മാലിന്യം കലർന്ന വെള്ളം; അജ്മാനിൽ നിരവധി പേർ ആശുപത്രിയിൽ
text_fieldsഅജ്മാന്: അജ്മാനിലെ പ്രമുഖ താമസ കെട്ടിടത്തിലെ ജല സംഭരണിയില്‍ മാലിന്യം കയറിയതിന െ തുടര്‍ന്ന് താമസക്കാരായ മലയാളികളടക്കമുള്ള നിരവധിപേര്‍ ആശുപത്രിയില്‍. കഴിഞ്ഞ ബുധനാഴ്ച വൈകീട്ടോട് കൂടിയാണ് ആയിരത്തോളം പേര് താമസിക്കുന്ന കെട്ടിട സമുച്ചയത്തി െൻറ പൈപ്പുകളിലൂടെ മാലിന്യം കലര്‍ന്ന വെള്ളം വന്നത്. പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി പല രും പുറത്തായതിനാല്‍ വിവരം തുടക്കത്തില്‍ അധികമാരും അറിഞ്ഞിരുന്നില്ല. വെള്ളത്തിന് നിറവ്യത്യാസം കണ്ടതോടെ കെട്ടിട അറ്റകുറ്റപ്പണി ചുമതലയുള്ള അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടിയോ പരിഹാരമോ ലഭിച്ചില്ലെന്ന് പറയുന്നു.
അടുത്ത ദിവസങ്ങളിലും ഇത് തുടരുകയും ഈ വെള്ളം ഉപയോഗിച്ച് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചവര്‍ക്ക് ഛർദ്ദി, വയറുവേദന, പനി എന്നിവ പിടിക്കുകയായിരുന്നു. കുട്ടികള്‍ക്കാണ് ആദ്യം അസുഖം പിടിപെട്ടത്. ഓരോ താമസക്കാരും തങ്ങളുടെ കുട്ടികളുമായി അജ്മാനിലെ ആശുപത്രികളും ക്ലിനിക്കുകളും കയറി ഇറങ്ങി. അപ്പോഴും പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നില്ല. പൈപ്പിലൂടെ വരുന്ന വെള്ളത്തിന് നിറത്തിനു പുറമെ രൂക്ഷമായ ഗന്ധവും വന്ന് തുടങ്ങിയതോടെ പലരും ബന്ധു വീടുകളിലേക്കും അടുത്തുള്ള ഹോട്ടലിലേക്കും താമസം മാറുകയായിരുന്നു.
താമസക്കാരിലെ കുട്ടികളടക്കമുള്ള നൂറുകണക്കിന് പേര് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കപ്പെടാതായപ്പോള് കെട്ടിടത്തിനകത്തെല്ലാം ദുര്‍ഗന്ധം നിറഞ്ഞിരുന്നു. പരാതിപെട്ടിട്ടും സമുച്ചയ അധികൃതർ പരിഹാര നടപടികൾ കൈക്കൊണ്ടില്ലെന്ന് താമസക്കാരായ മലയാളികള്‍ പറഞ്ഞു. നൂറുകണക്കിന് മലയാളികള്‍ മൂന്നു ബ്ലോക്കുകളിലായുള്ള ഈ കെട്ടിടത്തില്‍ താമസിക്കുന്നുണ്ട്. ഇൗ വെള്ളം ഉപയോഗിച്ച് പല്ല് തേച്ചവര്‍ക്കും കുളിച്ചവര്ക്കുമാണ് ദുരിതം വന്ന് ചേര്‍ന്നത്.
പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും കെട്ടിട അധികൃതര്‍ സൗകര്യം ഒരുക്കാത്തതിനാല്‍ പെരുന്നാള്‍ അവധി കഴിഞ്ഞ് ഓഫീസും സ്കൂളുകളും തുറന്നിട്ടും അധികപേരും അവധിയെടുക്കുകയായിരുന്നു. മക്കള്‍ക്കും ഭര്‍ത്താവിനും അസുഖം പിടിപെട്ടതായി ഷിൻറി എന്ന മലയാളി വീട്ടമ്മ പ്രതികരിച്ചു. കുട്ടിയുമായി ആശുപത്രിയില്‍ പോയപ്പോള്‍ അതേ കെട്ടിടത്തിലുള്ള നിരവധി പേര് ചികിത്സ തേടി എത്തിയിരുന്നതായി മറ്റൊരു വീട്ടമ്മ പറഞ്ഞു. ഞായറാഴ്ച്ച രാത്രിയായിട്ടും പ്രശ്നത്തിന് പരിഹാരം ആയിട്ടില്ലെന്നാണ് താമസക്കാരില്‍ നിന്നും ലഭിക്കുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
