കാണാത്ത കാഴ്ച്ചകൾക്ക് ഖൽബ് കൊണ്ടൊരു താരാട്ട്
text_fieldsഷാർജ: യു.എ.ഇയിൽ നിന്നിറങ്ങുന്ന കാർട്ടൂൺ പരമ്പരകൾക്ക് അറബ് രാജ്യങ്ങളിലാകെ ലക്ഷക ്കണക്കിന് കാഴ്ച്ചക്കാരുണ്ട്. എന്നാൽ കാഴ്ച്ചക്കാരെ വിസ്മയം കൊള്ളിക്കുന്ന ഈ കാർട്ടൂ ൺ കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുക്കുന്നത് തീർത്തും കാഴ്ച്ചയില്ലാത്ത ഇമാറാത്തിയായ അ മൽ അൽ മൻസൂരിയാണെന്ന കാര്യം അധികപേർക്കും അറിയില്ല. അബൂദബിയിൽ നിന്ന് 350 കിലോമീറ്റ ർ ദൂരെ കിടക്കുന്ന പടിഞ്ഞാറൻ മേഖലയായ സിലയിലാണ് അമലിെൻറ വീട്. ആനിമേറ്റഡ് േപ്രാഗ്രാമുകൾക്കും പരസ്യങ്ങൾക്കും വേണ്ടിയുള്ള വോയ്സ് ഓവർ ഡബ്ബിംഗ് ആർട്ടിസ്റ്റാണിവർ. കംിനാധ്വാനത്തിലൂടെ നേടിയെടുത്താണ് ഈ കഴിവ്. ഒരിക്കലും കാണാത്ത കാഴ്ച്ചയെ ശബ്ദം കൊണ്ട് കീഴടക്കുന്ന മാന്ത്രികത. അറബ്, ഇംഗ്ലീഷ് ഭാഷകൾ അമലിന് ഒരുപോലെ ഇണങ്ങും. കഴിവുകൾ കണ്ടറിഞ്ഞ അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹിയാൻ അമലിനെ പുകഴ്ത്തിയത് വാനോളം.
മുന്നിലെ തടസങ്ങളെ വകവെക്കാതെ കഴിവുകൾ വളർത്തിയെടുക്കാൻ അമൽ നടത്തിയ യാത്രകളെയും രക്ഷിതാക്കൾ അമലിന് നൽകിയ പിന്തുണയേയും ശൈഖ് മുഹമ്മദ് പ്രശംസിച്ചു. അമലിന് രണ്ട് മാസം പ്രായമുണ്ടായിരുന്ന സമയത്താണ് ഇടത് കണ്ണിലെ റെറ്റിന ഡിറ്റാച്ച്മെൻറിനെക്കുറിച്ച് ഡോക്ടർമാർ അമ്മയോട് പറഞ്ഞത്. അധികം വൈകാതെ അത് വലതു കണ്ണിനേയും ബാധിക്കുമെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു. ' ഇടത് കണ്ണ് കൊണ്ട് എനിക്ക് ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല, ഒപ്പം വലതുവശത്ത് നിന്ന് കാര്യങ്ങൾ കാണാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടു. 13 വയസിൽ എത്തുമ്പോഴേക്കും ഞാൻ പൂർണ്ണമായും അന്ധയായിരുന്നു' അമൽ പറയുന്നു. ‘കാഴ്ച പ്രശ്നങ്ങളുള്ള എന്നെ സംരക്ഷിക്കുവാൻ കിൻറർഗാർട്ടൻ വിസമ്മതിച്ചതായി ഞാൻ ഓർക്കുന്നു. എനിക്ക് സ്കൂളിലും സമാന പ്രശ്നങ്ങളുണ്ടായിരുന്നു, അതിനാൽ പ്രദേശത്ത് ഒരു പ്രത്യേക കേന്ദ്രം തുറക്കുന്നതുവരെ ഞാൻ വീട്ടിൽ തന്നെ തുടർന്നു. തൽഫലമായി ടെലിവിഷൻ കാണാൻ ധാരാളം സമയം ചെലവഴിച്ചു.
കുട്ടികൾക്കായി ബഹിരാകാശത്തെക്കുറിച്ചുള്ള േപ്രാഗ്രാമുകൾ പ്രക്ഷേപണം ചെയ്യുന്ന അറബി ചാനലായ സ്പെയ്റ്റൂൺ ആയിരുന്നു പ്രിയങ്കരം. അങ്ങനെയാണ് ഡബ്ബിംഗ് ടെക്നിക്കുകളുമായി ഇഷ്ടത്തിലായത്’. ചെറുകഥകൾ എഴുതി കുടുംബക്കാർക്ക് ഉറക്കെ വായിച്ച് കൊടുക്കും. ഓരോ കഥാപാത്രത്തെയും വ്യത്യസ്ത ശബ്ദത്തിലൂടെ അവതരിപ്പിക്കുന്ന കഥാവായനക്ക് കുടുംബവും പിന്നെ സുഹൃത്തുക്കളും േപ്രാത്സാഹനവും പിന്തുണയും നൽകി. 2005ൽ െബ്രയ്ലി ലിപി പഠിച്ചതോടെ ലോകം വളരെ അടുത്തായി. കാണാത്ത കാഴ്ച്ചകൾ അക കണ്ണിലേക്ക് ഓടിവന്ന് ചങ്ങാത്തം കൂടി. അത് ജീവിതം തന്നെ മാറ്റിമറിച്ചു. ടീച്ചർ സമ്മാനമായി നൽകിയ ലാപ്ടോപ്പിലൂടെ െബ്രയ്ലി കീബോർഡ് ഉപയോഗിച്ച് കഥകൾ എഴുതാനും ലോകത്തെ കണ്ടെത്തുന്നതിന് ഇൻറർനെറ്റ് ഉപയോഗിക്കാനും പ്രാപ്തയാക്കി. അറബ് ലോകത്തെമ്പാടുമുള്ള ആളുകളുമായി ഡബ്ബിംഗ് ടെക്നിക്കുകൾ, സംഗീതം, കഥയെഴുതൽ എന്നിവയെക്കുറിച്ച് സംസാരിക്കുന്ന ചാറ്റ് ഗ്രൂപ്പുകളിൽ ചേരാൻ ഇത് വഴി സാധിച്ചു.
സ്പെയ്റ്റൂൺ ചാനലിലെ കാർട്ടൂൺ ഡബ്ബിംഗ് ആർട്ടിസ്റ്റുകളുമായി ബന്ധപ്പെടാനും സമൂഹത്തെക്കുറിച്ചും ചുറ്റുമുള്ള ആളുകളെക്കുറിച്ചും സംസാരിക്കുന്ന നിരവധി കഥകൾ എഴുതാനും ഇതു സഹായിച്ചതായി അമൽ പറഞ്ഞു. ടെലിവിഷനിൽ 12 ഡബ്ബിംഗ് റോളുകളിൽ തിളങ്ങി നിൽക്കുന്ന അമൽ നിരവധി പരസ്യങ്ങളിലും വിദ്യാഭ്യാസ പരിപാടികളിലും നിറഞ്ഞുനിൽക്കുകയാണ്. 10 ചെറുകഥകളും മൂന്ന് നോവലുകളും എഴുതിയിട്ടുണ്ട്. ഒരെണ്ണം സ്പേസ്ടൂണിലെ കലാകാരന്മാർ ഓഡിയോയിൽ ടേപ്പ് ചെയ്തു. സ്വന്തമായി വോയ്സ് ഓവർ ഡബ്ബിംഗ് ഏജൻസി ആരംഭിച്ച് തുല്യതയുടെ മൂല്യങ്ങൾ േപ്രാത്സാഹിപ്പിക്കുന്ന സിനിമകൾ നിർമ്മിക്കാമെന്ന പ്രതീക്ഷയിലാണ് അമൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
