്തര എയർപോർട്ടിലെ 122 സ്മാർട്ട് ഗേറ്റുകൾ ഈ കാലയളവിൽ 5.7 മില്യൺ യാത്രക്കാരാണ് ഉപയോഗിച്ചത്. ഈ വർഷം ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ 9.5 ദശലക്ഷം എൻട്രി, റസിഡൻസ് വിസകൾ ദുബൈയിൽ അനുവദിക്കുകയും ചെയ്തു.
കൂടുതൽ യാത്രക്കാരുടെ സഞ്ചാരത്തിന് സാക്ഷ്യം വഹിക്കുന്ന വേനൽ അവധിക്കാല സീസണിൽ മികച്ച സേവനങ്ങൾ നൽകാൻ ജി.ഡി.ആർ.എഫ്.എ ദുബൈ സർവ്വ സജ്ജമാണെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന പ്രതീക്ഷിക്കുന്ന സീസനാകയാൽ എവിടെയും കാലതാമസത്തിന് ഇടവരുത്താതെ മികച്ച സേവനങ്ങൾ പ്രധാനം ചെയ്യാനാണ് ഒരുക്കങ്ങൾ.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷത്തെ ആറ് മാസത്തിനുള്ളിൽ 25 മില്യൺ യാത്രക്കാരാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിച്ചു യാത്ര നടത്തിയത്. ഈ സമയം റോഡ് മാർഗം ദുബൈയിലേക്ക് വരവുപോക്ക് നടത്തിയത് 1.8 ദശലക്ഷം പേരാണ്. കടൽ വഴിയുള്ള യാത്ര നടത്തിയത് 557,500 സഞ്ചാരികളും. ഏറ്റവും വേഗത്തിലുള്ളതും ലളിതവുമായ സ്മാർട്ട് ഗേറ്റിലൂടെയുള്ള നടപടിക്രമങ്ങൾക്കാണ് യാത്രക്കാരെ കൂടുതൽ പ്രേരിപ്പിക്കുന്നത്. യാത്രയ്ക്ക് മുൻപ് സഞ്ചാരികൾ തങ്ങളുടെ യാത്ര രേഖകൾ പരിശോധിച്ചു ഉറപ്പുവരുത്തണമെന്ന് ജി.ഡി.ആർ.എഫ്.എ അഭ്യർത്ഥിച്ചു.
www.dnrd.ae എന്ന വെബ്സൈറ്റോ മൊബൈൽ ആപ്ലിക്കേഷനോ വഴി വകുപ്പിെൻറ സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. ഡയറക്ടർ ജനറലുമായി സംവദിക്കാനും സൗകര്യമുണ്ട്. വകുപ്പിെൻറ 8005111 എന്ന ടോൾഫ്രീ നമ്പറും പ്രയോജനപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
