കുഞ്ഞുങ്ങളുടെ പടമിട്ട് പണം സ്വരൂപിച്ച യൂറോപ്യൻ യുവതി പിടിയിൽ
text_fieldsദുബൈ: കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ 1.83 ലക്ഷം ദിർഹ ം പണം പിരിച്ച യൂറോപ്യൻ യുവതി അറസ്റ്റിൽ. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ട്വിറ് ററിലും കുട്ടികളുടെ ചിത്രമിട്ട് വിവാഹമോചിതയായ തെൻറ മക്കളുടെ പഠനത്തിനും പരിപ ാലനത്തിനുമുള്ള പണം ജനങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവരുടെ മുൻ ഭർത്താവ് ദുബൈ പൊലീസിെൻറ െവബ്സൈറ്റ് മുഖേനെ സത്യാവസ്ഥ വിശദീകരിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതെന്ന് സി.െഎ.ഡി ഡയറക്ടർ ബ്രിഗേഡിയർ ജമാൽ അൽ സലീം അറിയിച്ചു.
മക്കൾ തന്നോടൊപ്പമാണ് കഴിയുന്നതെന്ന് മുൻ ഭർത്താവ് തെളിവുകൾ സഹിതം വ്യക്തമാക്കി. 17 ദിവസം കൊണ്ട് സമൂഹമാധ്യമങ്ങൾ മുഖേനെ183,500 ദിർഹമാണ് സ്ത്രീ സ്വരൂപിച്ചത്. നാട്ടിൽ നിന്ന് കുഞ്ഞുങ്ങളുടെ ചിത്രം കണ്ട ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ചു ചോദിക്കുേമ്പാഴാണ് താൻ വിവരമറിയുന്നതെന്ന് കുട്ടികളുടെ പിതാവ് പറയുന്നു. ഇത്തരം ധനസമാഹരണവും നിരോധിത യാചനയുടെ പട്ടികയിൽപ്പെടും.
ഒാൺലൈൻ മുഖേനെ പണം പിരിക്കുന്നവർക്കെതിരെ ദുബൈ പൊലീസ് റമദാനു മുന്നോടിയായും മുന്നറിയിപ്പ് നൽകിയിരുന്നു. 85 പുരുഷൻമാരും 43സ്ത്രീകളും ഉൾപ്പെടെ 128 ഭിക്ഷാടകരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യാചനകേസിൽ കുറ്റക്കാരെന്നു കണ്ടാൽ മൂന്നു മാസം വരെ തടവും 5000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കുമെന്ന് അനധികൃത കടന്നുകയറ്റം നിയന്ത്രിക്കൽ വിഭാഗം ഡെ.ഡയറക്ടർ ലഫ്.കേണൽ അഹ്മദ് അൽ അദീദി വ്യക്തമാക്കി. ഒാൺലൈൻ മുഖേനെ ഭിക്ഷാടനം നടത്തിയാൽ രണ്ടര മുതൽ അഞ്ചു ലക്ഷം വരെയാണ് പിഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
