Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right300...

300 പ​ള്ളി​ക​ൾ​ക്കി​ട​യി​ൽ 250 കി​ലോ​മീ​റ്റ​ർ ഒാ​ടി​ത്തീ​ർ​ത്ത്​ ‘റ​ൺ റ​മ​ദാ​ൻ’ ചാ​ല​ഞ്ച്​

text_fields
bookmark_border
300 പ​ള്ളി​ക​ൾ​ക്കി​ട​യി​ൽ 250 കി​ലോ​മീ​റ്റ​ർ  ഒാ​ടി​ത്തീ​ർ​ത്ത്​  ‘റ​ൺ റ​മ​ദാ​ൻ’ ചാ​ല​ഞ്ച്​
cancel
camera_alt???? ????????? ?????????? ???????????? ??????????????

അ​ബൂ​ദ​ബി: ‘റ​ൺ റ​മ​ദാ​ൻ’ ചാ​ല​ഞ്ചി​ൽ ഇൗ ​വ​ർ​ഷം നൂ​റി​ല​ധി​കം പേ​ർ പ​ങ്കു​ചേ​ർ​ന്നു. റ​മ​ദാ​ൻ മാ​സ​ത്തി​െ​ ൻ​റ തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ​യു​ള്ള ഒാ​ട്ട​ത്തി​ൽ 300 പ​ള്ളി​ക​ളെ ബ​ന്ധി​പ്പി​ച്ച്​ 250ഒാ​ളം കി​ലോ​മീ​ റ്റ​റു​ക​ളാ​ണ്​ സം​ഘം ഒാ​ടി​യ​ത്. സം​രം​ഭ​ത്തി​െ​ൻ​റ ഏ​ഴാം വാ​ർ​ഷി​ക​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി ഏ​ഴ്​ എ​മി​റേ​റ്റു​ക​ളി​ലും ഇ​ക്കു​റി ഒാ​ട്ടം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. നോ​മ്പ്​ തു​റ​ക്കു​ന്ന​തോ​ടെ ​ആ​രം​ഭി​ക്കു​ന്ന ഒാ​ട്ടം രാ​ത്രി പ​ത്ത്​ വ​രെ നീ​ളും.

മു​സ്​​ലിം സ​ഹോ​ദ​ര​ങ്ങ​ളു​ടെ ഉ​പ​വാ​സ കാ​ല​ത്ത്​ അ​വ​രു​ടെ ത്യാ​ഗ​ത്തി​ൽ പ​ങ്കു​ചേ​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2012ൽ ​റോ​സ്​ എ​ന്ന ഫി​ലി​പ്പി​നോ ആ​ർ​ക്കി​ടെ​ക്​​റ്റാ​ണ്​ ‘റ​ൺ റ​മ​ദാ​ൻ​’ ചാ​ല​ഞ്ചി​ന്​ തു​ട​ക്ക​മി​ട്ട​ത്. ത​െ​ൻ​റ മ​ക​ളു​മൊ​ത്ത്​ ദു​ബൈ​യി​ലെ വി​വി​ധ പ​ള്ളി​ക​ളി​ലേ​ക്ക​ണ്​ അ​ന്ന്​ അ​ദ്ദേ​ഹം ഒാ​ടി​യ​ത്. പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ ‘റ​ൺ റ​മ​ദാ​ൻ’ ടീ​മി​െ​ൻ​റ ഭാ​ഗ​മാ​യി. ഇൗ ​വ​ർ​ഷം ഫി​ലി​പ്പീ​ൻ​സ്, ശ്രീ​ല​ങ്ക, എ​ത്യോ​പ്യ, ഇ​റാ​ൻ, ഇ​ന്ത്യ, ജ​പ്പാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ്യ​ത്യ​സ്​​ത മ​ത​ക്കാ​രാ​ണ്​ ഒാ​ട്ട​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ഞ്ച്​ വ​യ​സ്സ്​ മു​ത​ൽ 50 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​ർ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

അ​ബി​ൻ അ​ഹ​മ്മ​ദ്, തോ​മ​സ്, ജോ​ബി​ഷ്, പ്ര​സാ​ദ്​ എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ലെ മ​ല​യാ​ളി​ക​ൾ. മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രൂ​ർ സ്വ​ദേ​ശി​യാ​യ അ​ബി​ൻ അ​ഹ​മ്മ​ദാ​ണ്​ നോ​െ​മ്പ​ടു​ത്ത്​ ഒാ​ട്ട​ത്തി​ൽ പ​െ​ങ്ക​ടു​ത്ത ഏ​ക വ്യ​ക്​​തി. നോ​െ​മ്പ​ടു​ത്തി​ട്ടും ദി​വ​സേ​ന പ​ത്ത്​ കി​ലോ​മീ​റ്റ​ർ വീ​തം ഒാ​ടാ​നു​ള്ള ഉൗ​ർ​ജം ന​മ്മി​ലു​ണ്ടെ​ന്ന തി​രി​ച്ച​റി​വാ​ണ്​ ‘റ​ൺ റ​മ​ദാ​നി’​ലൂ​ടെ ല​ഭി​ച്ച​തെ​ന്ന്​ അ​ബി​ൻ അ​ഹ​മ്മ​ദ്​ പ​റ​യു​ന്നു. നോ​മ്പ്​ തു​റ​ക്കു​ന്ന സ​മ​യ​ത്ത്​ മൂ​ന്ന്​ ഇൗ​ത്ത​പ്പ​ഴ​വും വെ​ള്ള​വും ക​ഴി​ച്ച ശേ​ഷ​മാ​ണ്​ ഒാ​ടി​യി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ദു​ബൈ​യി​ൽ ആ​ർ​കി​ടെ​ക്​​റ്റ്​ ആ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്​ അ​ബി​ൻ അ​ഹ​മ്മ​ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story