സ്മാർട്ട് ഫോൺ വാങ്ങാം, വെൻഡിങ് മെഷീനിലൂടെ
text_fieldsഅബൂദബി: അബൂദബിയിൽ എളുപ്പത്തിൽ മൊബൈൽ ഫോണുകൾ സ്വന്തമാക്കാൻ വെൻഡിങ് മെഷീനുകൾ. മൊബൈൽ സേവന കമ്പനിയായ ഇത്തിസലാത്താണ് മൊബൈൽ ഫോണുകൾ വാങ്ങാവുന്ന വെൻഡിങ് മെഷീന ുകൾ അവതരിപ്പിച്ചത്. അഡ്നോക് ഡിസ്ട്രിബ്യൂഷനുമായി സഹകരിച്ച് വ്യാഴാഴ്ചയാണ് പദ്ധതി ആരംഭിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള സംരംഭം. അബൂദബി കോർണിഷിലെ അഡ്നോക് സർവീസ് സ്റ്റേഷനിലാണ് രാജ്യത്തെ ആദ്യ സ്മാർട്ട് ഫോൺ വെൻഡിങ് മെഷീൻ സ്ഥാപിച്ചത്. എല്ലാ ദിവസവും 24 മണിക്കൂറും വെൻഡിങ് മെഷീൻ സേവനം ലഭ്യമായിരിക്കും.
മിനിറ്റുകൾക്കകം ഫോൺ സ്വന്തമാക്കാൻ സാധിക്കുന്ന ഇൗ പദ്ധതി ഉന്നത നിലവാരമുള്ള സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു കമ്പനികളും അവതരിപ്പിച്ചത്. ആൻഡ്രോയ്ഡിലും െഎ.ഒ.എസിലുമുള്ള വിവിധ ശ്രേണികളിലുള്ള മൊബൈൽ ഫോണുകൾ വെൻഡിങ് മെഷീനിൽ ലഭിക്കും. എമിറേറ്റ്സ് െഎഡി ഉപയോഗിച്ച് മാത്രമേ ഫോൺ വാങ്ങാൻ സാധിക്കുകയുള്ളു. ആദ്യം എമിറേറ്റ്സ് െഎ.ഡി മെഷീനിലെ സ്ലോട്ടിൽ വെക്കണം. അപ്പോൾ െഎ.ഡി ഉടമയുടെ വ്യക്തിവിവരങ്ങൾ സ്ക്രീനിൽ കാണിക്കും. തുടർന്ന് മൊബൈൽ ഫോൺ നമ്പർ എൻറർ ചെയ്യാം. പിന്നീട് ആവശ്യമുള്ള ഫോണും പണമടവ് രീതിയും തെരഞ്ഞെടുക്കാം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും പണമടച്ചും ഫോൺ വാങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
