എം.എ. യൂസുഫലി മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsകോലാലമ്പൂർ: മലേഷ്യയിൽ കൂടുതൽ ഇടങ്ങളിലേക്ക് ലുലു ഗ്രൂപ്പ് പ്രവർത്തനങ്ങൾ വ്യാപ ിപ്പിക്കുന്നു. മലേഷ്യൻ പ്രധാനമന്ത്രിഡോ. മഹാതീർ മുഹമ്മദുമായി നടത്തിയ കൂടിക്കാഴ് ചയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസുഫലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോഹർ ബാഹ്രു, മലാക്ക, കേത, സെലാങ്കൂർ എന്നീ നഗരങ്ങളിൽ ഉൾപ്പെടെ 2021അവസാനം ആകുമ്പോഴേക്കും പത്ത്ഹൈപ്പർമാർക്കറ്റുകൾ കൂടി ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് യൂസുഫലി അറിയിച്ചു. മൂന്ന് വർഷത്തിനുള്ളിൽ 2,100 കോടി രൂപയാണ് ലുലു മലേഷ്യയിൽ മുതൽ മുടക്കുന്നത്. പുതിയ ഹൈപ്പർമാർക്കറ്റുകൾ പ്രവർത്തനമാരംഭിക്കുന്നതൊടെ 5,000 ലധികം പേർക്ക്തൊഴിൽ നൽകാൻ സാധിക്കുമെന്നും യൂസഫലി അറിയിച്ചു.
കേന്ദ്രീകൃത ലോജിസ്റ്റിക് സെൻററും വെയര്‍ഹൗസും നിര്‍മിക്കും. കഴിഞ്ഞവര്‍ഷം മലേഷ്യയില്‍ നിന്ന് 65 കോടി രൂപയുടെ കയറ്റുമതി നടത്തിയ ഗ്രൂപ്പ് ഈവര്‍ഷം വര്‍ഷം 100 കോടിയുടെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്. രാജ്ഞി അസീസ ആമിന, ആഭ്യന്തരമന്ത്രി മുഹയുദ്ദീന്‍ യാസിന് പേരാക് സംസ്ഥാന മുഖ്യമന്ത്രി അഹമ്മദ് ഫൈസല്‍ അസുമു എന്നിവരുമായും കൂടിക്കാഴ്ച നടത്തി. ഗ്രൂപ്പ് ഡയറക്ടര്‍ എം.എ സലീം, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ്, മലേഷ്യ ഡയറക്ടര്‍ ആസിഫ് മൊയ്തു,റീജനൽ മാനേജർ ഷിഹാബ് യൂസുഫ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മലേഷ്യയിലെ രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് കോലാലമ്പൂരിൽ മലേഷ്യൻ വ്യാപാര മന്ത്രി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു. 2016 ലാണ് ആദ്യ ലുലു ഹൈപ്പർമാർക്കറ്റ് മലേഷ്യയിൽ പ്രവർത്തനമാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
