തട്ടുകടകളെ ഒാർമിപ്പിച്ച് പാർക്കുകളിൽ ട്രക്കുകൾ സുഭിക്ഷം
text_fieldsഅൽെഎൻ: നാട്ടിെല തട്ടുകടകളെ ഒാർമിപ്പിക്കും വിധം അൽെഎനിലെ പാർക്കുകളിൽ വിവിധ ത രത്തിലുള്ള ഭക്ഷണം വിളമ്പി ട്രക്കുകൾ. രുചിക്കൂട്ടിന് പുറമെ വാഹനങ്ങളിൽ മനോഹരമായ പെയിൻറിങ്ങും അലങ്കാര ദീപങ്ങളും ഒരുക്കിയാണ് ഇത്തരം മൊബൈൽ റെസ്റ്റാറൻറുകൾ ഉപഭ ോക്താക്കളെ ആകർഷിക്കുന്നത്. കാപ്പി, ചായ, സ്നാക്സ്, െഎസ്ക്രീം, ശീതളപാനീയങ്ങൾ തുടങ്ങിയവയാണ് ഭക്ഷണ ട്രക്കുകളിൽ ഒരുക്കിയിരിക്കുന്നത്. സ്വദേശികൾക്കിടയലും പ്രവാസികൾക്കിടയിലും വലിയ സ്വീകാര്യതയാണ് ഭക്ഷണ ട്രക്കുകൾക്ക് ലഭിക്കുന്നത്.
അൽെഎനിലെ പ്രധാന പാർക്കുകളിൽ ഭക്ഷണ ട്രക്കുകൾ ധാരാളമായി കാണാം. ജാഹിലി പാർക്ക്, ഹിലി പാർക്ക്, ത്വവിയ്യ പാർക്ക്, സാകിർ, മസ്യദ് ട്രക്ക് റോഡ്, ഗ്രീൻ മുബസറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇവ സജീവമാണ്. മിക്ക ഭക്ഷണ ട്രക്കുകളുടെയും നടത്തിപ്പുകാർ സ്വേദശികളാണ്. ദിവസം 3000 മുതൽ 6000 ദിർഹമിന് വരെ കച്ചവടം നടക്കുന്നതായി ഭക്ഷണ ട്രക്കുകളിലെ ജീവനക്കാർ പറയുന്നു. മൊബൈൽ റെസ്റ്റോറൻറുകൾ വിവിധ നിബന്ധനകളാണ് സിവിൽ ഡിഫൻസ് നടപ്പാക്കിയിരിക്കുന്നത്. പാചകം ചെയ്യുന്ന സ്ഥലത്ത് നിയന്ത്രിത തീയണക്കൽ സംവിധാനം ഒരുക്കിയിരിക്കണം.
ദ്രവീകൃത പെേട്രാളിയം പാചക വാതക സിലിണ്ടറുകൾ ഭക്ഷണ ട്രക്കുകളുടെ പിറകിലായിരിക്കണം ഘടിപ്പിക്കേണ്ടത്. വാതകചോർച്ച അറിയാനുള്ള സംവിധാനം ഉണ്ടായിരിക്കണം. രണ്ട് പാചക വാതക സിലിണ്ടറുകളിൽ കൂടുതൽ ട്രക്കിൽ സൂക്ഷിക്കരുത്. ഇരു സിലിണ്ടറുകളിലേയും പാചക വാതകത്തിെൻറ പരമാവധി അളവ് 20 കിലോ ആയിരിക്കണം തുടങ്ങിയവയാണ് നിർദേശങ്ങൾ. ട്രക്ക് ഡീസലിൽ പ്രവർത്തിക്കുന്നതായിരിക്കണം. ഗതാഗത വകുപ്പ് നിർദേശിക്കുന്നതിൽ കൂടുതൽ ഭാരം വാഹനത്തിൽ കയറ്റാൻ പാടില്ല. വാഹനത്തിെൻറ പിറകിൽ രണ്ട് ടയറുകളുടെ സെറ്റുകളായിരിക്കുകയും വാഹനത്തിൽ നല്ല രീതിയിൽ വായുസഞ്ചാരമുണ്ടായിരിക്കുകയും വേണം. രണ്ട് തീയണക്കൽ യന്ത്രം സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
