ഇന്ത്യൻ യുവതിക്ക് വിമാനത്താവളത്തിൽ പ്രസവമൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥക്ക് സ്ഥാനക്കയറ്റം
text_fieldsദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് പ്രവസ വേദന അനുഭവപ്പെട്ട ഇന്ത്യൻ യു വതിക്ക് സുഖപ്രസവത്തിന് സൗകര്യമൊരുക്കിയ വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് സ്ഥാ നക്കയറ്റം. ഇൗ വർഷം ഏപ്രിലിൽ ടെർമിനൽ രണ്ടിൽ നടന്ന സംഭവത്തിൽ ഉത്തരവാദിത്വബോധവ ും മാനുഷികതയും മാതൃസ്നേഹവും കൊണ്ട് മാതൃകയായ കോർപ്പറൽ ഹനാൻ ഹുസൈൻ മുഹമ്മദിന് ഉയർന്ന റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകിയ വിവരം ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ലാ ഖലീഫ അൽ മറിയാണ് വ്യക്തമാക്കിയത്. ഹനാന് സഹകരണമൊരുക്കിയ മലയാളി പാരാമെഡിക് ബിനീഷ് ചാക്കോക്കും ദുബൈ പൊലീസ് ആദരം നൽകി.
ഇക്കഴിഞ്ഞ ഏപ്രിൽ 20ന് ഡ്യുട്ടി കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ ഹനാൻ വിമാനത്താവളത്തിലെത്തിയ യുവതി വേദനയാൽ കരയുന്നതു കണ്ട് ഒാടിയെത്തുകയായിരുന്നു. യു.എ.ഇയിൽ പ്രസവ ചെലവ് താങ്ങാനാവാത്തതിനാൽ നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു യുവതി. അവരുടെ വസ്ത്രത്തിൽ രക്തം ഇറ്റുന്നതു കണ്ട് ഹനാൻ ഉടനടി വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി ആംബുലൻസിനായി വിളിച്ചു. എന്നാൽ, ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള സമയവുമുണ്ടായിരുന്നില്ല. അവിടെ വച്ച് യുവതി കുഞ്ഞിന് ജന്മം നൽകി.
എന്നാൽ മാസം തികയാതെ പുറത്തു വന്ന കുഞ്ഞിന് അൽപനേരം അനക്കമില്ലായിരുന്നു. സി.പി.ആർ നൽകിയതോടെ ആ മുറിയിൽ കുഞ്ഞിെൻറ മധുരക്കരച്ചിൽ മുഴങ്ങി. ബിനീഷ് ചാക്കോയുടെ സഹായത്തോടെ പ്രാഥമിക ശുശ്രൂഷകൾ നിർവഹിച്ച് ലത്തീഫ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഏഴുവർഷമായി ദുബൈ പൊലീസിൽ പ്രവർത്തിക്കുന്ന ഹനാന് തെൻറ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ പ്രവർത്തനം ആയാണ് ആ ദിവസത്തെ ഒാർമിക്കുന്നത്. മൂന്ന് പെൺകുഞ്ഞുങ്ങളുടെ മാതാവായ തനിക്കിപ്പോൾ ഇൗ കുഞ്ഞുൾപ്പടെ നാലു മക്കളുണ്ടെന്നാണ് ഹനാൻ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
