അൽെഎനിൽ നാല് ഇൻറർസെക്ഷനുകൾ തുറന്നു
text_fieldsഅൽെഎൻ: അൽെഎനിൽ നാല് ഇൻറർസെക്ഷനുകൾ പ്രവൃത്തി പൂർത്തീകരിച്ച് തുറന്നതായി അ ൽെഎൻ സിറ്റി നഗരസഭയും പൊതുസേവന കമ്പനി മുസനദയും അറിയിച്ചു. അൽ അഫ്ലാജ്, അൽ ഖസ് ർ, അൽ അഹ്ലിയ, റൊട്ടാന ഇൻറർസെക്ഷനുകളാണ് തുറന്നത്. മുസനദ അൽെഎൻ സിറ്റിയിൽ നടത്തിയ 43.8 കോടി ദിർഹമിെൻറ നാല് വികസന പദ്ധതികളൂടെ ഭാഗമായാണ് ഇൗ ഇൻറർസെക്ഷനുകൾ നിർമിച്ചത്. അബൂദബി സമഗ്ര ഗതാഗത കേന്ദ്രം, അബുദബി പൊലീസ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.
റോഡ് ഉപയോക്താക്കൾക്ക് നൽകുന്ന സേവനത്തിെൻറ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് ഇൻറർസെക്ഷനുകൾ നിർമിച്ചതെന്ന് സമഗ്ര ഗതാഗത കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു. പുതിയ ഇൻറർസെക്ഷനുകൾ ഗതാഗതം വർധിപ്പിക്കുമെന്നും ഡ്രൈവർമാർക്കും കാൽനടക്കാർക്കും പരമാവധി സുരക്ഷ ലഭ്യമാക്കുമെന്നും അബൂദബി പൊലീസ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
