അബൂദബിയിലെ 11 സ്ഥാപനങ്ങൾ ഒരു കമ്പനിക്ക് കീഴിൽ
text_fieldsഅബൂദബി: 11 സർക്കാർ സ്ഥാപനങ്ങളെ അബൂദബി ഡെവലപ്മെൻറ് ഹോൾഡിങ് കമ്പനിക്ക് (എ.ഡി. ഡി.എച്ച്.സി) കീഴിലാക്കിയതായി അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ അറിയിച്ചു. അബൂദബി പ ോർട്ട്സ്, അബൂദബി എയർപോർട്ട്സ്, മുസനദ, ടുഫോർ54, അബൂദബി മീഡിയ, അബൂദബി ആരോഗ്യ സേവന കമ്പനി (സേവ), മോദോൻ പ്രോപർട്ടീസ്, ദമാൻ, അബൂദബി നാഷനൽ എക്സിബിഷൻ കമ്പനി, അബൂദബി സീവേജ് സർവീസസ് കമ്പനി, സോൺ കോർപ്സ് എന്നിവയാണ്ണ് എ.ഡി.ഡി.എച്ച്.സിയുടെ കീഴിലാക്കിയത്.
ഇൗ സ്ഥാപനങ്ങളുടെ പ്രവർത്തനവും ഉൽപാദനക്ഷമതയും ഗുണമേന്മയും മികച്ചതാക്കുന്നതിന് എ.ഡി.ഡി.എച്ച്.സി മാർഗനിർദേശം നൽകുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും. 50 കോടി ദിർഹം മൂലധനമിറക്കി 2018ലാണ് എ.ഡി.ഡി.എച്ച്.സി രൂപവത്കരിച്ചത്. മുഹമ്മദ് ഹസ്സൻ അൽ സുവൈദിയാണ് ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ. ടുഫോർ54ന് പുതിയ ഡയറക്ടർ ബോർഡും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ബോർഡിൽ മുഹമ്മദ് ഖലീഫ അൽ മുബാറക് ചെയർമാനും മറിയം ഇൗദ് അൽ മുഹൈരി ഡെപ്യൂട്ടി ചെയർപേഴ്സനുമാണ്. അബൂദബി പോർട്ടിസിെൻറ പുതിയ ചെയർമാനായി ഫലാഹ് മുഹമ്മദ് അൽ അഹ്ബാബിയെ നിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
