സൗദിയില്‍ സ്ഥിരതാമസം: പ്രീമിയം ഇഖാമക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി
text_fieldsറിയാദ്: സൗദിയില്‍ സ്ഥിരതാമസം സാധ്യമാക്കുന്ന പ്രീമിയം ഇഖാമകള്‍ക്ക് അപേക്ഷ സ്വീകരിച്ചുതുടങ്ങി. ഓണ്‍ല ൈന് വഴി മൂന്ന് ‘സ്റ്റെപ്പു’കളിലൂടെ അപേക്ഷ സമര്‍പ്പിച്ചാല്‍ ഓരോ വര്‍ഷവും പുതുക്കാവുന്ന പ്രീമിയം ഇഖാമ ലഭിക ്കും. സ്വദേശികള്‍ക്കുള്ള പ്രധാന ആനുകൂല്യങ്ങളെല്ലാം ഈ താമസരേഖയിലൂടെ വിദേശികള്‍ക്കും ഇതോടെ ലഭ്യമാകും.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പ്രീമിയം െറസിഡന്‍സി സെൻററിന് കീഴിലാണ് പദ്ധതി. ഇംഗ്ലീഷിലും അറബിയിലും അപേക്ഷിക്കാം, ഇതിനായി https://saprc.gov.sa എന്ന സൈറ്റില്‍ പ്രവേശിക്കണം. മൂന്ന് സ്റ്റെപ്പ് മതി പ്രീമിയം ഇഖാമ ലഭിക്കാന്‍. ‘രജിസ്റ്റര്‍ നൗ’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. മാര്‍ഗ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് പേരു വിവരങ്ങളും അക്കൗണ്ടിങ് വിവരങ്ങളും രേഖപ്പെടുത്തുക. ഇതോടെ, രജിസ്ട്രേഷന് പൂര്‍ത്തിയായി. പിന്നീട് പരിശോധനക്കുശേഷം അര്‍ഹനാണെങ്കില്‍ അക്കാര്യം മെയില്‍ വഴി അറിയിക്കും. ഇതിനു ശേഷം തെരഞ്ഞെടുക്കുന്ന താമസരീതിക്കനുസരിച്ച് ഫീസടക്കാനുള്ള സമയമാണ്. സ്ഥിര താമസമാണെങ്കില്‍ എട്ടു ലക്ഷം റിയാലാണ് ഫീസ്. ഓരോ വര്‍ഷവും പുതുക്കുന്നതാണെങ്കില് ഒരു ലക്ഷവും. എല്ലാ വിവരങ്ങളും വെബ്സൈറ്റില്‍ വിശദമായുണ്ട്. പണമടച്ചു കഴിഞ്ഞാല്‍ നിയമ തടസ്സങ്ങളൊന്നുമില്ലെങ്കില്‍ ഒരു മാസത്തിനകം സ്ഥിരതാമസ രേഖ അഥവാ പ്രീമിയം ഇഖാമ ലഭിക്കും.
വിദേശികള്‍ക്കുള്ള പ്രീമിയം ഇഖാമകള്‍ക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങിയതോടെ പ്രതീക്ഷയിലാണ് സൗദിയിലെ നിക്ഷേപകര്‍. രാജ്യത്തെ ശരാശരിക്ക് മുകളിലുള്ള സംരംഭകര്‍ക്കെല്ലാം പ്രിമീയം ഇഖാമകള്‍ സ്വന്തമാക്കാം. ക്രിമിനല്‍ കേസില്ലാത്ത മികച്ച വരുമാനക്കാര്‍ക്കും പ്രീമിയം ഇഖാമ ലഭിക്കുന്നതോടെ രാജ്യത്ത് നിക്ഷേപം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
പ്രീമിയം ഇഖാമ പോര്‍ട്ടല്‍ വഴി മെച്ചപ്പെട്ട സേവനങ്ങളാകും ഇവ സ്വന്തമാക്കുന്നവര്‍ക്ക് ലഭിക്കുക. സ്പോണ്‍സറില്ല എന്നതുള്‍പ്പെടെ പ്രധാനപ്പെട്ട ഒമ്പത് ആനുകൂല്യങ്ങളാണിതില് പ്രധാനം. ബന്ധുക്കള്‍ക്ക് ഫീസൊന്നുമില്ലാതെ വിസ കിട്ടും, വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യാം, റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപമിറക്കാം, മക്കയിലും മദീനയിലും ഭൂമി സ്വന്തമാക്കാം, സ്വന്തം പേരില്‍ വാഹനം വാങ്ങാം, സ്വകാര്യ മേഖലയില്‍ പങ്കാളിത്തത്തിന് അവസരം ലഭിക്കും, ഇഷ്ടാനുസരണം രാജ്യം വിടാനും തിരിച്ചുവരാനും സ്വാതന്ത്ര്യമുണ്ടാവും, വിമാനത്താവളങ്ങളില്‍ സ്വദേശികള്‍ക്കുള്ള ലൈന്‍ ഉപയോഗപ്പെടുത്താം, വിദേശ നിക്ഷേപകര്‍ക്കായുള്ള ആനുകൂല്യങ്ങള്‍ എന്നിവയാണവ. 21 വയസ്സിന് മുകളിലുള്ളവരുടെ അപേക്ഷയാണ് സ്വീകരിക്കുക. ഒപ്പം ആരോഗ്യ, സാമ്പത്തിക റിപ്പോര്‍ട്ടും ക്രിമിനല്‍ കേസില്ലെന്ന രേഖയും വേണം. നിലവില്‍ രാജ്യത്തിനകത്തുള്ളവര്‍ക്കും അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.