ആമസോൺ പ്രൈം സേവനം യു.എ.ഇയിലും
text_fieldsഅബൂദബി: ആമസോണിെൻറ പെയ്ഡ് സബ്സ്ക്രിപ്ഷൻ സേവനമായ ആമസോൺ പ്രൈം യു.എ.ഇയിലു ം ലഭ്യമായി. ഒാർഡർ ചെയ്തതിെൻറ പിറ്റേ ദിവസം തന്നെ ഉൽപന്നം ലഭ്യമാകൽ, വിലയിളവ് എന് നിവയാണ് ആമസോൺ പ്രൈമിെൻറ സവിശേഷതകൾ. പ്രൈം അംഗങ്ങൾക്ക് ആമസോൺ ൈപ്രം വീഡിയോകൾ സൗജന്യമായി കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കുകയും ചെയ്യും.
മേയ് ഒന്ന് മുതൽ സൂഖ് ഡോട്ട് കോം ആമസോൺ ഡോട്ട് എ.ഇ ആയതിന് പിന്നാലെയാണ് പുതിയ സേവനം ലഭ്യമാക്കുന്നതിന്. രണ്ട് വർഷം മുമ്പാണ് അമേരിക്കൻ ഇ^കോമേഴ്സ് ഭീമനായ ആമസോൺ 213 കോടി ദിർഹമിന് സൂഖ് ഡോട്ട് കോം സ്വന്തമാക്കിയത്. ജൂൺ 11 മുതൽ പ്രൈം രാജ്യങ്ങളിൽ യു.എ.ഇയും ഉൾപ്പെടുന്നതിൽ ഏെറ സന്തോഷമുണ്ടെന്ന് ആമസോൺ പ്രൈം^മാർക്കറ്റിങ് ഇൻറർനാഷനൽ വൈസ് പ്രസിഡൻറ് ജമീൽ ഗനി പറഞ്ഞു. നിലവിൽ 18 രാജ്യങ്ങളിലായി പത്ത് കോടിയിലധികം അംഗങ്ങളാണ് ആമസോൺ പ്രൈമിലുള്ളത്.
യു.എ.ഇയിലെ ഉപഭോക്താക്കൾക്ക് 30 ദിവസത്തേക്ക് സൗജന്യമായി ആമസോൺ പ്രൈമിൽ ചേരാം. അതിന് ശേഷം ഒക്ടോബർ വരെ മാസം 12 ദിർഹമായിരിക്കും ഫീസ്. ഒക്ടോബറിന് ശേഷം 16 ദിർഹമായി വർധിക്കും. 140 ദിർഹമാണ് വാർഷിക ഫീസ്. യു.എ.ഇയിൽ എവിടെയും ഉൽപന്നം ലഭ്യമാകും. കുറഞ്ഞത് 100 ദിർഹമിെൻറ ഉൽപന്നങ്ങൾക്ക് ഒാർഡർ നൽകിയിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
