മാളിൽ വെച്ച് വനിതയുടെ ബാഗ് മോഷ്ടിച്ച യുവതി പിടിയിൽ
text_fieldsഷാർജ: ഷാർജയിലെ മാളിൽ കുട്ടികളുമായെത്തിയ അറബ് വനിതയുടെ ബാഗ് മോഷ്ടിച്ച് കടന്ന ഏഷ്യൻ യുവതിയെ പൊലീസ് പിടികൂടി. 30,000 ദിർഹം, രേഖകൾ, ആഭരണങ്ങൾ, വീടിെൻറ താക്കോൽ തുടങ്ങി നിരവധി സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നത്. അറബ് വനിത കുട്ടികളുമായാണ് മാളിലെത്തിയത്. ഇവരെ കളിപ്പിക്കുന്ന നേരം ബാഗ് സ്റ്റോളറിലാണ് വെച്ചിരുന്നത്.
ഇവരുടെ ശ്രദ്ധ തെറ്റിയ തക്കം നോക്കിയായിരുന്നു മോഷണമെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകളുടെ ബാഗ് മോഷണം നടത്തുന്ന നിരവധി സംഘങ്ങളെ പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ വലയിൽ പെടാതിരിക്കുവാനുള്ള സുരക്ഷാകാമ്പയിനും പൊലീസ് നടത്തിയിരുന്നു. മാളുകൾ, സ്ത്രീകൾ നമസ്ക്കരിക്കുന്ന സ്ഥലങ്ങൾ തുടങ്ങിയ ഭാഗങ്ങളിലാണ് മോഷ്ടാക്കളായ സ്ത്രീകൾ എത്തുന്നത്. ഇത്തരം ഭാഗങ്ങളിൽ ജാഗ്രത നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
