അഭിമാനത്തോടെ മാതൃ ഭാഷാ പഠനത്തിന് യു.എ.ഇയിലെ മലയാളി വിദ്യാര്‍ഥികള്‍
text_fieldsറാസല്‍ഖൈമ: ലോക മലയാളികള്‍ക്ക് മാതൃഭാഷാ പഠനത്തിന് അവസരമൊരുക്കുകയെന്ന ലക്ഷ്യ ത്തോടെ കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച മലയാളം മിഷന് പദ്ധതിക്ക് യു.എ.ഇയില്‍ മികച്ച പ്ര തികരണം. വിവിധ എമിറേറ്റുകളില്‍ നിന്നായി 3600ഓളം വിദ്യാര്‍ഥികള്‍ മലയാളം പഠനത്തിന് പേ ര്‍ രജിസ്റ്റര്‍ ചെയ്തതായി മലയാളം മിഷന് യു.എ.ഇ കോ-ഓര്‍ഡിനേറ്റര്‍ കെ.എല്‍. ഗോപി ‘ഗള് ഫ് മാധ്യമ’ത്തോട് പറഞ്ഞു. അല്‍ഐന്‍, അബൂദബി, ദുബൈ, ഫുജൈറ, അജ്മാന്, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ പൂര്‍ത്തീകരിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് മലയാളം മിഷെൻറ ഭാഷാ പഠന പദ്ധതി പ്രയോഗവത്കരിക്കുന്നതിന് പ്രാഥമിക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്്. ഉമ്മുല്‍ഖുവൈനിലും മാതൃഭാഷാ പഠനത്തിന് വേദിയൊരുക്കുമെന്നും ഗോപി വ്യക്തമാക്കി.
എല്ലാ എമിറേറ്റുകളിലും സര്‍ക്കാര്‍ അംഗീകൃത സംഘടനകളുടെയും വിവിധ മലയാളി കൂട്ടായ്മകളുടെയും സ്കൂളുകളുടെയും സഹകരണത്തോടെയുമാണ് മാതൃഭാഷാ പഠനത്തിന് സൗകര്യം ഒരുങ്ങുന്നത്. അധ്യാപകരെയും മലയാളം മുഖ്യ ഭാഷയായി പഠനം പൂര്ത്തീകരിച്ചവരെയുമാണ് മലയാളം മിഷെൻറ ഭാഷാധ്യാപനത്തിന് ഉപയോഗപ്പെടുത്തുന്നത്. അധ്യാപനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ വിദഗ്ധര്‍ നല്കുന്ന പരിശീലനത്തിന് ശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുക. മാതൃഭാഷയുടെ പ്രചാരണം ലക്ഷ്യമാക്കി സേവന സന്നദ്ധരായാണ് അധ്യാപകര്‍ മലയാളം മിഷനുമായി സഹകരിക്കുന്നത്. ശാസ്ത്രീയമായ രീതിയില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള നാല് കോഴ്സുകളാണ് മലയാളം മിഷന് ആസൂത്രണം ചെയ്തിരിക്കുന്നത്.
ആറ് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ചേരാവുന്ന പ്രാഥമിക കോഴ്സായ ‘കണിക്കൊന്ന’ രണ്ട് വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സാണ്. രണ്ട് വര്‍ഷത്തെ ഡിപ്ളോമ ‘സൂര്യകാന്തി’, മൂന്ന് വര്‍ഷത്തെ ഹയര്‍ ഡിപ്ലോമ ‘ആമ്പല്‍’, മൂന്ന് വര്‍ഷത്തെ സീനിയര്‍ ഹയര്‍ ഡിപ്ലോമ ‘നീലക്കുറിഞ്ഞി’ എന്നിങ്ങനെയാണ് കോഴ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്. കോഴ്സ് പൂര്‍ത്തീകരിക്കുന്നതോടെ പത്താം തരത്തിന് തത്തുല്യമായ രീതിയിലേക്ക് മലയാള ഭാഷാ ജ്ഞാനം വിദ്യാര്‍ഥികള്‍ക്ക് നേടാന്‍ കഴിയും. മാതൃഭാഷയും സംസ്കാരവുമായുള്ള സവിശേഷബന്ധം നിലനിര്‍ത്താനും പുതു തലമുറകള്‍ക്ക് പകര്‍ന്നു നല്‍കാനുമുള്ള രീതിയിലാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്. ‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യം മുന്നില്‍ വെച്ചാണ് പ്രവര്‍ത്തനം.
റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളില്‍ ശനിയാഴ്ച്ച നടന്ന പ്രവേശനോല്സവത്തില് വിദ്യാര്‍ഥികളും രക്ഷിതാക്കളുമുള്‍പ്പെടെ നൂറുകണക്കിന് പേര് പങ്കെടുത്തു. കെ.എല്‍. ഗോപി മുഖ്യ പ്രഭാഷണം നടത്തി. റാക് ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡൻറ് കെ. അസൈനാര്‍, ഇന്ത്യന്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഹാമിദ് അലി യഹ്യ, സമാജം സെക്രട്ടറി അജയ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചേതന, കെ.എം.സി.സി, യുവകലാ സാഹിതി, ഇന്‍കാസ്, നോളജ് തിയേറ്റര്‍, സേവനം സെൻറര്‍, ഐ.സി.സി, സല്‍മാനുല്‍ ഫാരിസി സെൻറര്‍, ജംഇയ്യത്തുല്‍ ഇമാമില്‍ ബുഖാരി, നന്മ, വൈ.എം.സി സംഘടനാ ഭാരവാഹികളും പ്രതിനിധികളും സംബന്ധിച്ചു. സ്കൂള്‍ വിദ്യാര്‍ഥികളുടെ കലാ പ്രകടനങ്ങളും റാക് നാദം കലാകാരന്മാരുടെ ചെണ്ടമേളവും പ്രവേശനോല്സവത്തോടനുബന്ധിച്ച് നടന്ന ഘോഷ യാത്രയെ വര്‍ണാഭമാക്കി. മുരളി മാഷ് കുട്ടികളോട് സംവദിച്ചു. അക്ബര്‍ ആലിക്കര സ്വാഗതവും നാസര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
