Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ...

ദു​ബൈ എ​യ​ർ​പോ​ർ​ട്ടി​ലൂടെ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് സൗ​ജ​ന്യ സിം ​കാ​ർ​ഡ്

text_fields
bookmark_border
ദു​ബൈ എ​യ​ർ​പോ​ർ​ട്ടി​ലൂടെ എ​ത്തു​ന്ന  സ​ന്ദ​ർ​ശ​ക​ർ​ക്ക്  സൗ​ജ​ന്യ സിം ​കാ​ർ​ഡ്
cancel
camera_alt????? ????????????????????? ?????????? ?????????????????? ??????? ??? ???????? ?????????? ?????????????? ???????????? ????????? ????????????????? ??.??????? ??????? ??????? ???? ??????, ?????? ??????? ??????????? ??????????? ??? ????, ?????? ??? ???????? ??????????

ദു​ബൈ: ദു​ബൈ​യി​ൽ സ​ന്ദ​ർ​​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക്​ വി​വ​രം ഇ​നി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു പ ു​റ​ത്തി​റ​ങ്ങും മു​ൻ​പ്​ ത​ന്നെ പ്രി​യ​പ്പെ​ട്ട​വ​രെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും വി​ളി​ച്ച​റി​യി​ക്കാം. അ ​തി​ന്​ പ​ബ്ലി​ക്​ ടെ​ല​ി​ഫോ​ൺ ബൂ​ത്തി​നെ ആ​ശ്ര​യി​ക്ക​ണ്ട, ആ​രോ​ടെ​ങ്കി​ലും ഫോ​ൺ ക​ടം​വാ​ങ്ങി വി​ളി​ക്കേ​ണ്ട പ്ര​ശ്​​ന​വു​മി​ല്ല. ദു​ബൈ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലു​ടെ എ​ത്തു​ന്ന എ​ല്ലാ സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്കും സൗ​ജ​ന്യ​മാ​യി മൊ​ബൈ​ൽ സിം ​കാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന പു​തി​യ പ​ദ്ധ​തി സ്​​മാ​ർ​ട്​ ദു​ബൈ​യും ദു​ബൈ എ​മി​ഗ്രേ​ഷ​നും ചേ​ർ​ന്ന്​ പ്ര​ഖ്യാ​പി​ച്ചു. ദു​ബൈ​യി​ലെ​ത്തു​ന്ന​വ​രു​ടെ സ​ന്തോ​ഷം വ​ർ​ധി​പ്പി​ക്കു​വാ​ൻ ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി പ്ര​കാ​രം ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ളാ​യ ‘ഡു’​വി​െ​ൻ​റ ഒ​രു മാ​സ കാ​ലാ​വ​ധി​യു​ള്ള ടൂ​റി​സം സിം ​കാ​ർ​ഡാ​ണ് ന​ൽ​കു​ക.​

സ്മാ​ർ​ട്ട് ദു​ബൈ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ.​അ​യി​ഷ ബി​ൻ​ത് ബി​ൻ​ത് ബു​ത്തി ബി​ൻ ബി​ഷ​ർ, ദു​ബൈ എ​മി​ഗ്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​റി, ഡു ​എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫ​ഹ​ദ് അ​ൽ ഹാ​സാ​വി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ലോ​ഞ്ച്​ ചെ​യ്​​ത​ത്. ക​ണ​ക്ട് വീ​ത്ത്‌ ഹാ​പ്പി​ന​സ് എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. വി​മാ​ന​മി​റ​ങ്ങി പാ​സ്പോ​ർ​ട്ട് കൗ​ണ്ട​റി​ൽ എ​ത്തു​ന്ന വി​സി​റ്റ് വി​സ​ക്കാ​ർ​ക്ക് എ​മി​ഗ്രേ​ഷ​ൻ ക​ഴി​ഞ്ഞാ​ലു​ട​ൻ കൗ​ണ്ട​റി​ൽ നി​ന്ന് സ്വ​ന്തം പേ​രി​ൽ സിം ​കാ​ർ​ഡ് ല​ഭി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ വി​സി​റ്റ് വി​സ​ക്കാ​ർ​ക്ക് എ​യ​ർ​പോ​ർ​ട്ടി​ൽ സൗ​ജ​ന്യ പ്രീ ​പെ​യി​ഡ് മൊ​ബൈ​ൽ ഫോ​ൺ സിം ​കാ​ർ​ഡ് ന​ൽ​കി തു​ട​ങ്ങി.

ട്രാ​ൻ​സി​റ്റ് വി​സ, വി​സി​റ്റ് വി​സ, ഓ​ൺ അ​റൈ​വ​ൽ വി​സ എ​ന്നി​വ​യി​ൽ വ​രു​ന്ന​വ​ർ​ക്കും,ഒ​പ്പം ദു​ബൈ​യി​ലെ​ത്തു​ന്ന ജി.​സി.​സി പൗ​ര​ന്മാ​ർ​ക്കും സിം ​കാ​ർ​ഡു​ക​ൾ എ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റി​ൽ നി​ന്ന് ല​ഭി​ക്കും. 18 വ​യ​സ്​ ക​ഴി​ഞ്ഞ​വ​രാ​വ​ണം സ​ന്ദ​ർ​ശ​ക​ർ. മൂ​ന്ന് മി​നി​റ്റ്‌ ടോ​ക് ടൈ​മും, 20 എം​ബി മൊ​ബൈ​ൽ ടാ​റ്റ​യു​മാ​ണ്​ ഉ​ണ്ടാ​വു​ക. സ്മോ​ൾ, മീ​ഡി​യം, ലാ​ർ​ജ് എ​ന്നീ പാ​േ​ക്ക​ജു​ക​ളി​ലു​ള്ള സിം ​സ​ഞ്ചാ​രി​ക​ൾ​ക്ക് ടോ​പ് അ​പ് ചെ​യ്യാ​ൻ സാ​ധി​ക്കും.​ എ​ന്നാ​ൽ സ​ന്ദ​ർ​ശ​ക​ർ വി​സാ കാ​ലാ​വ​ധി ക​ഴി​ഞ്ഞു രാ​ജ്യ​ത്തി​ന് പു​റ​ത്തു പോ​യാ​ൽ സിം ​പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​കും. ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ ഉ​പ മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ ഉ​ബൈ​ദ് ബി​ൻ സു​റൂ​ർ അ​ട​ക്കു​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ക​ണ​ക്ട് വി​ത് ഹാ​പ്പി​ന​സ് പ​ദ്ധ​തി പ്ര​ഖ്യാ​പ​ന പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story