ഫോബ്സ് പട്ടികയിൽ വീണ്ടും മലയാളത്തിളക്കം; യൂസുഫലി ഒന്നാമത്
text_fieldsദുബൈ: മിഡിൽ ഇൗസ്റ്റ് മേഖലയിൽ ശക്തമായ സ്വാധീനവും ഉത്കൃഷ്ട നേട്ടങ്ങളും സ്വന്ത മാക്കിയ ഇന്ത്യൻ നായകരുടെ മികവിെൻറ പട്ടിക അന്താരാഷ്ട്ര പ്രശസ്തമായ ഫോബ്സ് മ ാഗസിൻ പുറത്തുവിട്ടു. ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസുഫലിയാണ് ഒന്നാമൻ. ബി.ആർ.എസ് വെൻച്വേഴ്സ് മേധാവി ഡോ. ബി.ആർ. ഷെട്ടിയാണ് അടുത്തയാൾ. ആർ.പി. ഗ്രൂപ്പ് മേധാവി രവി പിള്ള, ശോഭാ ഗ്രൂപ്പ് മേധാവി പി.എൻ.സി മേനോൻ, തുമ്പായ് ഗ്രൂപ്പ് സ്ഥാപക പ്രസിഡൻറ് തുമ്പായ് മൊയ്ദീൻ, ഡി.എം. ഹെൽത്കെയർ ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പൻ എന്നിവരും ആദ്യ പത്തുപേരിൽ ഉൾപ്പെടുന്നു. വി.പി.എസ് ഹെൽത് കെയർചെയർമാനും എം.ഡിയുമായ ഡോ. ഷംസീർവയലിൽ, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി അദീബ് അഹ്മദ്, മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ഇൻറർനാഷനൽ ഒാപ്പറേഷൻ എം.ഡി ഷംലാൽ അഹ്മദ് എന്നീ യുവസാരഥികൾ ആദ്യ 15 പേരുകളിലുണ്ട്.
ഇറം ഗ്രൂപ്പ് ചെയർമാൻ സിദ്ദീഖ് അഹ്മദ്, ട്രാൻസ്വേൾഡ് ചെയർമാൻ രമേഷ് രാമകൃഷ്ണൻ, കെഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ, കിങ്സ്റ്റൻ ഹോൾഡിങ്സ് ചെയർമാൻ ലാലു സാമുവൽ, ക്വാളിറ്റി ഗ്രൂപ്പ് ഇൻറർനാഷനൽ ചെയർമാൻ ഷംസുദ്ദീൻ ഒളകര, അൽ അദ്റക് ഗ്രൂപ്പ് ചെയർമാൻ തോമസ് അലക്സാണ്ടർ, ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സോഹൻ റോയ്, കെ.എം. ട്രേഡിങ് ചെയർമാൻ കൊറാത്ത് മുഹമ്മദ്, എയ്റോലിങ്ക് എം.ഡി അനിൽ ജി.പിള്ള, സീഷോർ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അലി സെയ്തു കുഞ്ഞ് എന്നീ മലയാളികളും മികവിെൻറ പട്ടികയിലുണ്ട്. ദുബൈയിൽ നടന്ന വർണാഭമായ ചടങ്ങിൽ ഇന്ത്യൻ അംബാസഡർ നവ്ദീപ് സിങ് സുരിയും ശൈഖ് മുഹമ്മദ് ബിൻ മക്തൂം ബിൻ ജുമാ അൽ മക്തൂമും ചേർന്ന് പട്ടിക ഉൾക്കൊള്ളുന്ന വാർഷിക പതിപ്പ് പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
