Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ സ്​​റ്റാ​ർ​ട്ട​പ്പു​ക​ളെ ദു​ബൈ​യി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കാ​ൻ ദ​ൽ​ഹി​യി​ലും ബം​ഗ​ളു​രു​വി​ലും റോ​ഡ്​ ഷോ

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്​​റ്റാ​ർ​ട്ട​പ്പു​ക​ളെ ദു​ബൈ​യി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കാ​ൻ ദ​ൽ​ഹി​യി​ലും ബം​ഗ​ളു​രു​വി​ലും റോ​ഡ്​ ഷോ
cancel
camera_alt??????? ????? ???????????????????

​ദു​ബൈ: ന​വീ​ന​മാ​യ ഇ​ന്ത്യ​ൻ സ്​​റ്റാ​ർ​ട്ട​പ്പു​ക​ളെ ദു​ബൈ​യി​ലേ​ക്ക്​ ആ​ന​യി​ക്കാ​ൻ ആ​ദ്യ​മാ​യി റോ​ഡ ്​ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു. ദു​ബൈ സ്​​റ്റാ​ർ​ട്ട​പ്​ ഹ​ബ്​ ആ​ണ്​ ദ​ൽ​ഹി, ബം​ഗ​ളു​രു ന​ഗ​ര​ങ്ങ​ളി​ൽ ജൂ​ൺ 24 മു​ത​ൽ 26 വ​രെ റോ​ഡ്​ ഷോ ​ന​ട​ത്തു​ന്ന​ത്. ദു​ബൈ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി, ദു​ബൈ ടെ​ക്​​നോ​ള​ജി എ​ൻ​ട്ര​പ്ര​ണ​ർ കാ​മ്പ​സ്​ എ​ന്നി​വ​യു​ടെ സം​രം​ഭ​മാ​ണ്​ ദു​ബൈ സ്​​റ്റാ​ർ​ട്ട​പ്​ ഹ​ബ്. ആ​ ഗോ​ള ന​വീ​നാ​ശ​യ ഹ​ബും വൈ​ജ്ഞാ​നി​കാ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള സ​മ്പ​ദ്​ വ്യ​വ​സ്​​ഥ​യും ആ​വു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ദു​ബൈ ന​ഗ​ര​ത്തി​െ​ൻ​റ ആ​സൂ​ത്ര​ണ പ​ദ്ധ​തി​ക​ളെ പി​ന്തു​ണ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ റോ​ഡ്​ ഷോ.

​റോ​ഡ്​ ഷോ​യി​ൽ ദു​ബൈ ടെ​ക്​​നോ​ള​ജി എ​ൻ​ട്ര​പ്ര​ണ​ർ കാ​മ്പ​സി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ലെ ജേ​താ​ക്ക​ൾ​ക്ക്​ കാ​മ്പ​സി​ൽ ഒാ​ഫി​സി​ന്​ സ്​​ഥ​ല​വും ക​മ്പ​നി സ്​​ഥാ​പി​ക്കാ​നു​ള്ള സ​ഹാ​യ​വും ബി​സി​ന​സ്​ ലൈ​സ​ൻ​സും ന​ൽ​കും. ര​ണ്ടാം സ്​​ഥാ​ന​ക്കാ​ർ​ക്ക്​ കാ​മ്പ​സി​ൽ ഫ്ലെ​ക്​​സി ഡെ​സ്​​കി​നു​ള്ള സ്​​ഥ​ല​വും ക​മ്പ​നി തു​ട​ങ്ങാ​ൻ സ​ഹാ​യ​വും ബി​സി​ന​സ്​ ലൈ​സ​ൻ​സും ല​ഭ്യ​മാ​ക്കും. സ്​​റ്റാ​ർ​ട്ട​പ്​ ഇ​ന്ത്യ, നാ​സ്​​കോം 10000 സ്​​റ്റാ​ർ​ട്ട​പ്​​സ്​ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​​ണ​ത്തോ​ടെ​യാ​ണ്​ ​ത്രി​ദി​ന റോ​ഡ്​ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സൈ​റ്റ്​ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ, ദു​ബൈ​യി​ൽ സ്​​റ്റാ​ർ​ട്ട​പ്പു​ക​ളെ സ​ഹാ​യി​ക്കു​ന്ന പ്ര​മു​ഖ സ്വ​കാ​ര്യ^​സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​സ​േ​ൻ​റ​ഷ​നു​ക​ൾ, ച​ർ​ച്ച​ക​ൾ, വി​ജ​യ​ക​ര​മാ​യ ഇ​ന്ത്യ​ൻ സ്​​റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ അ​നു​ഭ​വ വി​വ​ര​ണം തു​ട​ങ്ങി​യ​വ റോ​ഡ്​ ഷോ​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. ഇ​ന്ത്യ ദു​ബൈ​ക്കും ദു​ബൈ ചേം​ബ​റി​നും ന​യ​ത​ന്ത്ര പ്രാ​ധാ​ന്യ​മു​ള്ള വി​പ​ണി മാ​ത്ര​മ​ല്ലെ​ന്നും ദു​ബൈ​യു​ടെ വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ്​​റ്റാ​ർ​ട്ട​പ്പ്​ പ​രി​ത​സ്​​ഥി​തി​യു​ടെ വി​പ​ണി ​േസ്രാ​ത​സ്സാ​ണെ​ന്നും ദു​ബൈ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഒാ​ഫി​സ​സ്​ ഡ​യ​റ​ക്​​ട​ർ ഒ​മ​ർ ഖാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബ്ലോ​ക്ക്​ ചെ​യി​ൻ, നി​മി​ത​ബു​ദ്ധി, സ്​​മാ​ർ​ട്ട്​ സി​റ്റി സൊ​ലൂ​ഷ​ൻ എ​ന്നി​വ​യു​ടെ പ​രീ​ക്ഷ​ണ​ശാ​ല​യാ​യി ഇ​ന്ത്യ മാ​റി​യി​ട്ടു​ണ്ട്. സ​മീ​പ കാ​ല​ത്ത്​ ന​വീ​ന​മാ​യ ബി​സി​ന​സ്​ സ​ങ്ക​ൽ​പ​ങ്ങ​ളു​മാ​യി നി​ര​വ​ധി ഇ​ന്ത്യ​ൻ സ്​​റ്റാ​ർ​ട്ട​പ്പു​ക​ൾ ദു​ബൈ വി​പ​ണി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്​ നാം ​കാ​ണു​ന്നു​ണ്ട്. ദു​ബൈ​യി​ലെ ബി​സി​ന​സ്​ സ​മൂ​ഹ​ത്തെ ഇ​ന്ത്യ​ൻ ബി​സ​ന​സു​ക​ൾ ന​ന്നാ​യി പ്ര​തി​നി​ധാ​നം ചെ​യ്യു​ന്നു. ദു​ബൈ സ്​​റ്റാ​ർ​ട്ട​പ്​ ഹ​ബി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത 30 ശ​ത​മാ​നം സ്​​റ്റാ​ർ​ട്ട​പ്പു​ക​ൾ ഇ​ന്ത്യ​ൻ ഉ​ട​മ​സ്​​ഥ​തി​ലു​ള്ള​താ​ണെ​ന്നും ഒ​മ​ർ ഖാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story