ഷാർജയിൽ ത്രീഡി വീടൊരുങ്ങുന്നു
text_fieldsഷാർജ: നിർമാണ രംഗം ആഗോളതലത്തിൽ തന്നെ അനുദിനം മാറി കൊണ്ടിരിക്കുകയാണ്. ത്രീഡി പ്രി ൻറിങ് വഴി വീടുകൾ സ്ഥാപിക്കുന്ന തിരക്കിലാണ് സാങ്കേതിക ലോകമിപ്പോൾ. ഷാർജയിലെ ആ ദ്യ ത്രീഡി വീടിെൻറ നിർമാണം മാസങ്ങൾക്കുള്ളിൽ പൂർത്തിയാകും. ഷാർജ റിസർച്ച്, ടെക്നോള ജി ആൻഡ് ഇന്നൊവേഷൻ പാർക്ക് (എസ്.ആർ.ടി.ഐ) ത്രീഡി പ്രിൻറിങ് ടെക്നോളജി ഉപയോഗിച്ച് കെട്ടിട നിർമ്മാണത്തിന് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ഈ വർഷത്തിെൻറ മൂന്നാം പാദത്തിൽ പാർക്കിൽ ആദ്യത്തെ ത്രീഡി പ്രിൻ്റ് ചെയ്ത വീട് നിർമ്മിക്കും.
സർക്കാർ, സ്വകാര്യ, ആക്കാദമി വിഭാഗങ്ങളെ കോർത്തിണക്കിയാണ് ഈ ലക്ഷ്യത്തിലേക്ക് ഷാർജ കുതിക്കുന്നത്. ഷാർജ അമേരിക്കൻ യൂണിവേഴ്സിറ്റി ഗവേഷണത്തിലും പാടവത്തിലും പിന്തുണ നൽകും. ഈ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലും വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിലും യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നു. വിദ്യാർഥികൾ, ഫാക്കൽറ്റി അംഗങ്ങൾ, ത്രീഡി പ്രിൻറു ചെയ്ത ഘടനകളുടെ നിർമ്മാണത്തിൽ ഉൗന്നൽ നൽകുന്ന മീറ്റ് ഉൾപ്പെടെയുള്ള പ്രത്യേക കമ്പനികളിൽ നിന്നുള്ള ഗവേഷകർ ഇതിെൻറ ഭാഗമാകും. സർവകലാശാലയിലെ ഗവേഷക വിദ്യാർഥികളെ ത്രീഡി നിർമാണ കലയിലേക്ക് ചേർത്ത് നിറുത്തും.
നിർമ്മാണ മേഖല ആഗോളതലത്തിൽ ക്രമേണ മാറിക്കൊണ്ടിരിക്കുന്നതിനാൽ, ഷാർജയെ ഭാവി കെട്ടിടനിർമ്മാണത്തിന് അനുയോജ്യമാക്കി മാറ്റുന്നതിെൻ്റ തുടക്കമാണ് ഈ വീടിലൂടെ കൈവരിക്കുന്നത്. ആധുനിക സാങ്കേതിക മേഖലകൾ ഉപയോഗപ്പെടുത്തി രാജ്യത്ത് പുരോഗതികൾ സൃഷ്ടിച്ചെടുക്കുവാനുള്ള ഈ നീക്കത്തിൽ അതിയായ അഭിമാനമുണ്ടെന്ന് എസ്.ആർ.ടി.ഐ പാർക്ക് സി.ഇ.ഒ ഹുസൈൻ അൽ മഹ്മൂദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
