മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരത്തിന് അർഹത
text_fieldsദുബൈ: റോഡ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്ക് ലഭിക്കുന്ന നഷ്ട പരിഹാരം കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും സ്വാഭാവികമാ യും ലഭിക്കുമെന്ന് ഇൻഷുറൻസ് രംഗത്തെ വിദഗ്ധർ. ഗതാഗത കോടതി പുറപ്പെടുവിക്കുന്ന വിധിക്കു ശേഷമാണ് ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ ആരംഭിക്കാനാവുക. ഗൾഫ് ന്യൂസ് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയ ഇൻഷുറൻസ്-നിയമ വിദഗ്ധരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യു.എ.ഇ നിയമപ്രകാരം ബസുകളിലെ യാത്രക്കാരും ഇൻഷുറൻസിന് അർഹരാണ്. അപകടം ഉണ്ടാവുന്ന പക്ഷം നഷ്ടപരിഹാരത്തിന് അവകാശ വാദം ഉന്നയിക്കാവുന്നതാണെന്ന് പയനിയർ ഇൻഷുറൻസ് എക്സി.ഡയറക്ടർ പ്രേം എ. മുലാനി പ്രതികരിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം ദിർഹം ആണ് ദിയാ ധനമായി ചുരുങ്ങിയത് ലഭിക്കുക. മരിച്ചവരുടെ കുടുംബാംഗങ്ങൾ കോടതി വിധിയും ബന്ധുത്വം തെളിയിക്കുന്ന രേഖകളും ഹാജറാക്കണം.
ബസ് ഇൻഷുർ ചെയ്ത കമ്പനിക്കാണ് നഷ്ടപരിഹാരം നൽകേണ്ട ഉത്തരവാദിത്വം. യു.എ.ഇയുടെ പുറത്തു നിന്ന് വരുന്ന വാഹനങ്ങൾക്കും ഇവിടുത്തെ ഗതാഗത^ഇൻഷുറൻസ് നിയമങ്ങൾ ബാധകമാണെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
