പള്ളികള്‍ക്ക് മുന്നിലെ അനധികൃത പാര്‍ക്കിങിനെതിരെ അജ്മാന് പൊലീസ്
text_fieldsഅജ്മാന്: നിര്‍ദേശിക്കപ്പെട്ട സ്ഥലങ്ങളില്‍ നിന്ന് വിട്ട് അനധികൃതമായി വാഹനം പാര് ക്ക് ചെയ്യുന്നവര്‍ക്കെതിരെ നടപടിയുമായി അജ്മാന് പൊലീസ്. പ്രധാനമായും പള്ളികള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പാര്‍ക്കിങ് നടത്തുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ചകളിലെ ജുമുഅ പ്രാര്‍ത്ഥനക്ക് വൈകി എത്തുന്നവര്‍ പള്ളി പരിസരങ്ങളിൽ തോന്നിയപോലെ പാര്‍ക്ക് ചെയ്ത് പള്ളിയിലേക്ക് പ്രവേശിക്കുന്നത് പതിവാണ്. ഇത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹന ഉടമകള്‍ക്ക് ആയിരം ദിര്‍ഹം പിഴയും 6 ബ്ലാക്ക് പോയിൻറും ശിക്ഷയായി നേരിടേണ്ടി വരും.
പള്ളികളുടെ പുറത്ത് അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്യുന്നവർ മൂലം ഗതാഗത തടസവും അപകട സാധ്യതകളും മറ്റു ബുദ്ധിമുട്ടുകളും നിരവധിയാണ്. ഇതു സംബന്ധിച്ച് ധാരാളം പരാതികളും ലഭിക്കുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് പൊലീസ് ഇങ്ങിനെ ഒരു കാമ്പയിന് തുടക്കമിട്ടത്.. അതോടൊപ്പം പള്ളികളില്‍ പ്രാര്‍ത്ഥനക്ക് പോകുന്നവര്‍ വാഹനം ഓഫ് ആക്കാതെ പോകുന്നത് പലപ്പോഴും കളവ് പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വാഹന ഉടമകളുടെ സുരക്ഷിതത്വം കൂടുതൽ ഉറപ്പ് വരുത്തുകയാണ് പൊലീസ് കാമ്പയിെൻറ ലക്ഷ്യം. വരും ദിവസങ്ങളില്‍ നടപടിയുടെ ഭാഗമായി നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്ന് അജ്മാന് പൊലീസ് ട്രാഫിക് പട്രോള്‍ വകുപ്പ് മേധാവി ലഫ്.കേണല്‍ സൈഫ് അബ്ദുല്ല അല്‍ ഫലാസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
