യു.എൻ വികസിപ്പിച്ച കള്ളപ്പണവിരുദ്ധ സംവിധാനം യു.എ.ഇ നടപ്പാക്കി
text_fieldsഅബൂദബി: സംഘടിത കുറ്റകൃത്യം തടയുന്നതിന് െഎക്യരാഷ്ട്ര സഭ (യു.എൻ) വികസിപ്പിച്ച പു തിയ റിപ്പോർട്ടിങ് പ്ലാറ്റ്ഫോം നടപ്പാക്കുന്ന ആദ്യ ഗൾഫ് രാജ്യമായി യു.എ.ഇ. െഎക്യരാഷ്ട്ര സഭയുടെ കള്ളപ്പണവിരുദ്ധ പ്ലാറ്റ്ഫോമായ ജി.ഒ.എ.എം.എല്ലും യു.എ.ഇയുടെ ഫൈനാൻഷ്യൽ ഇൻറലിജൻസ് യൂനിറ്റ് (എഫ്.െഎ.യു) അവതരിപ്പിച്ചു. ഇൗ പ്ലാറ്റ്ഫോമിൽ മേയ് മുതൽ രജിസ്ട്രേഷൻ ആരംഭിച്ചതായി യു.എ.ഇ സെൻട്രൽ ബാങ്ക് അധികൃതർ ഞായറാഴ്ച അബൂദബിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മണി എക്സ്ചേഞ്ച് കേന്ദ്രങ്ങൾ ഉൾപ്പെടെ 900ത്തിലധികം സ്ഥാപനങ്ങളാണ് ഇൗ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടത്. ഇവയിൽ പകുതിയോളം നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കള്ളപ്പണം തടയുവന്നതിനും ഭീകരതക്കും മറ്റു അനിധികൃത കാര്യങ്ങൾക്കും പണം വിനിയോഗിക്കുന്നത് ഇൗപ്ലാറ്റ്ഫോം മുഖേന തടയാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
