Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോക പൈതൃക പട്ടികയിൽ...

ലോക പൈതൃക പട്ടികയിൽ ഇടം തേടി അദ്ദൂർ ക്ഷേത്ര സമുച്ചയം

text_fields
bookmark_border
ലോക പൈതൃക പട്ടികയിൽ ഇടം തേടി അദ്ദൂർ ക്ഷേത്ര സമുച്ചയം
cancel
camera_alt?????? ??????? ????????

ഉമ്മുൽഖുവൈൻ: രണ്ടായിരം വർഷം പഴക്കമുള്ള അദ്ദൂർ ക്ഷേത്രസമുച്ചയം യുനെസ്​കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം തേടുന ്നു. യുനെസ്​കോയുടെ അംഗീകാരത്തിന്​ ആവശ്യമായ എല്ലാ സംരക്ഷണ നടപടികളും ഉമ്മുൽഖുവൈൻ സർക്കാർ സ്വകീരിച്ചിട്ടുണ്ട ്​. ഇൗ പുരാവസ്​തു കേന്ദ്രത്തി​ന്​ സംരക്ഷണ പദ്ധതിയുടെ ആവശ്യം മനസ്സിലാക്കിയ ഉമ്മുൽഖുവൈൻ വിനോദസഞ്ചാര^പുരാവസ്​ തു വകുപ്പ്​ സാംസ്​കാരിക^വൈഞജാനിക വകുപ്പ്​, യു.എന്നുമായി ബന്ധപ്പെട്ട ​െഎ.സി.സി.ആർ.ഒ.എമ്മി​​െൻറ (ഇൻറർനാഷനൽ സ​െൻറർ ഫോർ ദ സ്​റ്റഡി ഒാഫ്​ ദ പ്രിസർവേഷൻ ആൻഡ്​ റെസ്​റ്ററേഷൻ ഒാഫ്​ കൾച്ചറൽ പ്രോപർട്ടി) ഷാർജ ഒാഫിസ്​ എന്നിവയുമായി സഹകരിച്ച്​ മൂന്ന്​ ഘട്ട പദ്ധതികൾ ആസൂത്രണം ചെയ്യുകയും ക്ഷേത്ര പുനരുദ്ധാരണത്തിന്​ നടപടി സ്വീകരിക്കുകയുമായിരുന്നു.

2016 ഫെബ്രുവരിയിലാണ്​ ഒന്നാം ഘട്ടം ആരംഭിച്ചത്​. 2016 ഡിസംബറോടെ മൂന്ന്​ ഘട്ടവും പൂർത്തീകരിച്ചു. അദ്ദൂർ ക്ഷേത്രസമുച്ചയം 30 വർഷങ്ങൾക്ക്​ മുമ്പാണ്​ ബെൽജിയത്തിലെ ഗ​െൻറ്​ സർവകലാശാലയിൽനിന്നുള്ള പുരാവസ്​തുശാസ്​ത്ര സംഘം കണ്ടെത്തിയത്​. നിരവധി ചതുരശ്ര കിലോമീറ്റർ വിസ്​തൃതിയുള്ള ഇൗ പുരാവസ്​തു കേ​ന്ദ്രത്തിൽനിന്ന്​ ചരിത്രപ്രാധാന്യമുള്ള മറ്റു നിരവധി വസ്​തുക്കള​ും സംഘം ഖനനം ചെയ്​ത്​ എടുത്തിരുന്നു. ഖനനത്തിനിടെ എട്ട്​ മീറ്റർ നീളവും 8.3 മീറ്റർ വീതിയുമുള്ള ബലിക്കല്ല്​ ലഭിച്ചിരുന്നു. നാല്​ ബലിപീഠങ്ങൾ അമ്പലത്തിന്​ പുറത്തും കണ്ടെത്തിയിരുന്നു.

ക്രിസ്​തുവർഷത്തി​​െൻറ ആരംഭത്തിൽ തുറമുഖ നഗരമായിരുന്ന അദ്ദൂറി​​െൻറ വരുമാന മാർഗം അറേബ്യൻ ഉൾക്കടലിലൂടെയും ഇന്ത്യൻ സമൂദ്രത്തിലൂടെയുമുള്ള വാണിജ്യമായിരുന്നു. ഇൗ പ്രദേശത്ത്​ നിന്ന്​ ഖനനം ചെയ്​തെടുത്ത ചില്ലുപാത്രങ്ങളും ലോഹങ്ങളും നാണയങ്ങളും ഇൗ നഗരത്തിലുള്ളവർക്ക്​ മെഡി​റ്ററേനിയൻ ജനങ്ങളുമായി കച്ചവട ബന്ധമുണ്ടായിരുന്നുവെന്ന്​ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story